Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അരയാൽ സെവൻസ്; കെഎൽ14 കെഎസ്ഡി എഫ്സി തുറന്ന പ്രവചന മത്സരം നടത്തും

അരയാൽ സെവൻസ്; കെഎൽ14 കെഎസ്ഡി എഫ്സി തുറന്ന പ്രവചന മത്സരം നടത്തും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ഫുട്ബോൾ എന്ന വികാരത്തെ രക്തത്തിൽ അലിയിച്ച കാസർഗോഡ് ജില്ലയിലെ ഫുട്ബോൾ പ്രതിഭകളുടെ, ആരാധകരുടെ,ഏഴുത്തുകാരുടെ,നിരീക്ഷകരുടെ കൂട്ടായ്മയായ കെഎൽ14 കെഎസ്ഡി എഫ്സി വാട്ട്സ്ആപ്പ് ഗ്രൂപ്പ് അരയാൽ സെവൻസ് ടൂർണമെന്റിലെ ജേതാവിനെ പ്രവചിക്കാൻ കളി കാണാൻ എത്തുന്ന കാണികൾക്കായി തുറന്ന പ്രവചന മത്സരം നടത്തും.

അരയാൽ സെവൻസിലെ ഫൈനൽ മത്സരം നടക്കുന്ന ദിവസം രാത്രി ഏഴ് മണി മുതൽ എട്ടര വരെയാണ് പ്രവചന മത്സരത്തിൽ പങ്കെടുക്കാനുള്ള സമയം.

മത്സരത്തിൽ പങ്കെടുക്കുന്നവർ
കെഎൽ14 കെഎസ്ഡി എഫ്സി യുടെ അംഗങ്ങൾ നൽകുന്ന ലക്കി കൂപ്പണിൽ ഫൈനൽ മത്സരത്തിലെ വിജയിയുടെ പേര് ഏഴുതി മത്സര വേദിയിലെ ബോക്‌സിൽ നിക്ഷേപിക്കുക.

മത്സരം അവസാനിച്ച ഉടനെ തന്നെ വേദിയിൽ വെച്ച് പ്രചന മത്സരത്തിലെ വിജയിയെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കും.

മൂന്ന് സമ്മാനങ്ങളാണ് പ്രവചന മത്സരത്തിലെ വിജയിയെ കാത്തിരിക്കുന്നത്.

ഒന്നാം സമ്മാനമായി മുജീബ് മെട്രോ സ്പോൺസർ ചെയ്യുന്ന ഗ്രൈൻഡറും,രണ്ടാം സമ്മാനമായി സ്മൂത്തീ സീക്രട്ടസ് സ്പോൺസർ ചെയ്യുന്ന ഗ്യാസ് സ്റ്റൗവും,മൂന്നാം സമ്മാനമായി റഷീദ് തൊട്ടി സ്പോൺസർ ചെയ്യുന്ന കടായി യും വിജയികൾക്ക് അരയാൽ സെവൻസിന്റെ ഫൈനൽ വേദിയിൽ വെച്ച് തന്നെ വിതരണം ചെയ്യും.

കെഎൽ14 കെഎസ്ഡി എഫ്സി വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്‌മിനായ ഷാഹുൽ പള്ളിക്കരയാണ് പ്രവചന മത്സരം നിയന്ത്രിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP