Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫൈസിന്റെ കവിതയെ ഹിന്ദു വിരുദ്ധമെന്ന് വിളിക്കുന്നത് അസംബന്ധവും തമാശയും': ജാവേദ് അക്തർ

ഫൈസിന്റെ കവിതയെ ഹിന്ദു വിരുദ്ധമെന്ന് വിളിക്കുന്നത് അസംബന്ധവും തമാശയും': ജാവേദ് അക്തർ

സ്വന്തം ലേഖകൻ

കാൺപൂർ: പാക്കിസ്ഥാനി കവി ഫൈസ് അഹ്മദ് ഫൈസിന്റെ കവിതകൾ ഹിന്ദു വിരുദ്ധമെന്ന് വിളിക്കുന്നത് അസംബന്ധവും തമാശയുമാണെന്ന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. ഫൈസിന്റെ ഹം ദേഖേംഗേ (നമുക്ക് കാണാം) വിവാദമാക്കിയ കാൺപൂർ ഐ.ഐ.ടിയുടെ നടപടിക്കെതിരെ കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ രംഗത്തെത്തിയത്.

ഫൈസ് അഹ്മദ് ഫൈസിയുടെ കവിത ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പറയുന്നത് അസംബദ്ധവും തമാശയുമാണെന്ന് ജാവേദ് അക്തർ അഭിപ്രായപ്പെട്ടു. ഇത്തരമൊരും അഭിപ്രായം ഉയരുന്നത് ഗൗരവമായി കാണാൻ പോലും കഴിയില്ലെന്നും ജാവേദ് അക്തർ പറഞ്ഞു. പുരോഗമന കവികളിൽ മുൻനിരയിൽ നിൽക്കുന്ന ഒരാളാണ് ഫൈസ് അഹമ്മദ് ഫൈസ് എന്നും ജാവേദ് അക്തർ പറഞ്ഞു.

ഇന്ത്യാ വിഭജനത്തിൽ ദുഃഖം രേഖപ്പെടുത്തികൊണ്ട് കവിത എഴുതിയയാളാണ് ഫൈസ് അഹമ്മദ് ഫൈസിയെന്നും അദ്ദേഹത്തിന്റെ കവിതയാണ് ഇപ്പോൾ ദേശവിരുദ്ധമെന്ന് വിളിക്കപ്പെടുന്നതെന്നും ജാവേദ് അക്തർ കൂട്ടി ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP