Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീചിത്രയിൽ ജേക്കബ് തോമസ് എത്തുമ്പോൾ ഭയന്ന് വിറയ്ക്കുക ഗവേഷണ സ്ഥാപനത്തിലെ അഴിമതിക്കാർ തന്നെ; സെൻകുമാറിന്റെ പരാതിയിൽ ശുദ്ധികലശത്തിന് കേന്ദ്രം കണ്ടെത്തിയത് ഷൊർണ്ണൂരിലെ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസിൽ പണിയില്ലാതിരിക്കുന്ന അഴിമതിക്കെതിരായ പോരാളിയെ; കേരളത്തിലെ ഡിജിപിയെ അന്വേഷണത്തിന് നിയോഗിക്കാൻ കേന്ദ്രത്തിനാകുമോ എന്ന സംശയം ഉയർത്താൻ പിണറായി സർക്കാരും; ശ്രീചിത്രയിൽ ഡയറക്ടറുടെ ഏകാധിപത്യം പൊളിക്കാൻ മുൻ ഡിജിപി സെൻകുമാർ കച്ചകെട്ടുമ്പോൾ

ശ്രീചിത്രയിൽ ജേക്കബ് തോമസ് എത്തുമ്പോൾ ഭയന്ന് വിറയ്ക്കുക ഗവേഷണ സ്ഥാപനത്തിലെ അഴിമതിക്കാർ തന്നെ; സെൻകുമാറിന്റെ പരാതിയിൽ ശുദ്ധികലശത്തിന് കേന്ദ്രം കണ്ടെത്തിയത് ഷൊർണ്ണൂരിലെ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസിൽ പണിയില്ലാതിരിക്കുന്ന അഴിമതിക്കെതിരായ പോരാളിയെ; കേരളത്തിലെ ഡിജിപിയെ അന്വേഷണത്തിന് നിയോഗിക്കാൻ കേന്ദ്രത്തിനാകുമോ എന്ന സംശയം ഉയർത്താൻ പിണറായി സർക്കാരും; ശ്രീചിത്രയിൽ ഡയറക്ടറുടെ ഏകാധിപത്യം പൊളിക്കാൻ മുൻ ഡിജിപി സെൻകുമാർ കച്ചകെട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒടുവിൽ ജേക്കബ് തോമസ് അന്വേഷണത്തിന് ഇറങ്ങുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള ഷൊർണ്ണൂരിലെ സ്റ്റീൽ ആൻഡ് മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായ ജേക്കബ് തോമസിനെ വീണ്ടും അന്വേഷണത്തിന് ഇറക്കുന്നത് കേന്ദ്ര സർക്കാരാണ്. കേരളത്തിലെ മുതിർന്ന ഐപിഎസുകാരനായ ജേക്കബ് തോമസിനെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്രമക്കേടുകൾക്കെതിരേ ഉയർന്ന പരാതിയിലാണ് കേന്ദ്രസർക്കാർ അന്വേഷണ ഉദ്യോഗസ്ഥനാക്കുന്നത്. ശ്രീചിത്രയിലെ നിരവധി ക്രമക്കേടുകൾ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. സ്വജനപക്ഷപാതം നടത്തുന്ന ഡയറക്ടർക്കെതിരെ പല കോണുകളിൽ നിന്ന് ആരോപണമെത്തി. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ തീരുമാനം.

സംസ്ഥാന മുൻ വിജിലൻസ് കമ്മിഷണറും ഡി.ജി.പി. കേഡറിലുള്ള ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഉൾപ്പെടെ മൂന്നംഗസംഘമാണ് അന്വേഷിക്കുക. ഭരണസമിതിയംഗവും മുൻ ഡി.ജി.പി.യുമായ ടി.പി. സെൻകുമാർ നൽകിയ പരാതിയിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ എന്നതും ശ്രദ്ധേയമാണ്. ബിജെപിയുമായി അടുത്ത് നിൽക്കുന്ന സെൻകുമാറിന്റെ പരാതി കേന്ദ്രം ഗൗരവത്തോടെ എടുക്കുകയാണ്. എന്നാൽ ഈ അന്വേഷണത്തിന് ജേക്കബ് തോമസിനെ എങ്ങനെ നിയോഗിക്കുമെന്ന സംശയം സംസ്ഥാന ആഭ്യന്തര വകുപ്പിനുണ്ട്. കേരളത്തോടെ അഭിപ്രായം ചോദിക്കാതെ നിയമിച്ചുവെന്ന സൂചനയാണ് പുറത്തു വരുന്നത്.

കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടെങ്കിലും സംസ്ഥാനസർക്കാരിന്റെ പ്രതിനിധികൾ ഭരണസമിതിയിലുണ്ട്. ശ്രീചിത്രയിൽ ഡയറക്ടറുടെ ഏകാധിപത്യമാണെന്നും ഈ നിലയിൽ സ്ഥാപനത്തിനു മുന്നോട്ടുപോകാനാകില്ലെന്നുമാണ് സെൻകുമാർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു നൽകിയ പരാതിയുടെ കാതൽ. സംസ്ഥാനസർക്കാരുമായി ഇടയുകയും പിന്നീട് ബിജെപി. സഹയാത്രികനാകുകയും ചെയ്ത സെൻകുമാറിന്റെ പരാതിയിൽ സംസ്ഥാനസർക്കാരുമായി ഏറ്റുമുട്ടിനിൽക്കുന്ന ജേക്കബ് തോമസ് ഉൾപ്പെട്ട സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചത് ശ്രദ്ധേയമാണ്. സെൻകുമാറിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇതെന്നാണ് സൂചന.

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ ഡോ. ഗോവർധൻ മേത്ത, നിംഹാൻസ് ഡയറക്ടറും വൈസ് ചാൻസലറുമായ ഡോ. ബി.എൻ. ഗംഗാധരൻ എന്നിവരാണ് മറ്റംഗങ്ങൾ. ജനുവരി 31-നകം റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് അണ്ടർ സെക്രട്ടറി ടി. ലളിത്കുമാർ സിങ്ങിന്റെ ഉത്തരവിൽ നിർദ്ദേശിക്കുന്നു. അതിനിടെ ഏതന്വേഷണവും നേരിടാൻ തയ്യാറാണ്. നിയമനങ്ങളും സ്ഥാനക്കയറ്റവും അടക്കമുള്ള നടപടി നിർവഹിക്കുന്നത് അതത് ഉന്നതാധികാര സമിതികളാണ്. പുറത്തുനിന്നുള്ള നിഷ്പക്ഷ നിരീക്ഷകരും സമിതിയിൽ ഉൾപ്പെടുന്നുണ്ടെന്ന് ശീചിത്ര അധികൃതരും പറയുന്നു.

നാലും അഞ്ചും പേറ്റന്റ് ഉള്ളവർക്കുപോലും ശ്രീചിത്രയിൽ ജോലികിട്ടില്ല. അവരെ തഴഞ്ഞ് താഴ്ന്ന യോഗ്യതയുള്ളവരെ എടുക്കുമെന്നതാണ് പ്രധാന ആരോപണം. നിയമനത്തിൽ സ്വജനപക്ഷപാതം. പട്ടികജാതി-വർഗ സംവരണം പാലിക്കാറില്ല. തിരഞ്ഞെടുപ്പുസമിതിയിൽ ആ വിഭാഗത്തിൽനിന്നുള്ളവർ വേണമെന്നുണ്ടെങ്കിലും അവർക്ക് അഭിമുഖത്തിൽ മാർക്കിടാനുള്ള അധികാരം നൽകാറില്ല. ഫലത്തിൽ അവർ കാണികളായിമാറുന്നുവെന്നും സെൻകുമാർ പറയുന്നു. ഇത് റിപ്പോർട്ട് ചെയ്തതും മറുനാടനാണ്. നിസ്സാരകാര്യങ്ങൾക്കുപോലും ഡോക്ടർമാർക്ക് മെമോ നൽകും. പലർക്കും ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുമ്പോഴാകും മെമോ കിട്ടുക. ഇത് മനസ്സാന്നിധ്യം നഷ്ടമാക്കുമെന്ന ആരോപണവും അതിനിർണ്ണായകമാണ്.

ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും. ഇതിനെതിരേ പരാതിനൽകാനുള്ള സംവിധാനമില്ല. രാത്രി ഒൻപതുമണിവരെ ഒ.പി. നടത്താൻ ഡോക്ടർമാർ തയ്യാറാണെങ്കിലും നാലുമണിയായി അത് പരിമിതപ്പെടുത്തിയത് രോഗികൾക്ക് ബുദ്ധിമുട്ടായി. ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി അനാവശ്യ തസ്തികകൾ സൃഷ്ടിച്ചതിനാലാണെന്ന് സെൻകുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP