Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'വണ്ടി വിടല്ലേ ആള് കേറാനുണ്ട്'...കൗണ്ടറിൽ സമയം രേഖപ്പെടുത്താൻ ഇറങ്ങി വനിത കണ്ടക്ടർ: ബർത്തിൽ ബാഗ് വയ്ക്കാൻ ശ്രമിക്കവേ യാത്രക്കാരന്റെ അബദ്ധ മണിയടി; കേട്ട പാതി കേൾക്കാത്ത പാത്തി കണ്ടക്ടർ കയറിയെന്ന് കരുതി ബസ് പറപറന്നത് രണ്ടര കിലോമീറ്റർ ദൂരത്തേക്ക്: കാത്ത് കിടന്ന ബസിലേക്ക് കണ്ടക്ടർ എത്തിയത് സുപ്പർ ഫാസ്റ്റിൽ

'വണ്ടി വിടല്ലേ ആള് കേറാനുണ്ട്'...കൗണ്ടറിൽ സമയം രേഖപ്പെടുത്താൻ ഇറങ്ങി വനിത കണ്ടക്ടർ: ബർത്തിൽ ബാഗ് വയ്ക്കാൻ ശ്രമിക്കവേ യാത്രക്കാരന്റെ അബദ്ധ മണിയടി; കേട്ട പാതി കേൾക്കാത്ത പാത്തി കണ്ടക്ടർ കയറിയെന്ന് കരുതി ബസ് പറപറന്നത് രണ്ടര കിലോമീറ്റർ ദൂരത്തേക്ക്: കാത്ത് കിടന്ന ബസിലേക്ക് കണ്ടക്ടർ എത്തിയത് സുപ്പർ ഫാസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

പൊൻകുന്നം : വണ്ടി വിടല്ലേ ആള് കേറാനുണ്ട്....ബസ് യാത്രക്കിടയിൽ നാം സ്ഥിരം കേൾക്കാറുള്ള ഡയലോഗാണ് ഇത്, എന്നാൽ, യാത്രക്കാരന്റെ സ്ഥാനത്ത് കണ്ടക്ടർ ആണെങ്കിലോ സംഭവം ബഹുകേമം. എങ്കിലിതാ സംഭവം സത്യമാണ് യാത്രക്കാരാൻ ആരോ ബല്ല് അടിച്ചതും കേട്ട പാതി കേൾക്കാത്ത പാതി വണ്ടിയുമെടുത്ത് ഡ്രൈവര് എടുത്ത് ഒറ്റ പോക്ക്. പോയി നിന്നതും രണ്ടര കിലോമീറ്റർ അകലെ. പൊൻകുന്നം ബസ് സ്റ്റാൻഡിലെ കെഎസ്ആർടിസി കൗണ്ടറിൽ സമയം രേഖപ്പെടുത്താൻ ഇറങ്ങിയപ്പോഴാണ് രസകരമായ സംഭവം അരങ്ങേറിയത്.

കൗണ്ടറിൽ സമയം രേഖപ്പെടുത്താൻ വനിതാ കണ്ടക്ടർ കയറും മുൻപ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് പറന്നു. 2.5 കിലോമീറ്റർ പിന്നിട്ടപ്പോൾ ആണ് കണ്ടക്ടർ വണ്ടിയിൽ ഇല്ലെന്ന് ഡ്രൈവർ അറിഞ്ഞത്. മറ്റൊരു ബസിൽ കയറി കണ്ടക്ടർ എത്തും വരെ ലിമിറ്റഡ് സ്റ്റോപ്പ് ബസ് വഴിയിൽ കാത്തു കിടന്നു. പൊൻകുന്നം ബസ് സ്റ്റാൻഡിൽ ബുധനാഴ്ച രാവിലെ 11.20 നായിരുന്നു സംഭവം. മുണ്ടക്കയം- ചങ്ങനാശേരി റൂട്ടിൽ ഓടുന്ന പൊൻകുന്നം ഡിപ്പോയിലെ ആർപികെ 551-ാം നമ്പർ ബസ് ആണ് കണ്ടക്ടർ ഇല്ലാതെ പറന്നത്.

ബസ് പൊൻകുന്നം സ്റ്റാൻഡിൽ എത്തുമ്പോൾ കെഎസ്ആർടിസി കൗണ്ടറിൽ എല്ലാ ബസുകളും സമയം രേഖപ്പെടുത്തുന്നത് പതിവാണ്. ഇതിന്റെ ഭാഗമായി ആണ് വനിത കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിയത്. ഇതിനിടെ യാത്രക്കാരിൽ ഒരാൾ ബാഗ് ബർത്തിൽ വയ്ക്കാൻ ശ്രമിച്ചപ്പോൾ ബെൽ മുഴങ്ങിയത് കേട്ട് ഡ്രൈവർ ബസ് ഓടിച്ചു പോകുകയായിരുന്നു. 18-ാം മൈലിൽ കാത്തു കിടന്ന ബസിലേക്ക് കണ്ടക്ടർ പിന്നാലെ ഉണ്ടായിരുന്ന ഫാസ്റ്റ് ബസിൽ എത്തുകയായിരുന്നു.

ഇതിന് സമാനമായ സംഭവം മൂവാറ്റുപുഴയിലും നടന്നിട്ടുണ്ട്. നിറഞ്ഞ യാത്രക്കാരുമായി രാത്രി മൂവാറ്റുപുഴയിൽ നിന്നും കൂത്താട്ടുകുളം വരെ പതിനെട്ട് കിലോമീറ്ററോളം ബസ് യാത്രചെയ്തത് കണ്ടക്ടറില്ലാതെയായിരുന്നു. മൂവാറ്റുപുഴ സ്റ്റാന്റിൽ നിന്നും കണ്ടക്ടർ കയറുന്നതിന് മുൻപേ യാത്രക്കാരിലാരോ ബെല്ലടിച്ചതാണ് വിനയായത്. കണ്ടക്ടറില്ലെന്ന് അറിയാതെ ബസ് ഓടിച്ച ഡ്രൈവർ ഇടയ്ക്ക് രണ്ടിടങ്ങളിൽ ആളിറങ്ങാൻ യാത്ര ചെയ്ത ആരോ ബെല്ലടിച്ചപ്പോൾ നിർത്തുകയും ചെയ്തിരുന്നു.

അതേസമയം മൂവാറ്റുപുഴയിൽ നിന്നും തന്നെ കയറ്റാതെ ബസ് പുറപ്പെട്ടതറിഞ്ഞ കണ്ടക്ടർ വിവരം ഡിപ്പോയിൽ അറിയിക്കുകയും അവിടെ നിന്നും കൂത്താട്ടുകുളം ഡിപ്പോയിലേക്ക് വിവരം കൈമാറുകയുമായിരുന്നു. തുടർന്ന ബസ് കൂത്താട്ടുകുളം ഡിപ്പോയിലെത്തിയപ്പോൾ അധികൃതർ പിടിച്ചിടുകയായിരുന്നു. അപ്പോഴാണ് കണ്ടക്ടറില്ലാതെയാണ് ബസ് ഇത്രയും ദൂരം ഓടിച്ചതെന്ന് ഡ്രൈവർ അറിഞ്ഞത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP