Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടിലെത്തി ഭക്ഷണം കഴിക്കും മുൻപേ ശുചിമുറിയിൽ കയറി കുഴഞ്ഞു വീണു ഭർത്താവ് മരിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; ഒരു ബന്ധുവിനോടു മാത്രം റോയി ചോറും കടലക്കറിയും കഴിച്ചിരുന്നതായി സത്യം പറഞ്ഞത് വിനയായി; ജോളിയെ കുടുക്കിയത് പോസ്റ്റ്‌മോർട്ടത്തിലെ കടലക്കറിയുടെ സാന്നിധ്യം; ആറു കൊലപാതകങ്ങളുടെ കുറ്റസമ്മതം കേട്ടതും ആറു പേർ! ജോളിയെ കുടുക്കിയത് എക്‌സ്ട്രാ ജുഡീഷ്യൽ കൺഫഷൻ; കൂടത്തായിയിൽ അമ്മയെ കുടുക്കി മക്കളുടെ രഹസ്യമൊഴിയും

വീട്ടിലെത്തി ഭക്ഷണം കഴിക്കും മുൻപേ ശുചിമുറിയിൽ കയറി കുഴഞ്ഞു വീണു ഭർത്താവ് മരിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; ഒരു ബന്ധുവിനോടു മാത്രം റോയി ചോറും കടലക്കറിയും കഴിച്ചിരുന്നതായി സത്യം പറഞ്ഞത് വിനയായി; ജോളിയെ കുടുക്കിയത് പോസ്റ്റ്‌മോർട്ടത്തിലെ കടലക്കറിയുടെ സാന്നിധ്യം; ആറു കൊലപാതകങ്ങളുടെ കുറ്റസമ്മതം കേട്ടതും ആറു പേർ! ജോളിയെ കുടുക്കിയത് എക്‌സ്ട്രാ ജുഡീഷ്യൽ കൺഫഷൻ; കൂടത്തായിയിൽ അമ്മയെ കുടുക്കി മക്കളുടെ രഹസ്യമൊഴിയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആറു കൊലപാതകങ്ങളും ചെയ്തതു താനാണെന്നു ജോളി മൂത്ത മകൻ ഉൾപ്പെടെ ആറു പേരോടു കുറ്റസമ്മതം നടത്തിയതായി കുറ്റപത്രം. മൂത്ത മകൻ റോമോ, ജോളിയുടെ സഹോദരങ്ങൾ, ഭർത്താവ് ഷാജു, സുഹൃത്ത് ജോൺസൺ എന്നിവരോടാണ് കുറ്റസമ്മതം നടത്തിയത്. ഇവരുടെ രഹസ്യമൊഴി മജിസ്‌ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിയമസഹായത്തിനായി സമീപിച്ച കോഴിക്കോടുള്ള അഭിഭാഷകനോടും കുറ്റം സമ്മതിച്ചു. അഭിഭാഷകനെ കാണാനായി ജോളിക്കൊപ്പം പോയ റോയിയുടെ ബന്ധുക്കൾ ഇതു കേട്ടിരുന്നു. ഇവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. അതുകൊണ്ട് തന്നെ കേസിൽ ജോളി ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. പൊലീസിനോടും കോടതിയോടും അല്ലാതെ പ്രതി നടത്തുന്ന കുറ്റസമ്മതം (എക്‌സ്ട്രാ ജുഡീഷ്യൽ കൺഫഷൻ) കോടതി തെളിവായി സ്വീകരിക്കാറുണ്ട്.

കൂടത്തായി റോയ് തോമസ് വധക്കേസിന്റെ സാക്ഷിപ്പട്ടികയിൽ ഒന്നാം പ്രതി ജോളി ജോസഫിന്റെ മാതാപിതാക്കളും സഹോദരങ്ങളും ഭർത്താവ് ഷാജു സഖറിയാസും. ജോളിയുടെ സുഹൃത്തും ബിഎസ്എൻഎൽ ജീവനക്കാരനുമായി ജോൺസൺ, റവന്യു ഉദ്യോഗസ്ഥ ജയശ്രീ വാരിയർ എന്നിവരും സാക്ഷികളാണ്. റോയ് തോമസിന്റെ സഹോദരങ്ങളും പരാതിക്കാരുമായ രഞ്ജി തോമസും റോജോ തോമസുമാണ് ഒന്നും രണ്ടും സാക്ഷികൾ.

റോയിജോളി ദമ്പതികളുടെ മക്കളായ റോമോ, റൊണാൾഡ് എന്നിവരും സാക്ഷിപ്പട്ടികയിലുണ്ട്. 246 സാക്ഷികളാണ് കേസിലുള്ളത്. റോയ് തോമസ് വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനു മുൻപേ ശുചിമുറിയിൽ കയറി കുഴഞ്ഞു വീണു മരിക്കുകയായിരുന്നുവെന്നായിരുന്നു ജോളി മരണദിവസം എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാൽ ഒരു ബന്ധുവിനോടു മാത്രം റോയി ചോറും കടലക്കറിയും കഴിച്ചിരുന്നതായി പറഞ്ഞു. ഈ വൈരുധ്യമാണു പൊലീസിൽ സംശയം ജനിപ്പിച്ചത്. മരണത്തിനു തൊട്ടുമുൻപ് റോയ് കടലക്കറി കഴിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുമുണ്ടായിരുന്നു. ഈ ബന്ധുവും സാക്ഷിപ്പട്ടികയിലുണ്ട്.

വൈകീട്ട് റോയി വീട്ടിലെത്തിയാൽ ഭക്ഷണം കഴിക്കില്ലേങ്കിലും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന പതിവ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു ഗ്ലാസ് വെള്ളത്തിലും കഴിക്കാനിരുന്ന കടലക്കറിയിലും ജോളി സയനൈഡ് കലർത്തി. മക്കൾ ഇത് കഴിക്കുന്നത് ഒഴിവാക്കാനായി അവരെ മുകളിൽ ഉറക്കി കിടത്തി. റോയി എത്തി മക്കളെ കാണാൻ മുകളിലേക്ക് പോയിരുന്നു. ഈ സമയം ജോളിയും മക്കൾക്കൊപ്പം ഉറങ്ങി കിടക്കുകയായിരുന്നു. ഇതോടെ റോയി താഴെയെത്തി ഭക്ഷണം കഴിച്ചു. പിന്നീട് ബാത്ത്‌റൂമിൽ കുഴഞ്ഞ് വീണു. ഇതിനിടയിൽ ജോളി റോയ് കഴിച്ച പാത്രങ്ങളും മറ്റ് കഴുകിവെച്ച് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.

ഹൃദയാഘാതം മൂലമാണ് റോയി മരിച്ചതെന്നായിരുന്നു ജോളി എല്ലാവരേയും വിളിച്ച് പറഞ്ഞത്. പിന്നേറ്റ് രാവിലെ വീട്ട് മുറ്റത്ത് പന്തലിടുമ്പോൾ മാത്രമാണ് കുട്ടികൾ പോലും അച്ഛൻ മരിച്ച കാര്യം അറിഞ്ഞത്. സിനിമയെ വെല്ലുന്ന സസ്‌പെൻസ് ത്രില്ലറായിരുന്നു ജോളിയുടെ കൊലപാതക പരമ്പരയെന്ന് അന്വേഷണ സംഘം ആവർത്തിക്കുന്നു. ജോളിയുടെ ഒരൊറ്റ കള്ളമാണ് മുഴുവൻ കൊലയിലും കലാശിച്ചത്. താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു റോയിയുടെ അമ്മ അന്നമ്മയോട് ജോളി പറഞ്ഞിരുന്നത്. എന്നാൽ പ്രീഡിഗ്രി മാത്രമായിരുന്നു ജോളിയുടെ യോഗ്യത.

റോയ് തോമസിനെ കൊലപ്പെടുത്തുന്ന ദിവസം രാത്രി മക്കളെ രണ്ടുപേരെയും നേരത്തേ ഭക്ഷണം നൽകി വീടിന്റെ മുകളിലത്തെ നിലയിലെ റൂമിലേക്ക് വിട്ടിരുന്നുു. റോയ് തോമസിനായി തയാറാക്കിയ സയനൈഡ് കലർത്തിയ ഭക്ഷണം മക്കൾ കഴിക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നു ഇത്. ചോറും കടലക്കറിയുമാണ് റോയിക്കായി തയാറാക്കിയത്. റോയ് വീട്ടിലെത്തിയാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന പതിവുണ്ട്. ഭക്ഷണം കഴിച്ചില്ലെങ്കിലും മരണം ഉറപ്പാക്കാനായാണു വെള്ളത്തിലും സയനൈഡ് കലർത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ജോളിയെ അറസ്റ്റു ചെയ്ത് 88-ാം ദിവസമാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ആർ.ഹരിദാസന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിച്ചത്. ഇവർക്കു പുറമെ കുറ്റപത്രം തയാറാക്കുന്നതിനു വേണ്ടി മാത്രമായി 10 ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചിരുന്നു.

ജോളിയുടെ മക്കളും ബന്ധുക്കളും ഭർത്താവ് ഷാജുവും ഉൾപ്പെടെ 246 സാക്ഷികളാണ് പട്ടികയിലുള്ളത്. റോയ് തോമസിന്റെ സഹോദരി രഞ്ജി തോമസാണ് ഒന്നാം സാക്ഷി. ജോളിയുടെ സുഹൃത്ത് തഹസിൽദാർ ജയശ്രീ എസ്.വാരിയർ ഉൾപ്പെടെ 26 സർക്കാർ ഉദ്യോഗസ്ഥർ സാക്ഷിപ്പട്ടികയിലുണ്ട്. സ്വത്ത് തട്ടിയെടുക്കാൻ ജോളി തയാറാക്കിയ വ്യാജ ഒസ്യത്ത്, വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ, റോയ് തോമസിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം എന്നിവയുൾപ്പെടെ 322 രേഖകളും സയനൈഡ് ഉൾപ്പെടെ 22 തൊണ്ടിമുതലുകളും കുറ്റപത്രത്തിനു ബലമേകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP