Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബെല്ലി ഡാൻസിലൂടെ സെർബിയൻ ഹൃദയം കീഴടക്കി; ഐറ്റം ഡാൻസുമായി എത്തി ബോളിവുഡിന്റെ പ്രിയങ്കരിയായി; ഹിന്ദി ബിഗ്‌ബോസിലും ഡാൻസ് റിയാലിറ്റി ഷോയിലും നിറഞ്ഞ് നിന്നപ്പോൾ വാർത്തകളിൽ ഇടം നേടിയത് കശ്മീരി നടനായ അലി ഗോനിയുമൊത്തുള്ള ഡേറ്റിങ്ങിൽ; രണ്ട് വർഷം നീണ്ട് നിന്ന പ്രണയം ബ്രേക്കപ്പ് ആയപ്പോൾ ഹാർദിക്കിന്റെ മനസിൽ നുഴഞ്ഞുകയറി; ഇന്ത്യൻ ക്രിക്കറ്റിലെ കൗബോയി താരം ഹാർദിക് പാണ്ഡ്യ വിവാഹം കഴിക്കുന്ന നടാഷ സ്റ്റാൻകോവിച്ചിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

സെർബിയൻ നർത്തകിയും മോഡലും, ബെല്ലി ഡാൻസിലൂടെ സെർബിയൻ മനസ് കീഴടക്കിയ സുന്ദരി!. ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക്ക് പാണ്ഡ്യ വിവാഹിതനാകുന്ന വാർത്ത കാട്ടുതീ പോലെയാണ് പടർന്നത്. ഇതിന് പിന്നാലെയാണ് ആരാണ് നടേഷാ സ്റ്റാൻകോവിച്ച് എന്ന വാർത്ത കാട്ടുതീ പോലെ പടർന്നത്. സെർബിയൻ നടിയും നർത്തിയും മോഡലുമായ നടാഷ സത്യഗ്രഹ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ പ്രത്യക്ഷപ്പെടുന്നത്.

2013ൽ പ്രകാശ് ഝായുടെ സത്യാഗ്രഹ എന്ന ചിത്രത്തിലെ ഐറ്റം ഡാൻസാണ് നടിക്ക് ഹിന്ദി മണ്ണിൽ വളക്കൂറായി ചുവടുറപ്പിക്കാൻ സാധിച്ചത്. പാട്ടിലെ ഐറ്റം ഡാൻസറായി എത്തിയ താരം പിന്നിട് ഹിന്ദി ബിഗ്‌ബോസ് സീസൺ 9ലും ഇടം നേടി.ബോളിവുഡിലെ ഭാഗ്യപരീക്ഷണത്തിനായി 2012ലാണ് ഇന്ത്യയിൽ എത്തിയത്. നടാഷയുടെ പിതാവ് ഗൊരൻ സ്റ്റാക്കോവിച്ച മാതാവ് രാധ്മില സ്റ്റാക്കോവിച്ചുമാണ്. സഹോദരൻ നേനാദ് സ്റ്റാക്കോവിച്ച്. സെർബിയയിൽ തന്നെയാണ് കുടുംബം താമസിക്കുന്നത്.

അമിതാഭ് ബച്ചൻ, അജയ് ദേവ് ഗൺ, കരീന കപൂർ എന്നിവരായിരുന്നു ഈ ചിത്രത്തിൽ പ്രധാനതാരങ്ങൾ.2014ൽ റാപ്പർ ബാദ്ഷയുടെ സംഗീത വീഡിയോയായ ഡിജെ വാലേ ബാബുവിലൂടെ പ്രശസ്തയായി. 2014ൽ റാപ്പർ ബാദ്ഷയുടെ സംഗീത വീഡിയോയായ ഡിജെ വാലേ ബാബുവിലൂടെ പ്രശസ്തയായി.2017ൽ ഐറ്റം സോംഗ് ആയ മെഹ്ബൂബയിൽ പ്രത്യക്ഷപ്പെട്ടു 2017ൽ ഐറ്റം സോംഗ് ആയ മെഹ്ബൂബയിൽ പ്രത്യക്ഷപ്പെട്ടു ബിഗ് ബോസ് സീസൺ 8ലും നടാഷ സ്റ്റാൻകോവിച്ച് പങ്കെടുത്തിരുന്നു.ഡാൻസ് റിയാലിറ്റ് ഷോ ആയ നാച്ച് ബലിയേ സീസൺ 9ൽ നടാഷ പ്രത്യക്ഷപ്പെട്ടിരുന്നു.

മുൻ കാമുകൻ അലി ഗോനിക്ക് ഒപ്പമായിരുന്നു പ്രത്യക്ഷപ്പെട്ടത്. അലി ഗോമിക്കൊപ്പമുള്ള പ്രണയം ഏറെ വാർത്തകളിൽ നിറഞ്ഞു നിന്നതായിരുന്നു. ടെലിവിഷൻ നടനും റിയിലാറ്റി ഷോ മത്സരാർത്ഥി എന്നീ നിലകളിലാണ് താരം ശ്രദ്ധനേടിയത്. കശ്മീരിൽ ജനിച്ചുവളർന്ന താരം. രണ്ട് സഹോദന്മാരടങ്ങിയ കുടുംബമാണ് അലി ഗോനിയുടേത്. നടാഷയുമായിട്ടുള്ള പ്രണയം രണ്ട് വർഷം മാത്രമാണ് നീണ്ടുനിന്നത്.സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ച് ആണ് പാണ്ഡ്യയുടെ പ്രണയിനി.

എന്നാൽ കൃഷ്ണ മുഖർജി എന്ന സഹമത്സരാർത്ഥിയുമായിട്ട്ഉണ്ടായ അടുപ്പമാണ് നടാഷയുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കാൻ കാരണമായത്. അലിയുമായിട്ടുണ്ടായ പ്രണയത്തിന് ശേഷമാണ് ഹാർജിക് പാണ്ഡ്യ താരത്തിന്റെ ജീവിത്തിലേക്ക് കടന്നെത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലാകുന്നത്. പിന്നീട് നടാഷയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു തങ്ങൾ പ്രണയത്തിലാണെന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ ഹാർദിക് വെളിപ്പെടുത്തിയത്.

എന്റെ വെടിക്കെട്ടോടെ ഈ പുതുവർഷം ആരംഭിക്കുന്നു' എന്ന അടിക്കുറിപ്പോടെ നടാഷയ്‌ക്കൊപ്പം കൈപ്പിടിച്ച് നിൽക്കുന്ന ചിത്രമാണ് ഹർദിക് പങ്കുവച്ചത്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളുമടക്കം നിരവധിയാളുകളാണ് ഹാർദിക്-നടാഷ ജോടികൾക്ക് ആശംസയർപ്പിച്ചത്. ഇതിന് പിന്നാലെ തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹാർദിക്.

പുതുവത്സരദിനത്തിൽ ദുബായിൽ വച്ചാണ് വിവാഹനിശ്ചയം കഴിഞ്ഞത്. കടലിൽ വച്ച് അലങ്കരിച്ച ബോട്ടിനുള്ളിൽ ഇരുവരും തമ്മിലുള്ള പ്രണയാർദ്രമായ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഹാർദിക് പുറത്തുവിട്ടത്. ഇരുവരുടെയും സുഹൃത്തുക്കൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP