Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌സിക്ക് നവ സാരഥികൾ' ദീപ്തി നായർ പ്രസിഡന്റ്, ബൈജു വർഗീസ് ജനറൽ സെക്രട്ടറി, വിജേഷ് കാരാട്ട് ട്രെഷറർ

കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌സിക്ക് നവ സാരഥികൾ' ദീപ്തി നായർ പ്രസിഡന്റ്, ബൈജു വർഗീസ് ജനറൽ സെക്രട്ടറി, വിജേഷ് കാരാട്ട് ട്രെഷറർ

സ്വന്തം ലേഖകൻ

ന്യൂജേഴ്‌സി : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌സി ( കാൻജ് ) 2020 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ന്യൂജേഴ്‌സി എഡിസൺ ഹോട്ടൽ ബാൻക്വറ്റ് ഹാളിൽ ഡിസംബറിൽ നടന്ന ജനറൽ ബോഡിയാണ് പുതിയ ഭരണ സമിതിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്.പുതിയ പ്രസിഡന്റ് ദീപ്തി നായർ . ബൈജു വർഗീസ് ജനറൽ സെക്രട്ടറിയായും വിജേഷ് കാരാട്ട് ട്രഷറർ ആയും തുടരും.

മറ്റു ഭാരവാഹികൾ: അലക്സ് ജോൺ (വൈസ് പ്രസിഡന്റ്) , സഞ്ജീവ് കുമാർ (ജോയിന്റ് സെക്രട്ടറി), മനോജ് ഫ്രാൻസിസ് (ജോയിന്റ് ട്രഷറർ).

പീറ്റർ ജോർജ് (ചാരിറ്റി അഫയേഴ്‌സ്), നിർമ്മൽ മുകുന്ദൻ (പബ്ലിക് & സോഷ്യൽ അഫയേഴ്‌സ്), പ്രീത വീട്ടിൽ (കൾച്ചറൽ അഫയേഴ്സ്), സോഫിയ മാത്യു ( മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ) , ശ്രീജിത്ത് അരവിന്ദൻ (യൂത്ത് അഫയേഴ്സ്), ജയൻ ജോസഫ് (എക്‌സ് ഒഫീഷ്യോ) എന്നിവർ ആണ് 2020 എക്സിക്യുട്ടിവ് കമ്മറ്റിയിലെ മറ്റ് അംഗങ്ങൾ.

പുതിയ ട്രസ്റ്റി ബോർഡ് ചെയർമാൻ ആയി അലക്സ് മാത്യു തിരഞ്ഞെടുക്കപ്പെട്ടു. സിറിയക് കുന്നത്ത് ആണ് അക്കൗണ്ടന്റ്. ട്രസ്റ്റി ബോർഡ് മെംബേർസ് ആയി ജോൺ വർഗീസ്, സണ്ണി വാളിപ്ലാക്കൽ, സോഫി വിൽസൺ, ജെയ് കുളമ്പിൽ, റെജിമോൻ എബ്രഹാം എന്നിവർ തുടരും.

ജെയിംസ് ജോർജ് ആണ് പുതിയ ടസ്റ്റി ബോർഡ് മെമ്പർ.അമേരിക്കൻ മലയാളികളുടെ സാമൂഹിക കൂട്ടായ്മകൾക്ക് എന്നും പുത്തൻ മാനങ്ങൾസമ്മാനിച്ചിട്ടുള്ള കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌സിക്കു പോയ വർഷങ്ങളിൽ ലഭിച്ച അകമഴിഞ്ഞ ജന പിന്തുണക്കു മുൻ പ്രസിഡന്റ് ജയൻ ജോസഫ് നന്ദി അറിയിച്ചു,

പുതിയ കമ്മറ്റിയിൽ അർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നുവെന്നും എല്ലാ പ്രവർത്തനങ്ങളിലും എല്ലാവരിൽ നിന്നും സഹകരണം പ്രതീക്ഷിക്കുന്നതായും നിയുക്ത പ്രസിഡന്റ് ദീപ്തി നായർ പറഞ്ഞു

മുൻ വർഷങ്ങളിലെ പോലെ നല്ല പ്രവർത്തനം കാഴ്ച വയ്ക്കുവാൻ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറൽ ബോഡിക്ക് വേണ്ടിട്രസ്ടി ബോർഡ് ചെയർമാൻ റോയ് മാത്യു ആശംസിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP