Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്റർടെക്- ഖിയ ചാമ്പ്യൻസ് ക്രിക്കറ്റ് ലീഗ് : സിറ്റി എക്‌സ്‌ചേഞ്ച് ഷാർക് ഇലവൻ ചാമ്പ്യന്മാർ

ഇന്റർടെക്- ഖിയ ചാമ്പ്യൻസ് ക്രിക്കറ്റ് ലീഗ് : സിറ്റി എക്‌സ്‌ചേഞ്ച് ഷാർക് ഇലവൻ ചാമ്പ്യന്മാർ

സ്വന്തം ലേഖകൻ

ദോഹ: ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്‌കൂൾ മൈതാനത്ത് നടന്ന ഫൈനലിൽ, ടസ്‌കറിനെതിരെ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയത്തോടെ ഷാർക്ക് ഇലവൻ ഉദ്ഘാടന ഇന്റർടെക് ക്യുഐഎ ചാമ്പ്യൻസ് ക്രിക്കറ്റ് ലീഗ് ട്രോഫിയിൽ മുത്തമിട്ടു.

ഖത്തർ ഇന്ത്യൻ അസോസിയേഷൻ ഫോർ സ്പോർട്സ് & ഗെയിംസ് സംഘടിപ്പിച്ച ദ്വിദിന ടൂർണമെന്റിൽ 13 ആവേശകരമായ മത്സരങ്ങൾ നടന്നു . ഖത്തറിലെ പ്രമുഖ എട്ട് ടീമുകളായ യാസ് ക്രിക്കറ്റെർസ് , ദോഹ റോക്കേഴ്‌സ്, വാനൂ സിസി, ടസ്‌കർ, ജെപി ഇലവൻ, ഓസ്‌കാർ സിസി, ഷാർക്ക് ഇലവൻ, സിസിആർസി എന്നിവരാണ് ടൂർണമെന്റിൽ ഉണ്ടായിരുന്നത്.

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ടസ്‌കർ അഞ്ചോവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് നേടി. മുഫിയാസ് 12 റൺസ് സംഭാവന ചെയ്തപ്പോൾ ക്യാപ്റ്റൻ രാജനീഷ് ടീമിനെ മാന്യമായ ടോട്ടലിലേക്ക് എത്തിച്ചു, 10 പന്തിൽ നിന്ന് 26 റൺസ് നേടി. തുടർന്ന് ബാറ്റ് ചെയ്ത ഷാർക്ക് ഇലവൻ 25 പന്തിൽ വളരെ അനായാസകരമായി അവരുടെ ലക്ഷ്യത്തിലെത്തി. പ്രിൻസ്, ക്യാപ്റ്റൻ പ്രണവ് എന്നിവരുടെ ഓപ്പണിങ് കൂട്ടുകെട്ട് ആവേശകരമായിരുന്നു . പ്രിൻസ് 11 പന്തിൽ 29 റൺസും പ്രണവ് 14 പന്തിൽ (1x4, 4x6) 34 റൺസും നേടി. തങ്ങളുടെ ടീമിനെ വിജയത്തിലെത്തിച്ചു.

ഗൾഫ് ഇങ്കോൺ സ്‌പോൺസർ ചെയ്ത, ടൂർണമെന്റിലെ മികച്ച വ്യക്തിഗത പ്രകടനങ്ങൾക്കുള്ള സമ്മാനങ്ങൾവിഐപി വെലോസിറ്റി പ്ലെയർ ഓഫ് ഫൈനൽ: പ്രണവ് (ഷാർക്ക് ഇലവൻ), ടൂർണമെന്റിലെ വോൾട്ടാസ് പ്ലെയർ: പ്രണവ് (ഷാർക്ക് ഇലവൻ), കാൾട്ടൺ എക്‌സാലിബർ മികച്ച ബാറ്റ്‌സ്മാൻ: ഇമ്രാൻ (വാനൂ സിസി),

കാൾട്ടൺ ട്യൂബ് മികച്ച ബൗളർ : മുഹമ്മദ് ഷഫീക്ക് (ടസ്‌കർ)എന്നിവർ കരസ്ഥമാക്കി. വൈകിട്ട് നടന്ന ക്ലോസിങ് സെറിമണിയി ഐ. ബി. പി.സി പ്രസിഡന്റ് അസിം അബ്ബാസ് ഉത്ഘാടനം നിർവഹിച്ചു. ഇന്റർടെക്ക് റീജിയണൽ മാനേജർ അഷ്റഫ് മുഖ്യാതിഥി ആയിരുന്നു. ഖിയ പട്രോൺ എം എസ് ബുഖാരി, ഖാലിദ് ഫഖ്റൂ, ഐ എസ് സി ജനറൽ സെക്രട്ടറി ഹബീബ് നബി, ഐ എസ് സി സെക്രട്ടറി സഫീർ, കെ ബി എഫ് പ്രസിഡന്റ് ജയരാജ്,ഏഷ്യൻ മെഡിക്കൽസ് മാർക്കറ്റിങ് മാനേജർ റാഷിദ്, അൽ സമാൻ എക്‌സ്‌ചേഞ്ച് മാർക്കറ്റിങ് മാനേജർ സുബൈർ, അബുഇസാ മാർക്കറ്റിങ് മാനേജർ ബസന്ത്, റൂസിയ ഗ്രൂപ്പ് സെയിൽസ് മാനേജർ റിഷാദ്, സ്പിരിറ്റ് ഇവെന്റ്‌സ് മാനേജിങ് പാർട്ണർ ഷബീബ്, റേഡിയോ ഒലിവ് പ്രതിനിധി ആർ .ജെ വിനു, ഹൈദർ ചുങ്കത്തറ, കെ സി അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു. ഖിയ ക്രിക്കറ്റ് ചീഫ് കോർഡിനേറ്റർ എ പി ഖലീൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ റഹീം പള്ളിക്കണ്ടി സ്വാഗതവും നിഹാദ് അലി നന്ദിയും പറഞു. ഹംസ യൂസുഫ്, സാജിദ്, അഹ്മദ് ഹാഷിം, മർസൂഖ് , അസ്ലം, ഹെൽമി, അനീഷ്, റഫീഖ് എന്നിവർ നേതൃത്വം നൽകി. ആവേശകരമായ 'ക്രിക്കറ്റ് കാർണിവൽ' ഉൾപ്പെടെ വരും വർഷത്തിൽ സംഘടന കൂടുതൽ ക്രിക്കറ്റ് ടൂർണമെന്റുകൾ നടത്തുമെന്ന് ക്യുഐഎ അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP