Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതുവർഷ ആഘോഷം അടിപൊളി ആക്കാൻ ഒരു മണിക്കൂർ നൃത്തം; പ്രതഫലമായി വാങ്ങിയത് മൂന്ന് കോടി രൂപം; ബോളിവുഡ് നടി ഉർവ്വശി റൗട്ടേല റേറ്റ് കേട്ട് ഞെട്ടി സിനിമാ ലോകത്തെ വമ്പൻ താരങ്ങൾ; പുതുവർഷം ആഘോഷിക്കാൻ എത്തിയ ടൂറിസ്റ്റുകൾക്ക് ഗോവയിൽ ഉർവ്വശിയുടെ പേരിൽ ഒരുക്കിയ മദ്യം നുകരാനും ആരാധകരുടെ തിരക്ക്

പുതുവർഷ ആഘോഷം അടിപൊളി ആക്കാൻ ഒരു മണിക്കൂർ നൃത്തം; പ്രതഫലമായി വാങ്ങിയത് മൂന്ന് കോടി രൂപം; ബോളിവുഡ് നടി ഉർവ്വശി റൗട്ടേല റേറ്റ് കേട്ട് ഞെട്ടി സിനിമാ ലോകത്തെ വമ്പൻ താരങ്ങൾ; പുതുവർഷം ആഘോഷിക്കാൻ എത്തിയ ടൂറിസ്റ്റുകൾക്ക് ഗോവയിൽ ഉർവ്വശിയുടെ പേരിൽ ഒരുക്കിയ മദ്യം നുകരാനും ആരാധകരുടെ തിരക്ക്

മറുനാടൻ ഡെസ്‌ക്‌

പൂണെ: പുതുവൽസര ആഘോഷം അടിപൊളിയാക്കാൻ പല വഴികളാണ് ആളുകൾ തേടിയത്. ബോളിവുഡ് നടിമാരുടെ ഡാൻസ് അടങ്ങുന്ന പരിപാടിക്ക് ലക്ഷങ്ങൾ വാങ്ങി പ്രത്യേകം പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇത്തവണ പുതുവൽസര ആഘോഷത്തിനൊപ്പം ഡാൻസു ചെയ്ത് കോടിപതി ക്ലബ്ബിൽ ഇടംപിടിച്ചരിക്കയാണ് ഒരു ബോളിവുഡ് നടി. ഒരു മണിക്കൂർ മാത്രം നീളുന്ന ഡാൻസിന് ഒരു കോടി രൂപയാണ് ഇവർ ഈടാക്കിയത്.

ഒരു മണിക്കൂർ നീണ്ട നൃത്ത പരിപാടിക്ക് മൂന്നു കോടി രൂപ പ്രതിഫലം വാങ്ങി ബോളിവുഡ് നടി ഉർവ്വശി റൗട്ടേല. പൂണെയിൽ നടന്ന ന്യൂ ഇയർ ഈവ് കാർണിവലിലെ പെർഫോമൻസിനാണ് നടി ഭീമമായ തുക ചാർജ് ചെയ്തത്. പല മുൻനിര താരങ്ങളേക്കാൾ കൂടുതലാണ് ഉർവ്വശിയുടെ പ്രതിഫലം. പുതുവർഷം ആഘോഷിക്കാനെത്തിയ ടൂറിസ്റ്റുകൾക്ക് ഗോവയിൽ ഉർവ്വശിയുടെ പേരിലുള്ള മദ്യവും ഒരുക്കിയിരുന്നു.

'ഹേറ്റ് സ്റ്റോറി 4', 'പാഗൽപന്തി' എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. 2013ൽ എത്തിയ 'സിങ് സാബ് ദ ഗ്രേറ്റ്' എന്ന ചിത്രത്തിലൂടെയാണ് ഉർവ്വശി അഭിനയരംഗത്തേക്കെത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP