Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്മസിനും ന്യുഇയറിനും 'വൈകിട്ടെന്താ പരിപാടി' എന്നാരെങ്കിലും ചോദിക്കുമോ? രാത്രിയുടെ അന്ത്യയാമങ്ങളിലേക്ക് നീണ്ട ആഘോഷങ്ങൾ ഉഷാറായപ്പോൾ അകമ്പടിയായി മലയാളികൾ കുടിച്ചുവറ്റിച്ചത് റെക്കോഡ് മദ്യം; പുതുവത്സരത്തലേന്ന് മാത്രം വിറ്റുപോയത് 82 കോടി 7 ലക്ഷം രൂപയുടെ മദ്യം; ക്രിസ്മസ്-ന്യൂ ഇയർ സീസണിൽ 500 കോടിയിലേറെ വിൽപന; ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ 'മത്സരത്തിൽ' പാലാരിവട്ടത്തെ കീഴടക്കി തിരുവനന്തപുരം പവർഹൗസ് ഒന്നാമത്

ക്രിസ്മസിനും ന്യുഇയറിനും 'വൈകിട്ടെന്താ പരിപാടി' എന്നാരെങ്കിലും ചോദിക്കുമോ? രാത്രിയുടെ അന്ത്യയാമങ്ങളിലേക്ക് നീണ്ട ആഘോഷങ്ങൾ ഉഷാറായപ്പോൾ അകമ്പടിയായി മലയാളികൾ കുടിച്ചുവറ്റിച്ചത് റെക്കോഡ് മദ്യം; പുതുവത്സരത്തലേന്ന് മാത്രം വിറ്റുപോയത് 82 കോടി 7 ലക്ഷം രൂപയുടെ മദ്യം; ക്രിസ്മസ്-ന്യൂ ഇയർ സീസണിൽ 500 കോടിയിലേറെ വിൽപന; ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ 'മത്സരത്തിൽ' പാലാരിവട്ടത്തെ കീഴടക്കി തിരുവനന്തപുരം പവർഹൗസ് ഒന്നാമത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്രിസ്മസും പുതുവത്സരവുമൊക്കെയാകുമ്പോൾ മലയാളികൾ പരസ്പരം ചോദിക്കും. ഒന്നുകൂടണ്ടേ. ആവാല്ലോ...അങ്ങനെ കൂടുമ്പോൾ പതിവ് അതിഥിയാണ് മദ്യം. പലതരം ബ്രാൻഡുകളുടെ ഘോഷയാത്ര ബാറുകളിലും, ക്ലബ്ബുകളിലും വീടുകളിലുമായി. ഏതായാലും ന്യൂ ഇയറിന് ആടിപ്പാടാൻ പലരെയും ഉഷാറാക്കിയത് മദ്യലഹരി തന്നെയായിരുന്നുവെന്നാണ് ആ ദിവസത്തെ ഉപയോഗത്തിന്റെ കണക്കുകൾ കാണിക്കുന്നത്. ഓരോ വർഷവും തലേ വർഷത്തെ റെക്കോഡ് ബ്രേക്ക് ചെയ്യുന്നതിലാണ് കൗതുകം. പുതുവത്സരത്തലേന്ന് ബിവറേജസ് കോർപറേഷന്റെ ഔട്ട്‌ലെറ്റുകളിൽ 68.57 കോടി രൂപയുടെയും കൺസ്യൂമർഫെഡ് വിദേശമദ്യ ഷോപ്പുകളിൽ 13.5 കോടി രൂപയുടെയും മദ്യം വിറ്റു.

ആകെ 82 കോടി 7 ലക്ഷം രൂപയുടെ മദ്യമാണ് പുതുവത്സരത്തലേന്ന് മാത്രം വിൽപന നടത്തിയത്. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം 6.24 രൂപയുടെ അധികമദ്യമാണ് ഇത്തവണ വിൽപന നടത്തിയത്. ബിവറേജസ് ഔട്ട് ലെറ്റുകളിൽ അഞ്ചു കോടി 24 ലക്ഷം രൂപയുടെയും കൺസ്യൂമർ ഫെഡ് ഓട്ട്‌ലെറ്റിൽ ഒരു കോടി രൂപയുടെയും അധികമദ്യം വിറ്റു.

97 ലക്ഷം രൂപയുടെ മദ്യവിൽപന നടത്തിയ കൺസ്യൂമർ ഫെഡ് കോഴിക്കോട് ഔട്ട്‌ലെറ്റാണ് മുന്നിൽ. ബിവറേജസ് കോർപ്പറേഷൻ ഔട് ലെറ്റുകളിൽ തിരുവനന്തപുരം പവർഹൗസ് റോഡ് ഔട്ട്‌ലെറ്റ് ഒന്നാം സ്ഥാനത്തും പാലാരിവട്ടം ഔട്ട്‌ലെറ്റ് രണ്ടാം സ്ഥാനത്തുമാണ്. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിൽ 88 ലക്ഷം രൂപയുടെയും പാലാരിവട്ടത്ത് 71 ലക്ഷം രൂപയുടെയും മദ്യം വിറ്റു. 13.5 ലക്ഷം രൂപയുടെ ബിയർ വിൽപന നടത്തി വഞ്ചിയൂർ ഔട്ട്‌ലെറ്റാണ് ബിയർ ഷോപ്പുകളിൽ മുന്നിൽ.

ക്രിസ്മസിന്റെ തലേ ദിവസമായ ഡിസംബർ 24 ന് മാത്രം 69.57 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4 കോടി 94 ലക്ഷം രൂപയുടെ അധികം മദ്യം വിറ്റാണ് പുതിയ റെക്കോർഡ് എഴുതി ചേർത്തത്. കഴിഞ്ഞ വർഷം ഡിസംബർ 24 ന് 64 കോടി 63 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റ് പോയത്. ബെവ്കൊയുടെ 270 ഔട്ട്ലെറ്റുകളിലായി 54 കോടി 11 ലക്ഷം രൂപയുടെ മദ്യം വിൽപന നടത്തി. ക്രിസ്മസിനോടനുബന്ധിച്ച് രണ്ട് ദിവസം 111.9 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റത്.

36 കൺസ്യൂമർഫെഡ് ഔട്ട് ലെറ്റിലും, 3 ബിയർപാർലറുകളിലുമായി 9 കോടി 46 ലക്ഷം രൂപയുടെ മദ്യമാണ് വിൽപന നടത്തിയത്.നെടുമ്പാശേരി ബിവറേജസ് ഷോപ്പിലാണ് കൂടുതൽ വിൽപ്പന നടന്നത്. ഇരിങ്ങാലക്കുടയാണ് വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത്. ക്രിസ്മസിന്റെ തലേദിവസം 69 കോടി 57 ലക്ഷം രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റത്. ഡിസംബർ 22 മുതൽ 31 വരെയുള്ള ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപനയിലും റെക്കോഡ് തിരുത്തി. 522 കോടി 93 ലക്ഷം രൂപയുടെ വിൽപനയാണ് 10 ദിവസം കൊണ്ട് നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 കോടി 39 ലക്ഷം രൂപയുടെ അധികവിൽപനയാണ് ഉത്സവ സീസണിൽ ഉണ്ടായത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP