Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൂന്നു ചെറുപ്പക്കാർ അഡ്വാൻസ് തന്ന് വിളിച്ചുവരുത്തി ആവശ്യപ്പെട്ടത് കൂടെക്കിടക്കണമെന്ന തുറന്നു പറച്ചിൽ മലയാളത്തിലേക്കുള്ള രണ്ടാം വരവിൽ തിരിച്ചടിയായി; കാസ്റ്റിങ് കൗച്ച് വിവാദത്തിന് പുതിയ തലം കൈവന്നതോടെ നടിയെ എല്ലാവരും കണ്ടില്ലെന്ന് നടിച്ചു; ഒറ്റമുറി തറയിൽ പായ വിരിച്ചുറങ്ങിയ താരത്തെ അലട്ടുന്നത് ഗുരുതര അസ്ഥിരോഗമെന്ന് റിപ്പോർട്ട്; 'അമ്മയ്ക്കും ഫെഫ്കയ്ക്കും മാക്ടയ്ക്കും' ചാർമിളയ്ക്ക് പറ്റിയത് എന്തെന്നതിൽ വ്യക്തമായ ഉത്തരമില്ല; മിന്നും താരത്തെ ദുരിതത്തിലാക്കിയത് മൂന്ന് പ്രണയങ്ങൾ

മൂന്നു ചെറുപ്പക്കാർ അഡ്വാൻസ് തന്ന് വിളിച്ചുവരുത്തി ആവശ്യപ്പെട്ടത് കൂടെക്കിടക്കണമെന്ന തുറന്നു പറച്ചിൽ മലയാളത്തിലേക്കുള്ള രണ്ടാം വരവിൽ തിരിച്ചടിയായി; കാസ്റ്റിങ് കൗച്ച് വിവാദത്തിന് പുതിയ തലം കൈവന്നതോടെ നടിയെ എല്ലാവരും കണ്ടില്ലെന്ന് നടിച്ചു; ഒറ്റമുറി തറയിൽ പായ വിരിച്ചുറങ്ങിയ താരത്തെ അലട്ടുന്നത് ഗുരുതര അസ്ഥിരോഗമെന്ന് റിപ്പോർട്ട്; 'അമ്മയ്ക്കും ഫെഫ്കയ്ക്കും മാക്ടയ്ക്കും' ചാർമിളയ്ക്ക് പറ്റിയത് എന്തെന്നതിൽ വ്യക്തമായ ഉത്തരമില്ല; മിന്നും താരത്തെ ദുരിതത്തിലാക്കിയത് മൂന്ന് പ്രണയങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇനി എന്റെ ജീവിതത്തിൽ മകനല്ലാതെ മറ്റൊരു പുരുഷനും ഉണ്ടാവില്ല. കാണുന്ന പുരുഷന്മാരെ സുഹൃത്തായും സഹോദരനായുമൊക്കെ ഏറ്റെടുക്കാൻ തയ്യാറാണ്. പക്ഷെ ജീവിത പങ്കാളിയായി ഇനിയൊരു പുരുഷൻ വേണ്ട-ജീവത പാഠങ്ങളിൽ നിന്ന് ചാർമിള നടത്തിയ വെളിപ്പെടുത്തലാണ് ഇത്. ഇതോടെ മലയാള സിനിമയ്ക്ക് വില്ലത്തിയായി ചാർമിള. സത്യം തുറന്നു പറഞ്ഞ അവർക്ക് മലയാളത്തിലേക്കുള്ള രണ്ടാം വരവിൽ അവസരങ്ങൾ നിഷേധിക്കപ്പെട്ടു. വീണ്ടും ചെന്നൈയിലേക്ക് മടങ്ങി. ഈ ദുരിതത്തിനിടെയാണ് രോഗം വില്ലത്തിയായി എത്തുന്നത്. അതീവ ഗുരുതരമായ രോഗമാണ് ചാർമിളയ്‌ക്കെന്നാണ് സൂചന.

മലയാളത്തിലെ സിനിമാ സംഘടകൾക്കൊന്നും ഇന്ന് ചാർമിളയെ കുറിച്ച് വ്യക്തമായ ഉത്തരമില്ല. എന്താണ് സംഭവിച്ചതെന്ന് അമ്മയുടേയും ഫെഫ്കയുടേയും മാക്ടയുടേയും ഭാരവാഹികൾക്കും അറിയില്ല. നാൽപത് കഴിഞ്ഞ് നിൽക്കുന്ന, അമ്മയായ തനിക്ക് മലയാള സിനിമയിൽ ഉണ്ടായ ദുരനുഭവത്തെ കുറിച്ചും ചാർമിള വെളിപ്പെടുത്തിയിരുന്നു. മൂന്ന് ചെറുപ്പക്കാർ അഡ്വാൻസ് തന്ന് കോഴിക്കോട് വിളിച്ചുവരുത്തി. കൂടെ കിടക്കണം എന്ന് വാശിപിടിച്ചു. കിടക്കില്ല, അഭിനയിക്കില്ല എന്ന് പറഞ്ഞപ്പോൾ യാത്രാച്ചെലവു കൂടെ തരാതെ തിരിച്ചയച്ചു എന്ന് ചാർമിള പറഞ്ഞു. മലയാളത്തിൽ മാത്രമേ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുള്ളൂ എന്നും നടി വ്യക്തമാക്കി. ഇതോടെ മലയാള സിനിമയിൽ രണ്ടാം വരവിലൂടെ പട്ടിണി മാറ്റാനിറങ്ങിയ ചാർമിളയ്ക്ക് ഈ തുറന്നു പറച്ചിൽ നൽകിയത് നിരാശയായിരുന്നു. കാസ്റ്റിങ് കൗച്ച് പുറം ലോകത്ത് ചർച്ചയായതോടെ ചാർമിള വീണ്ടും മലയാള സിനിമയിൽ നിന്ന് പുറത്തായി.

മകനെ വളർത്തണം എന്ന് മാത്രമേ ആഗ്രഹമുള്ളൂ. അവിനിപ്പോൾ എട്ട് വയസ്സായി. മൂന്നാം ക്ലാസിൽ പഠിക്കുകയാണ്. വലുതാവുമ്പോൾ അവൻ പ്രണയിച്ച് ഒരു പെൺകുട്ടിയെ വിവാഹം ചെയ്‌തോട്ടെ. അവനുവേണ്ടി ഞാൻ പെണ്ണിനെ കണ്ടുപിടിക്കില്ല. എനിക്ക് തന്നെ ജീവിതത്തിൽ ഒരാളെ കണ്ടെത്താൻ കഴിയാതാവുമ്പോൾ ഞാനെങ്ങനെ മകന് ഒരു പെണ്ണിനെ കാണിച്ചു കൊടുക്കും എന്നാണ് ചാർമിള ചോദിക്കുന്നത്. ബാബു ആന്റണിയായിരുന്നു ചാർമിളയുടെ ജീവിതത്തിലെ ആദ്യത്തെ പുരുഷൻ. ഇരുവരും തീവ്രമായ പ്രണയത്തിലായിരുന്നു. ആ പ്രണയം പൊളിഞ്ഞു. തുടർന്ന് ചാർമിള കിഷോർ സത്യയെ വിവാഹം ചെയ്തു. അതും നാല് മാസം കൊണ്ട് വേർപെട്ടു. രാജേഷ് എന്നയാളുമായുള്ള വിവാഹത്തിലാണ് ചാർമിളയ്ക്ക് മകനുണ്ടായത്.മലയാളത്തിൽ നായികയായി തിളങ്ങി നിൽക്കുന്ന കാലത്തായിരുന്നു നടൻ ബാബു ആന്റണിയുമായുള്ള ചാർമ്മിളയുടെ പ്രണയം. സിനിമയിലെ പലരും കൂടാതെ കുടുംബാം ഗങ്ങളും എതിർത്തിട്ടും പ്രണയത്തിൽ നിന്നും പിന്മാറാതെ പ്രണയം മുമ്പോട്ട് പോയെങ്കിലും ഒരു സുപ്രഭാതത്തിൽ ആ പ്രണയവും വഴി പിരിയുകയായിരുന്നു. അതിന് ശേഷം ചാർമ്മിള തമിഴ്‌നാട്ടുകാരനായ രാജേഷിനെ വിവാഹം കഴിച്ചെങ്കിലും അതും അധിക നാൾ നീണ്ടു നിന്നില്ല. വിവാഹമോചിതയായ ചാർമിള വീണ്ടും സീരിയലുകളിൽ സജീവമായി.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ലാൽ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെയാണ് ചാർമിള മലയാളത്തിലേക്ക് തിരിച്ചെത്തിയത്. 1991 ലെ സിബി മലയിൽ ചിത്രമായ ധനത്തിലൂടെയാണു ചാർമിള മലയാള സിനിമയിൽ എത്തിയത്. 2006ൽ ചെന്നൈ സ്വദേശിയായ രാജേഷിനെ വിവാഹം ചെയ്തശേഷം വീട്ടമ്മയുടെ റോളിലേക്ക് ഒതുങ്ങുകയായിരുന്നു ചാർമിള. എന്നാൽ ദാമ്പത്യജീവിതത്തിൽ താളപ്പിഴകൾ നിറഞ്ഞതോടെ ആണ് വിവാഹമോചിതയായത്. ഞാനും ഭർത്താവുമായി പിരിഞ്ഞുവെങ്കിലും മോനെ കാണുവാൻ വരും. ഞങ്ങൾ തമ്മിൽ ശത്രുതയൊന്നുമില്ല. വളരെ അടുത്ത സുഹൃത്തുക്കളാണ്. കോടതി മോനോട് ആരോടൊപ്പം പോകണമെന്നു ചോദിച്ചപ്പോൾ അവൻ അമ്മയുടെ കൂടെ എന്നു പറഞ്ഞു, പിന്നെ പൊട്ടിക്കരഞ്ഞു. എന്തിനാണ് കരയുന്നതെന്നു ചോദിച്ചപ്പോൾ ഇനി അപ്പയെ കാണാൻ പറ്റില്ലേ എന്നാണ് അവൻ ചോദിച്ചത്. ഞാൻ പറഞ്ഞു മോന് എപ്പോൾ വേണമെങ്കിലും അപ്പയെ കാണാമെന്ന്.-ഇതായിരുന്നു വിവാഹ മോചനത്തെ കുറിച്ച് ചാർമിള തന്നെ പറഞ്ഞിരുന്നത്.

അസ്ഥിരോഗമാണ് ചാർമിളയെ ഇപ്പോൾ വലയ്ക്കുന്നത്. ചെന്നൈയിലെ കിൽപ്പോക്ക് സർക്കാർ ആശുപത്രിയിൽ ചാർമിള ചികിൽസയിലാണ്. സഹായിക്കാൻ ആരുമില്ലാതെ നടി ആശുപത്രിയിൽ കഴിയുകയാണെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ടുകൾ പറയുന്നു. ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കേറിയ നായികയായിരുന്നു ചാർമിളയുടെ ജീവിതം ഏറെ നാളായി കടുത്ത പ്രതിസന്ധിയിലാണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിന് ശേഷം മകനോടൊപ്പം കഴിയുകയാണ് ചാർമിള. രോഗബാധിതയായ അമ്മയും ചാർമിളയ്ക്ക് ഒപ്പമാണ്. ഇതിനിടെ വിക്രമാദിത്യൻ എന്ന മലയാള സിനിമയിൽ അഭിനയിച്ചുവെങ്കിലും പിന്നീട് കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല. ക്യൂൻ എന്ന വെബ് സീരിസിലും അടുത്തിടെ അഭിനയിച്ചിരുന്നു. തമിഴ് നടൻ വിശാലാണ് ചാർമിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നത്.

ചാർമിളയെ സഹായിക്കാൻ ആരും കൂടെയില്ലെന്നും സമീപത്തുള്ള രോഗികളും അവരുടെ കൂടെയുള്ളവരുമാണ് ചാർമിളയെ ശുശ്രൂഷിക്കുന്നതുമെന്നുമാണ് റിപ്പോർട്ടുകൾ. ഇടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. വ്യക്തിജീവിതത്തിലെ തിരിച്ചടികൾ ചാർമിളയുടെ കരിയറിനേയും ബാധിച്ചു. ഒരു കാലത്ത് തിരക്കുകളിലൂടെ ജീവിച്ച താൻ ഇന്ന് ഏറെ കഷ്ടപ്പാടിലൂടെയാണ് ജീവിക്കുന്നത്. രാജേഷുമായി വേർപിരിഞ്ഞ ശേഷം എന്തു ചെയ്യണമെന്നു അറിയില്ലായിരുന്നു. ഏറെ ദിവസത്തെ അലച്ചിലിനൊടുവിൽ ഒരു ചെറിയ വാടക വീട് ഒപ്പിച്ചു. തമിഴ്‌നാട്ടിൽ ഒരു ചെറിയ തെരുവിലാണ് വീട്. ഹാളിൽ പായ വിരിച്ചാണ് കിടപ്പ്. നടിയെന്ന് പറഞ്ഞപ്പോൾ ഉടമയ്ക്കു വിശ്വാസം വന്നിരുന്നില്ല. തന്നെ കാണാൻ ഓരോരുത്തർ വരുമ്പോൾ അദ്ദേഹത്തിനു സംശയമാണ്. നായ്ക്കളെ വീട്ടുടമയ്ക്കു ഇഷ്ടമല്ല. തന്റെ മകനാണെങ്കിൽ നായകളെ ഏറെ ഇഷ്ടമാണ്. അവൻ ഒരു നായയെ വളർത്തുന്നുണ്ട്.

മകൻ ഇങ്ങനെ ജീവിക്കേണ്ടവനായിരുന്നില്ല. തന്റെ കഴിവുകേടു കൊണ്ടുകൂടിയാണ് അവന്റെ ജീവിതവും ഇങ്ങനെയായത്. ഇപ്പോൾ മകന് ഒൻപതു വയസായി. വല്ലപ്പോഴും അവന്റെ അച്ഛൻ ഓൺലൈൻ വഴി അയക്കുന്ന പിസ മാത്രമാണ് അവന്റെ സന്തോഷം. തമിഴ് നടൻ വിശാലാണ് മകന്റെ സ്‌കൂൾ ഫീസ് മുടങ്ങാതെ അടക്കുന്നത്. മാസം പത്തു ദിവസമെങ്കിലും വർക്ക് ഉണ്ടായാൽ മതി. റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജായി കയറിപ്പറ്റിയാൽ ഒരു സ്ഥിരവരുമാനം കിട്ടുമായിരുന്നെന്നും ചാർമിള മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

2017ൽ ഷൂട്ടിങ്ങിനിടയിൽ ദേഹാസ്വാസ്ഥം അനുഭവപ്പെട്ട നടിയെ ആശുപത്രിയിൽ പ്രവേശിപഗ്പിച്ചതും വാർത്തയായിരുന്നു. നിതിൻ കെ നായർ സംവിധാനം ചെയ്യുന്ന പത്താം ക്ലാസിലെ പ്രണയം എന്നസിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് താരത്തെ ആശുപത്രിയിൽ ്പ്രവേശിപ്പിച്ചത്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഉണ്ടായ മൂന്നു പ്രണയങ്ങളും അവ സമ്മാനിച്ച പരാജയങ്ങളുമാണ് തന്നെ ഇന്നത്തെ അവസ്ഥയിൽ കൊണ്ടെത്തിച്ചതെന്നും നടിയുടെ തുറന്നു പറച്ചിൽ. സഹോദരിയുടെ സുഹൃത്തും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാർമിള പുതിയ ജീവിതം തുടങ്ങുകയായിരുന്നു.

നടൻബാബു ആന്റണിയുമായിട്ടുണ്ടായ പ്രണയത്തിന്റെ പേരിൽ ഏറെ വിവാദത്തിലും താരം പെട്ടിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ജോൺ ബ്രിട്ടാസ് അലവതാരകനായ ജെ.ബി ജംഗ്ഷൻ എന്ന പരിപാടിയിലാണ് താരം ഇതിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP