Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെരുവുപട്ടി കുരച്ചത് ഡിവൈഎഫ്ഐ നേതാവിനത്ര പിടിച്ചില്ല: അടുത്ത വീട്ടുകാരനോട് തന്റെയാണോ പട്ടി മര്യാദയ്ക്ക് വളർത്തണമെന്ന് ഭീഷണി: വാക്കേറ്റമായപ്പോൾ കാണിച്ചു തരാമെന്ന് ഭീഷണി: മടങ്ങിയെത്തിയ പത്തംഗം സംഘം വീട് അടിച്ചു തകർത്തു: അക്രമം നടത്തിയത് സ്മോക്ക് പാർട്ടിക്ക് പോയവർ; ഡിവൈഎഫ്ഐ നേതാവ് ഉള്ളതിനാൽ പൊലീസിനും കേസെടുക്കാൻ താൽപര്യമില്ല

തെരുവുപട്ടി കുരച്ചത് ഡിവൈഎഫ്ഐ നേതാവിനത്ര പിടിച്ചില്ല: അടുത്ത വീട്ടുകാരനോട് തന്റെയാണോ പട്ടി മര്യാദയ്ക്ക് വളർത്തണമെന്ന് ഭീഷണി: വാക്കേറ്റമായപ്പോൾ കാണിച്ചു തരാമെന്ന് ഭീഷണി: മടങ്ങിയെത്തിയ പത്തംഗം സംഘം വീട് അടിച്ചു തകർത്തു: അക്രമം നടത്തിയത് സ്മോക്ക് പാർട്ടിക്ക് പോയവർ; ഡിവൈഎഫ്ഐ നേതാവ് ഉള്ളതിനാൽ പൊലീസിനും കേസെടുക്കാൻ താൽപര്യമില്ല

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പുതുവർഷം സ്മോക്ക് പാർട്ടിക്കൊപ്പം ആഘോഷിക്കാൻ പോയ ഡിവൈഎഫ്ഐ നേതാവിനും കൂട്ടർക്കും പട്ടി കുരച്ചത് അത്ര പിടിച്ചില്ല. പട്ടി നിന്ന് കുരച്ചത് ഒരാളുടെ വീട്ടുമുറ്റത്ത് നിന്നായിപ്പോയി. അതിന്റെ പേരിൽ അയാളുമായി വാക്കേറ്റം നടന്നു. പട്ടി തന്റെയല്ലെന്ന് പറഞ്ഞ പാവത്തിനെ പിന്നീട് സംഘം ചേർന്നെത്തി കൈകാര്യം ചെയ്തു. ഇതേ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന അയൽവാസിയുടെ കാറും അടിച്ചു തകർത്തു. പ്രതി ഡിവൈഎഫ്ഐ നേതാവായതിനാൽ തൊടാൻ പൊലീസിനും പേടി.

വള്ളിക്കോട് അയ്യംകുളത്ത് ഉണ്ണിക്കൃഷ്ണൻ നായരുടെ വീടിന് നേരെ ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയാണ് ആക്രമണം നടന്നത്. ഇദ്ദേഹത്തിന്റെ വീട്ടു മുറ്റത്ത് അയൽവാസി സൗമ്യ ഭവനിൽ മുരളീധരന്റെ കാറും സംഘം അടിച്ചു തകർത്തു. വീട്ടുകാരെല്ലാം തൊട്ടടുത്ത് നടക്കുന്ന ഗാനമേള കേൾക്കാൻ പോയതിനാൽ മുരളീധരൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഇദ്ദേഹം സിറ്റൗട്ടിൽ കിടക്കുമ്പോഴാണ് നാലംഗ സംഘം സ്‌കൂട്ടറിൽ ആ വഴി പുതുവർഷം ആഘോഷിക്കാൻ എത്തിയത്. ഇവരെ തെരുവുനായ കുരച്ചപ്പോൾ പട്ടിയെ പിടിച്ചു കെട്ടണമെന്ന് പറഞ്ഞ് ഉണ്ണിയെ ചീത്ത വിളിക്കുകയായിരുന്നു.

അത് തന്റെ നായ അല്ല എന്ന് ഉണ്ണി പറയുകയും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അരമണിക്കൂറിന് ശേഷം യുവാക്കൾ സംഘടിതമായി മടങ്ങിയെത്തി. 10 പേരാണ് ഉണ്ടായിരുന്നത്. ഇവർ തന്നെ മർദിക്കുമെന്ന് മനസിലാക്കിയ ഉണ്ണി വീടിനുള്ളിൽ കടന്ന് വാതിൽ അടയ്ക്കാൻ ശ്രമിച്ചു. അക്രമി സംഘം വാതിൽ ചവിട്ടിത്തുറന്ന ശേഷം മർദിക്കുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്നവർ ഇതിനിടെ വീട്ടുമുറ്റത്ത് കിടന്ന കാർ അടിച്ചു തകർത്തു. അയൽവാസിയായ മുരളീധരൻ വീട്ടിൽ കല്യാണപന്തൽ ഇട്ടതിനാൽ ഉണ്ണിയുടെ വീട്ടിലേക്ക് മാറ്റിയിട്ടതായിരുന്നു കാർ.

അരമണിക്കൂറോളം അക്രമി സംഘം അഴിഞ്ഞാടി. ഭീഷണി മുഴക്കിയാണ് ഇവർ സ്ഥലം വിട്ടത്. വിവരമറിഞ്ഞ് രണ്ടു തവണ പൊലീസ് സ്ഥലത്തു വന്നു. വള്ളിക്കോട് സ്വദേശി ആരോമൽ, ഞെക്കുനിലം സ്വദേശി ആരോമൽ എന്നിവരാണ് അക്രമി സംഘത്തിന് നേതൃത്വം നൽകിയയതെന്ന് ഉണ്ണി പൊലീസിന് മൊഴി നൽകി. ഇവർ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും പറയുന്നു. ഞക്കുനിലം സ്വദേശി ആരോമൽ ഡിവൈഎഫ്ഐ നേതാവാണ്. ഇവർക്കെതിരേ കേസ് എടുക്കാൻ പത്തനംതിട്ട പൊലീസ് ഇതുവരെ തയാറല്ല. കേസ് ഒത്തു തീർപ്പാക്കാനുള്ള നീക്കവും നടക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP