Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കാലാവധി നീട്ടിത്തരാതിരുന്നത് കണ്ണൂർ ജില്ലക്കാരനല്ലാത്തതിനാൽ; ശബരിമല യുവതീപ്രവേശനം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശി; മണ്ഡല കാലത്ത് യുവതീ പ്രവേശനത്തിൽ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു; മാസപൂജ സമയത്ത് യുവതീപ്രവേശം അനുവദിച്ചാൽ സംഘർഷം ഒഴിവാക്കാൻ കഴിയുമായിരുന്നു; അത്തരമൊരു ഉറപ്പ് തനിക്ക് ലഭിച്ചിരുന്നെങ്കിലും ഇതൊന്നും മുഖ്യമന്ത്രി പരിഗണിച്ചില്ല; പിണറായിക്കെതിരെ ആഞ്ഞടിച്ച് എ പത്മകുമാർ

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കാലാവധി നീട്ടിത്തരാതിരുന്നത് കണ്ണൂർ ജില്ലക്കാരനല്ലാത്തതിനാൽ; ശബരിമല യുവതീപ്രവേശനം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശി; മണ്ഡല കാലത്ത് യുവതീ പ്രവേശനത്തിൽ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു; മാസപൂജ സമയത്ത് യുവതീപ്രവേശം അനുവദിച്ചാൽ സംഘർഷം ഒഴിവാക്കാൻ കഴിയുമായിരുന്നു; അത്തരമൊരു ഉറപ്പ് തനിക്ക് ലഭിച്ചിരുന്നെങ്കിലും ഇതൊന്നും മുഖ്യമന്ത്രി പരിഗണിച്ചില്ല; പിണറായിക്കെതിരെ ആഞ്ഞടിച്ച് എ പത്മകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനിഷ്ടത്തിന് പാത്രമായ തിരുവിതാംകൂർ മുൻ പ്രസിഡന്റ് എ പത്മകുമാർ. യുവതീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിയുമായി തനിക്ക് വിയോജിപ്പുണ്ടെന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം രംഗത്തെത്തിയത്. തനിക്ക് രണ്ടാമൂഴം ലഭിക്കാത്തതിന് കാരണം പിണറായി വിജയന്റെ അനിഷ്ടമാണെന്നും പത്മകുമാർ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശി കാരണമാണ് ശബരിമല യുവതീപ്രവേശം വിവാദമായതെന്നാണ് എ പത്മകുമാർ വ്യക്തമാക്കുന്നത്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അഭ്യർത്ഥിച്ചിരുന്നു. ദേവസ്വംബോർഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ അനുവദിക്കാത്തതിലെ അസംതൃപ്തിയും പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വച്ചാണ് പത്മകുമാർ വ്യക്തമാക്കിയത്.

മണ്ഡലകാലത്ത് സുപ്രീംകോടതി വിധി നടപ്പാക്കുന്നത് ഒഴിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിച്ചതെന്നാണ് പത്മകുമാർ പറയുന്നത്. മാസപൂജ സമയത്ത് യുവതീപ്രവേശം അനുവദിച്ചാൽ സംഘർഷം ഒഴിവാക്കാൻ കഴിയുമായിരുന്നു. അത്തരമൊരു ഉറപ്പ് തനിക്ക് ലഭിച്ചിരുന്നു. ഇതൊന്നും മുഖ്യമന്ത്രി പരിഗണിച്ചില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കാലാവധി നീട്ടിത്തരാതിരുന്നത് കണ്ണൂർ ജില്ലക്കാരനല്ലാത്തതിനാലാണെന്നാണ് പത്മകുമാർ ആരോപിച്ചത്. ശബരിമലയിലെ നിലപാടിന്റെ പേരിൽ പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുത്തുന്നുവെന്നും അദ്ദേഹം ജില്ലാ സെക്രട്ടറിയേറ്റിൽ പരാതിപ്പെട്ടു. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസുവിന് കാലാവധി നീട്ടിക്കൊടുത്തിരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ ബി മോഹൻദാസിനെയും തുടരാൻ അനുവദിക്കാനാണ് ധാരണയായിരിക്കുന്നത്. പത്മകുമാർ ശബരിമല യുവതീപ്രവേശ വിഷയത്തിൽ സർക്കാർ നിലപാടിന് വിരുദ്ധമായി പരസ്യ പ്രതികരണം നടത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പത്മകുമാറിനെ മാറ്റുന്നതിന് പ്രധാന കാരണമായതും ഇതാണ്.

സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.എൻ. ബാലഗോപാൽ, കെ.ജെ. തോമസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിഷയത്തിൽ വിധി വന്നതിനെ തുടർന്നാണ് മുഖ്യമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡും തമ്മിൽ രൂക്ഷമായ ഭിന്നത ഉണ്ടായിരുന്നു. പലപ്പോഴും പത്മകുമാറിന്റെ നിലപാടുകളിൽ അവ്യക്തതയും ആശയക്കുഴപ്പവുമുണ്ടായിരുന്നതായി ബോർഡ് അംഗങ്ങളും ആരോപിക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP