Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മറ്റൊരു ബൈക്കിൽ നിന്നും മോഷ്ടിച്ച പെട്രോൾ സ്വന്തം സ്‌കൂട്ടറിലേക്ക് പകർത്തി; വെളിച്ച കുറവ് മൂലം പെട്രോൾ വീഴുന്നുണ്ടോ എന്ന് ലൈറ്റർ തെളിയിച്ചു നോക്കിയതോടെ സ്‌കൂട്ടർ ആളിക്കത്തി: യുവാക്കളുടെ ജീവൻ തിരികെ ലഭിച്ചത് തലനാരിഴയ്ക്ക്: പുതുവത്സര രാത്രി കഞ്ചാവടിച്ച് ആഘോഷ രാവാക്കാൻ ശ്രമിച്ച യുവാക്കൾക്ക് ഒടുവിലത് കാളരാത്രിയായി മാറിയത് ഇങ്ങനെ

മറ്റൊരു ബൈക്കിൽ നിന്നും മോഷ്ടിച്ച പെട്രോൾ സ്വന്തം സ്‌കൂട്ടറിലേക്ക് പകർത്തി; വെളിച്ച കുറവ് മൂലം പെട്രോൾ വീഴുന്നുണ്ടോ എന്ന് ലൈറ്റർ തെളിയിച്ചു നോക്കിയതോടെ സ്‌കൂട്ടർ ആളിക്കത്തി: യുവാക്കളുടെ ജീവൻ തിരികെ ലഭിച്ചത് തലനാരിഴയ്ക്ക്: പുതുവത്സര രാത്രി കഞ്ചാവടിച്ച് ആഘോഷ രാവാക്കാൻ ശ്രമിച്ച യുവാക്കൾക്ക് ഒടുവിലത് കാളരാത്രിയായി മാറിയത് ഇങ്ങനെ

സ്വന്തം ലേഖകൻ

കോഴിക്കോട്: പുതുവത്സര രാവ് ആഘോഷ രാവാക്കാൻ ഇറങ്ങി പുറപ്പെട്ട ആറ് യുവാക്കൾക്ക് ഒടുവിലത് കാളരാത്രിയായി മാറി. കഞ്ചാവടിച്ച് കോണു തെറ്റിയ യുവാക്കൾ ജയിലിലായെന്ന് മാത്രമല്ല, ജീൂവൻ തിരികെ കിട്ടിയതു പോലും തലനാരിഴയ്ക്കാണ്. കഞ്ചാവ് തലയ്ക്ക പിടിച്ച യുവാക്കൾ മറ്റൊരു ബൈക്കിൽ നിന്നും പെട്രോൾ മോഷ്ടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

മറ്റൊരു ബൈക്കിൽ നിന്ന് മോഷ്ടിച്ച പെട്രോൾ സ്വന്തം സ്‌കൂട്ടറിൽ ഒഴിക്കുന്നതിനിടെ വെളിച്ചകുറവ് കാരണം ലൈറ്റർ തെളിച്ചു നോക്കി. ഇതോടെ സ്‌കൂട്ടർ കത്തിപ്പോയി. യുവാക്കളുടെ ജീവൻ തിരികെ ലഭിച്ചത് തലനാരിഴയ്ക്കാണ്. സംഭവം കണ്ട് അതുവഴി വന്ന യാത്രക്കാരൻ പൊലീസിൽ വിവരമറിയിക്കുകയും മോഷണത്തിന്റെയും കഞ്ചാവിന്റെയും ചുരുളഴിയുകയുമായിരുന്നു.

ചേളന്നൂർ സ്വദേശികളായ ആറു സുഹൃത്തുക്കൾ രാത്രിയിൽ പുതുവത്സരാഘോഷത്തിനായി കണ്ണാടിക്കലിൽ ഉത്സവത്തിനാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ഇതിനിടെ യുവാക്കളിൽ ചിലർക്ക് കഞ്ചാവ് ലഭിച്ചു. കഞ്ചാവ് വലിച്ച് ലഹരി മൂത്തതോടെ യുവാക്കൾ കണ്ണാടിക്കൽ ഉത്സവസ്ഥലത്ത് നിന്ന് തലയാടിനടുത്ത വയലടയിലേക്ക് രണ്ടു ബൈക്കുകളിൽ യാത്രക്കൊരുങ്ങി. അതിനിടെ സ്‌കൂട്ടറിൽ പെട്രോളില്ലെന്ന സംശയം ബലപ്പെട്ടു.

ഇതിന് പട്രോൾ പമ്പിൽ പോയി സമയം കളയാൻ തയാറാവാത്ത യുവാക്കൾ തൊട്ടടുത്തുള്ള സുബ്രഹ്മണ്യംക്ഷേത്രം റോഡിലേക്ക് വണ്ടി തള്ളിനീക്കി. റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം സ്‌കൂട്ടറിൽ ഒഴിക്കാൻ തുടങ്ങി. പെട്രോൾ ടാങ്കിന്റെ ക്യാപ്പ് അഴിച്ചപ്പോൾ വെളിച്ചകുറവ് തോന്നിയ യുവാക്കൾ കൈയിലുള്ള പെട്രോൾ ഒരു തുള്ളിപോലും നഷ്ടപ്പെടരുതെന്ന് കരുതി ലൈറ്ററുരച്ച് ഒഴിക്കാൻ തുടങ്ങി. ലൈറ്ററിൽ നിന്നും തീപടരുകയും സ്‌കൂട്ടർ ആളിക്കത്തുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP