Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടുകൾ തോറും കയറിയിറങ്ങി രക്തപരിശോധന; കുടുംബയോഗങ്ങൾ, പള്ളിക്കൂടങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ ബോധവത്കരണം: സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കിടപ്പുരോഗികൾക്ക് സൗജന്യ രക്തപരിശോധന: ജീവിതശൈലീ രോഗനിർണയത്തിനുള്ള കുടുംബശ്രീയുടെ സാന്ത്വനം പദ്ധതിയിലൂടെ ദീപ്തി നേടുന്നത് ലക്ഷങ്ങൾ

വീടുകൾ തോറും കയറിയിറങ്ങി രക്തപരിശോധന; കുടുംബയോഗങ്ങൾ, പള്ളിക്കൂടങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ ബോധവത്കരണം: സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കിടപ്പുരോഗികൾക്ക് സൗജന്യ രക്തപരിശോധന: ജീവിതശൈലീ രോഗനിർണയത്തിനുള്ള കുടുംബശ്രീയുടെ സാന്ത്വനം പദ്ധതിയിലൂടെ ദീപ്തി നേടുന്നത് ലക്ഷങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: വീടുകൾ തോറും കയറിയിറങ്ങി ആളുകളുടെ രക്തപരിശോധന മാത്രമല്ല, ഇതിനൊപ്പം ആരോഗ്യ ബോധവത്കരണത്തിനും സമയം കണ്ടെത്തി നാടിന് മാതൃകയാവുകയാണ് സാന്ത്വനം പദ്ധതിയിയുടെ വൊളന്റിയറായ ദീപ്തി രാജീവ്. എന്നാൽ സാമൂഹ്യ സുരക്ഷാകൃത്യനിർവ്വഹണം മാത്രമല്ല ഇതിലൂടെ മികച്ച വരുമാനം നേടുകയാണ് ദീപ്തി രാജീവ്. ജീവിതശൈലീ രോഗനിർണയത്തിനുള്ള കുടുംബശ്രീയുടെ സാന്ത്വനം പദ്ധയിലൂടെയാണ് ദീപ്തി സ്വപ്നതുല്യമായ വരുമാനത്തിനൊപ്പം സാമൂഹ്യസേവന രംഗത്തും തിളങ്ങുന്നത്.

പ്ലസ്ടുവും കംപ്യൂട്ടർ സർട്ടിഫിക്കറ്റ് കോഴ്സുമാണ് പള്ളിപ്പാട് കോട്ടയ്ക്കകം ചാത്തേത്ത് കിഴക്കതിൽ ദീപ്തി രാജീവിന്റെ. എന്നാൽ ദീപ്തി ഇന്ന് മാസം സമ്പാദിക്കുന്നത് ഒരുലക്ഷത്തിന് മീതെയാണ്. എന്നാൽ അത് ചിലപ്പോൾ അതിലും താഴും എന്നിരുന്നാലും സാന്ത്വനം പദ്ധതിയിലൂടെ സ്വപ്‌ന തുല്ല്യമായ വരുമാനം ലഭിക്കുന്നത്. വീടുകൾ തോറും കയറിയിറങ്ങി ആളുകളുടെ രക്തപരിശോധന നടത്തുകയാണ് സാന്ത്വനം വൊളന്റിയർമാർ ചെയ്യുന്നത്. ദീപ്തി ഇതിനൊപ്പം തന്നെ ആളുകൂടുന്നിടത്തെല്ലാം ബോധവത്കരണവുമായി ഇറങ്ങും. ഉത്സവങ്ങൾ, കുടുംബയോഗങ്ങൾ, രാഷ്ട്രീയകക്ഷികളുടെ യോഗങ്ങൾ, പള്ളിക്കൂടങ്ങൾ, സർക്കാർ ഓഫീസുകൾ. എല്ലായിടത്തും രക്തപരിശോധനാ ക്യാമ്പ് നടത്തും.

രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, രക്തസമ്മർദം, ഹീമോഗ്ലോബിൻ എല്ലാം ചേർത്തുള്ള പരിശോധനയ്ക്ക് 180 രൂപ. പരിശോധനാ കിറ്റിന്റെ ചെലവ് കഴിഞ്ഞ് 100 രൂപ ലാഭം കിട്ടും. ശരാശരി മാസം ആയിരം പേരെയെങ്കിലും പരിശോധിക്കുമെന്ന് ദീപിതി പറയുന്നു. ക്യാമ്പ് നടത്തുന്ന ദിവസങ്ങളിൽ 100-150 പേരെയെങ്കിലും പരിശോധിക്കാറുണ്ട്. ആറുവർഷം മുൻപാണ് ദീപ്തി സാന്ത്വനം വൊളന്റിയറാകുന്നത്. പരിശീലനത്തിനുശേഷം ആദ്യം നാട്ടിലെ വീടുകളിലാണ് പരിശോധനയ്ക്ക് പോയിരുന്നത്. വായ്പയെടുത്ത് സ്‌കൂട്ടർ വാങ്ങിയതോടെ മറ്റ് സ്ഥലങ്ങളിലും എത്തിത്തുടങ്ങി. അപ്പോൾത്തന്നെ ഫലം കൊടുക്കും. ചികിത്സ വേണ്ടവരെ അക്കാര്യങ്ങൾ ബോധവത്ക്കരണം നടത്തും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കിടപ്പുരോഗികൾക്ക് സൗജന്യ രക്തപരിശോധന നടത്താനും ദീപ്തി മടിക്കാറില്ല. കേരളത്തിൽ 340 സാന്ത്വനം വൊളന്റിയർമാരാണുള്ളത്. ഇവരുടെ ശരാശരി വരുമാനം 25,000 രൂപ വരും.

ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന സാന്ത്വനം ആരോഗ്യ പരിപാലന പദ്ധതിയാണ് യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ഇപ്പോൾ ആശ്വാസമാകുന്നത്. പഞ്ചായത്തിലെ ആദ്യ സാന്ത്വനം മൊബൈൽ യൂണിറ്റിൽ കുടുംബശ്രീയിൽ അംഗങ്ങളെയാണ് വോളന്റിയർമാരായി നിയോഗിക്കുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഇവരുടെ സേവനം ലഭ്യമാണ്. രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ, ശരീരഭാരം, ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ), തുടങ്ങിയവയാണ് പരിശോധിക്കുന്നത്. താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കുന്ന പദ്ധതിയിൽ പ്രാഥമിക ചികിത്സയും ലഭ്യമാണ്.

 

കടപ്പാട് മാതൃഭൂമി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP