Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുദ്ധമെങ്കിൽ യുദ്ധം... അമേരിക്കൻ വെല്ലുവിളി ഏറ്റെടുത്ത് ഖമേനി; അമേരിക്കയ്ക്ക് എന്ത് ക്രൂരത വേണമെങ്കിലും കാണിക്കാം; പക്ഷേ വ്യോമാക്രമണം അപലപനീയം തന്നെന്ന് ഇറാന്റെ പരമോന്നത നേതാവ്; കൂടുതൽ സേനയെ അയയ്ക്കാൻ ഉറച്ച് അമേരിക്കയും; സമാധാനത്തിന് ആദ്യ പരിഗണനയെന്ന് ട്രംപ് പറയുമ്പോഴും സ്ഥിതി ഗതികൾ സ്ഫോടനാത്മകം; ഇറാഖിലെ യുഎസ് എംബസിക്ക് മുമ്പിലെ പ്രതിഷേധം ആളിക്കത്തുമ്പോൾ ഗൾഫിൽ സ്ഥിതി ഗതികൾ കൈവിട്ട് പോകുന്ന അവസ്ഥയിൽ; യുദ്ധ ഭീതി ഒഴിയാതെ പശ്ചിമേഷ്യ

യുദ്ധമെങ്കിൽ യുദ്ധം... അമേരിക്കൻ വെല്ലുവിളി ഏറ്റെടുത്ത് ഖമേനി; അമേരിക്കയ്ക്ക് എന്ത് ക്രൂരത വേണമെങ്കിലും കാണിക്കാം; പക്ഷേ വ്യോമാക്രമണം അപലപനീയം തന്നെന്ന് ഇറാന്റെ പരമോന്നത നേതാവ്; കൂടുതൽ സേനയെ അയയ്ക്കാൻ ഉറച്ച് അമേരിക്കയും; സമാധാനത്തിന് ആദ്യ പരിഗണനയെന്ന് ട്രംപ് പറയുമ്പോഴും സ്ഥിതി ഗതികൾ സ്ഫോടനാത്മകം; ഇറാഖിലെ യുഎസ് എംബസിക്ക് മുമ്പിലെ പ്രതിഷേധം ആളിക്കത്തുമ്പോൾ ഗൾഫിൽ സ്ഥിതി ഗതികൾ കൈവിട്ട് പോകുന്ന അവസ്ഥയിൽ; യുദ്ധ ഭീതി ഒഴിയാതെ പശ്ചിമേഷ്യ

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ യുദ്ധ ഭീതി പൂർണ്ണമായും ഒഴിയുന്നില്ല. അമേരിക്കയ്ക്ക് എന്തും ചെയ്യാമെന്ന ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമേനിയുടെ പ്രസ്താവന അമേരിക്കയെ നേരിടാൻ ഇറാൻ തയ്യാറാണെന്ന സന്ദേശമാണ് നൽകുന്നത്. അമേരിക്കയുടെ ക്രൂരതകളെ അംഗീകരിക്കില്ലെന്നും അതിൽ അപലപിക്കുന്നുവെന്നും ഇറാൻ നേതാവ് വ്യക്തമാക്കുന്നുണ്ട്. പുതിയ പശ്ചാത്തലത്തിൽ 750 സൈനികരെക്കൂടി അയക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ അറിയിച്ചു. 82ാമത് എയർബോണി വിഭാഗത്തിലെ സൈനികരെയാണ് അയക്കുക. ഇതും സംഘർഷത്തിന് പുതിയ തലം നൽകും. യുദ്ധമെങ്കിൽ യുദ്ധമെന്ന സന്ദേശമാണ് അമേരിക്കയ്ക്ക് ഇറാൻ നൽകുന്നത്. അതുകൊണ്ട് തന്നെ കാര്യങ്ങൾ കൈവിട്ടു പോയേക്കാം.

ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘത്തിന്റെ കേന്ദ്രങ്ങളിൽ അമേരിക്കൻ സേന നടത്തിയ വ്യോമാക്രമണങ്ങളിൽ പ്രതിഷേധിച്ച് ബഗ്ദാദിലെ യു.എസ് എംബസിക്കു മുന്നിൽ നടക്കുന്ന പ്രതിഷേധമാണ് സംഘർഷാവസ്ഥയുണ്ടാക്കിയത്. ചൊവ്വാഴ്ച എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സൈന്യത്തെ പശ്ചിമേഷ്യയിലേക്ക് അയക്കുമെന്ന് അമേരിക്ക അറിയിച്ചു. ഇറാൻ പിന്തുണയുള്ള സായുധ വിഭാഗമായ ഹശദ് അൽശാബി അംഗങ്ങളും അനുകൂലികളുമാണ് യു.എസ് എംബസിക്ക് മുന്നിൽ പ്രക്ഷോഭം നടത്തുന്നത്.

ചൊവ്വാഴ്ചത്തെ അക്രമാസക്തമായ സമരത്തിന് ശേഷം രാത്രിയിലും ഒട്ടേറെ പേർ എംബസിക്ക് പുറത്ത് നിലയുറപ്പിച്ചു. ബുധനാഴ്ച എംബസിയുടെ സ്വീകരണ മുറിയുടെ മേൽക്കൂരയിലേക്ക് തീയെറിഞ്ഞു. എംബസിയുടെ രണ്ടാം ഗേറ്റിലും തീബോംബെറിഞ്ഞു. പ്രക്ഷോഭകർക്കു നേരെ രണ്ടാം ദിനവും കണ്ണീർ വാതകം പ്രയോഗിച്ച യു.എസ് സൈനികർ എംബസി പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. അമേരിക്കൻ ഭീഷണികളെ കാര്യമായെടുക്കുന്നില്ലെന്ന സൂചനയാണ് പ്രതിഷേധക്കാർ നൽകുന്നത്.

അതിനിടെ, ഇറാഖ് സർക്കാറിന്റെ അഭ്യർത്ഥനമാനിച്ച് എംബസി കോമ്പൗണ്ടിൽനിന്ന് പിന്മാറണമെന്ന് അനുയായികളോട് ഹശദ് അൽശാബി വാർത്തക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഇതേതുടർന്ന് സമരക്കാരിൽ ചിലർ പിൻവാങ്ങിയെങ്കിലും മറ്റുള്ളവർ തമ്പ് കെട്ടി എംബസിക്കു മുന്നിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. സമരം തുടരുമെന്ന് ഹശദ് അൽശാബി സഖ്യത്തിലുള്ള കതാഇബ് ഹിസ്ബുല്ല സമാന്തര സേനയുടെ വക്താവ് മുഹമ്മദ് മുഹൈഹ് പറഞ്ഞു.

ബഗ്ദാദ് യു.എസ് എംബസിയിലെ അക്രമങ്ങൾക്ക് ഇറാൻ ഉത്തരവാദിയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ജീവാപായത്തിനും നാശനഷ്ടങ്ങൾക്കും അവർ പൂർണ ഉത്തരവാദികളായിരിക്കും. അവരിതിന് വലിയ വിലനൽകേണ്ടി വരും. ഇതൊരു മുന്നറിയിപ്പല്ല, ഭീഷണിയാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ, മേഖലയിൽ യുദ്ധസാധ്യത അദ്ദേഹം തള്ളി. യുദ്ധമെന്നത് ഇറാന് ഗുണകരമാവില്ലെന്നും താൻ സമാധാനം ഇഷ്ടപ്പെടുന്നുവെന്നും ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഇതിന് ശേഷമാണ് ഇറാൻ പ്രതികരണവുമായി എഥ്തിയത്. ഇറാഖിലെ ഇറാൻ അനുകൂല സായുധ കേന്ദ്രങ്ങളിലെ യു.എസ് വ്യോമാക്രമണത്തെ ഇറാൻ പരമോന്നത നേതാവ അപലപിച്ചു. വ്യോമാക്രമണം നടന്ന ശേഷം ഇതാദ്യമായാണ് ഖമേനി പ്രതികരിക്കുന്നത്. ഇറാൻ സർക്കാറും ജനതയും ആക്രമണത്തെ അപലപിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇറാന്റെ പിന്തുണയുള്ള കതെയ്ബ് ഹിസ്ബുള്ള സംഘടനയുടെ ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളിൽ അമേരിക്ക ബോംപിട്ടതിനു പിന്നാലെയാണ് അവരുടെ ഇറാഖിലെ എംബസിക്കു നേരേ ആക്രമണമുണ്ടായത്. ആൾക്കൂട്ടം ഇരച്ചുകയറി ജനാലകൾ അടിച്ചുതകർക്കുകയും തീവയ്ക്കുകയും വാഹനങ്ങൾ മറിച്ചിടുകയും ചെയ്തു. അംബാസഡറെയും മറ്റുദ്യോഗസ്ഥരെയും സുരക്ഷിതരായി ഒഴിപ്പിക്കുകയായിരുന്നു.ഇതിനു പിന്നാലെ ഇറാനു നേരേ ഭീഷണി മുഴക്കിയെങ്കിലും സമാധാനത്തിനാണ് ആദ്യ പരിഗണനയെന്നു ട്രംപ് പിന്നീടു വിശദീകരിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 750 സൈനികരെക്കൂടി ഇറാഖിലേക്ക് അയയ്ക്കാൻ യു.എസ്. തീരുമാനിച്ചിട്ടുണ്ട്.

യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് 25ലേറെ പേരാണ്. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് യുഎസ് അവകാശപ്പെട്ടത്. ഇതിനോടുള്ള പ്രതികരണമായിരുന്നു ബാഗ്ദാദിലെ എംബസി പ്രതിഷേധം. സ്ത്രീകൾ അടക്കം ആയിരക്കണക്കിനാളുകളാണ് യുഎസ് എംബിസിയിലേക്ക് ഇരമ്പിയെത്തിയത്. എംബസി ഗാർഡുകൾ ഗ്രനേഡുകളും ടിയർഗ്യാസുകളും പ്രയോഗിച്ചു. പക്ഷെ, രോഷാകുലരായ ജനക്കൂട്ടത്തെ തടയാൻ ഇതുകൊണ്ടൊന്നുമായില്ല. അവർ എംബസിയിലെ സെക്യൂരിറ്റി പോസ്റ്റ് തീയിട്ടു. പ്രധാനകോംപൗണ്ടിലേക്ക് കടക്കാൻ പ്രതിഷേധക്കാർ തുനിഞ്ഞില്ലെന്നേയുള്ളൂ. അതീവ സുരക്ഷാ മേഖലയിലുള്ള എംബിസിയിലേക്ക് ഇത്രയേറെ ജനക്കൂട്ടം ഇരമ്പിയെത്തുമെന്ന് യുഎസ് പ്രതീക്ഷിച്ചതേയില്ല.

കൂടുതൽ അയക്കുന്ന സൈന്യം ആദ്യ കേന്ദ്രീകരിക്കുക കുവൈത്തിലായിരിക്കും. ഈ 750 സൈനികരെ മാത്രമല്ല. 4000 അധികസൈനികരെ കൂടി വരും ദിവസങ്ങളിൽ പശ്ചിമേഷ്യയിലേക്ക് അയക്കും എന്നാണ് പെൻഗൺ നൽകുന്ന സൂചന. അങ്ങനെ വന്നാൽ പശ്ചിമേഷ്യയിലെ യുഎസ് സൈനിക വിന്യാസം കൂടുതൽ ശക്തമാകും. ഇറാനുമായി നേരത്തെ സംഘർഷം ഉടലെടുത്തഘട്ടത്തിൽ കൂടുതൽ സൈനികരെ യുഎസ് പശ്ചിമേഷ്യയിലേക്ക് അയച്ചിരുന്നു. 5000ലേറെ സൈനികർ നിലവിൽ ഇറാഖിലുണ്ട്. ഇതിനൊപ്പമാണ് കൂടുതൽ പേരെ കൂടി മേഖലയിലേക്ക് വിന്യസിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP