Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേക്കില്ല; തീരുമാനം ചുരുങ്ങിയ സമയത്തിനുള്ളിൽ സുരക്ഷ ഒരുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സംസ്ഥാന സർക്കാർ അറിയിച്ചതോടെ; പാണ്ടിത്താവളത്ത് ഹെലിപാഡായി ഉപയോഗിക്കുന്ന സ്ഥലത്തിന് ബലം പോരെന്ന് റിപ്പോർട്ട്; സന്നിധാനത്തെ വൻതിരക്കും സുരക്ഷ ഒരുക്കുന്നതിൽ പരിമിതിയായി; ജനുവരി ആറിന് കൊച്ചിയിൽ എത്തുന്ന രാഷ്ട്രപതി ഏഴിന് ലക്ഷദ്വീപിലേക്ക്; 9 ന് കൊച്ചി വഴി ഡൽഹിക്ക് മടക്കം

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേക്കില്ല; തീരുമാനം ചുരുങ്ങിയ സമയത്തിനുള്ളിൽ സുരക്ഷ ഒരുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സംസ്ഥാന സർക്കാർ അറിയിച്ചതോടെ; പാണ്ടിത്താവളത്ത് ഹെലിപാഡായി ഉപയോഗിക്കുന്ന സ്ഥലത്തിന് ബലം പോരെന്ന് റിപ്പോർട്ട്; സന്നിധാനത്തെ വൻതിരക്കും സുരക്ഷ ഒരുക്കുന്നതിൽ പരിമിതിയായി; ജനുവരി ആറിന് കൊച്ചിയിൽ എത്തുന്ന രാഷ്ട്രപതി ഏഴിന് ലക്ഷദ്വീപിലേക്ക്; 9 ന് കൊച്ചി വഴി ഡൽഹിക്ക് മടക്കം

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല : സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേക്കില്ല. ആറിന് കൊച്ചിയിലെത്തിയ ശേഷം ഏഴിന് ലക്ഷദ്വീപിലേക്ക് പോകും. 9 ന് കൊച്ചിയിൽ മടങ്ങിയെത്തി ഡൽഹിയിലേക്ക് മടങ്ങും. പൊതുഭരണ വകുപ്പിന് കൈമാറിയ യാത്രാപരിപാടിയിൽ ശബരിമല ഉൾപ്പെടുത്തിയിട്ടില്ല. രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിനു ചുരുങ്ങിയ ദിവസത്തിനുള്ളിൽ സുരക്ഷ ഒരുക്കാൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഈ നിഗമനത്തിൽ എത്തിയത്. രാഷ്ട്രപതി ജനുവരി 6ന് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നതായാണ് രാഷ്ട്രപതി ഭവൻ സംസ്ഥാന സർക്കാരിനെയും ദേവസ്വം ബോർഡിനെയും അറിയിച്ചത്.

ഇതിനായി ഞായറാഴ്ച സംസ്ഥാനത്ത് എത്തുമെന്നും അറിയിച്ചിരുന്നു. മൂന്നുദിവസം കൊണ്ട് പൂർണസുരക്ഷ ഒരുക്കാൻ കഴിയില്ലെന്നാണു യോഗത്തിൽ വിലയിരുത്തിയത്. പാണ്ടിത്താവളത്തിൽ ഹെലിപ്പാഡായി ഉപയോഗിക്കാൻ കഴിയുന്ന വിധമാണ് വാട്ടർ ടാങ്ക് നിർമ്മിച്ചിട്ടുള്ളത്. ഇത് ഉപയോഗിക്കാമെന്നും സന്നിധാനത്തെ സൗകര്യങ്ങളും രാഷ്ട്രപതി ഭവനെ അറിയിച്ചു. പാണ്ടിത്താവളത്ത് ഹെലിപ്പാഡായി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ ബലത്തിൽ ആശങ്കയുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ജനുവരി 6 നാണ് രാഷ്ട്രപതിയുടെ ശബരിമല ദർശനം. ചുരുങ്ങിയ ദിവസത്തിനുള്ളിൽ നിലയ്ക്കൽ മുതൽ സന്നിധാനം വരെ സുരക്ഷയൊരുക്കൽ പ്രായോഗികമാണോ എന്ന കാര്യത്തിലും ആശങ്ക ഉയർന്നു. സന്നിധാനത്ത് നല്ല തിരക്കായതിനാൽ സുരക്ഷ ഒരുക്കുന്നതിൽ പരിമിതിയെന്നും റിപ്പോർട്ടിലുണ്ട്. സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാനുള്ള സാധ്യത ദേവസ്വം ബോർഡ് പരിഗണിച്ചിരുന്നുവെങ്കിലും ചുരുങ്ങിയ സമയമാണ് പ്രശ്‌നമായത്.
നിലയ്ക്കലിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലെത്തുന്ന കാര്യവും ആലോചിച്ചു. പമ്പയിൽ നിന്ന് കാൽനടയായോ ഡോളിയിലോ സന്നിധാനത്തേയ്ക്ക് തിരിക്കാമെന്നും ആലോചിച്ചിരുന്നു. രാഷ്ട്രപതി ദർശനം കഴിഞ്ഞ് മടങ്ങുന്നതുവരെ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തണമോ എന്ന കാര്യത്തിലും ആശങ്കയുണ്ടായിരുന്നു.

പാണ്ടിത്താവളം വാട്ടർ ടാങ്ക് ഹെലിപ്പാഡായി ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ നിലയ്ക്കൽ ഇറങ്ങി റോഡ് മാർഗം എത്തണം. മകരവിളക്കു കാലത്തു വലിയ തിരക്കിനിടെ എങ്ങനെ സുരക്ഷ ഒരുക്കുമെന്നതും പൊലീസിനെ വലച്ചു. പാണ്ടിത്താവളത്തെ ജലസംഭരണിയുടെ സുരക്ഷ സംബന്ധിച്ച് ദേവസ്വം പൊതുമരാമത്ത് വിഭാഗം എഞ്ചിനീയന്മാർ ബുധനാഴ്ച പരിശോധനകൾ നടത്തി. ശബരിമല സന്ദർശിക്കാൻ രാഷ്ട്രപതി ആഗ്രഹിക്കുന്ന വിവരം രാഷ്ട്രപതി ഭവനിൽ നിന്നും സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു പറഞ്ഞു.

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം സംബന്ധിച്ച് യാതൊരു വിധ എതിർപ്പുകളും ഒരു ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രമീകരണങ്ങൾ ശബരിമലയിൽ വരുത്തേണ്ടതുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ഇപ്പോൾ നിലയ്ക്കലാണ് ഹെലിപാഡ് ഉള്ളത്. അവിടെ നിന്നും റോഡ് മാർഗം രാഷ്ട്രപതിക്ക് സഞ്ചരിക്കുന്നതിന് ഒട്ടനവധി സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതിനാലാണ് പാണ്ടിത്താവളത്തെ ജലസംഭരണിയുടെ മേൽത്തട്ടിൽ ഹെലികോപ്റ്റർ ഇറക്കാനുള്ള നീക്കങ്ങൾ നടത്തിയത്. ഇതിന്റെ ഭാഗമായ സുരക്ഷാ പരിശോധനയാണ് പൊതുമരാമത്ത് വകുപ്പ് വിഭാഗം നടത്തിയത്. അവശ്യ ഘട്ടങ്ങളിൽ ഹെലികോപ്റ്റർ ഇറക്കാൻ കഴിയും വിധമാണ് പാണ്ടിത്താവളത്തെ ജലസംഭരണി നിർമ്മിച്ചിരിക്കുന്നത്. ശരംകുത്തിയിൽ ഉപയോഗശൂന്യമായ ഒരു ഹെലിപ്പാഡ് നിലവിലുണ്ട്. മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ശബരിമലയിൽ വരാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ നിർമ്മിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP