Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതേതര നിലപാട് സമുദായചാര്യൻ നൂറു വർഷം മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്; മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ നിന്നും വിട്ടുനിന്നത് ഇത് ആവർത്തിച്ച് പറയേണ്ടില്ലാത്തതുകൊണ്ട്; രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ നിലപാട് പറയുന്നവർക്കൊപ്പം യോഗത്തിൽ പങ്കെടുക്കാൻ താല്പര്യമില്ലെന്നും ജി സുകുമാരൻ നായർ; എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ

മതേതര നിലപാട് സമുദായചാര്യൻ നൂറു വർഷം മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്; മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ നിന്നും വിട്ടുനിന്നത് ഇത് ആവർത്തിച്ച് പറയേണ്ടില്ലാത്തതുകൊണ്ട്; രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ നിലപാട് പറയുന്നവർക്കൊപ്പം യോഗത്തിൽ പങ്കെടുക്കാൻ താല്പര്യമില്ലെന്നും ജി സുകുമാരൻ നായർ; എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രതികരണം മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശ്ശേരി: എൻഎസ്എസ് നിലപാട് മതേതരത്വം തന്നെയെന്നും എന്നാൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ നിലപാട് പറയുന്നവർക്കൊപ്പം യോഗത്തിൽ പങ്കെടുക്കാൻ താല്പര്യമില്ലെന്നും ജി സുകുമാരൻ നായർ. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുകയായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി. മതേതരത്വമാണ് എൻഎസ്എസ് നിലപാടെന്ന് സുകുമാരൻ നായർ പറഞ്ഞു. ഇത് വീണ്ടും ആവർത്തിച്ചു പറയേണ്ട കാര്യമില്ല. അതുകൊണ്ടാണ് പൗരത്വഭേദഗതി സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് പോകാതിരുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു.

മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി എന്നീ മൂല്യങ്ങൾ ആണ് എൻഎസ്എസിന്റേത്. ഇക്കാര്യം നൂറു വർഷങ്ങൾക്കു മുമ്പ് തന്നെ മന്നത്ത് പത്മനാഭൻ പറഞ്ഞിട്ടുള്ളതാണെന്നും സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിൽ നടന്ന എൻഎസ്എസ് സമ്മേളനത്തിലാണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. നിലപാടിൽ മാറിമറിയുന്ന എസ്എൻഡിപിയെ പേരെടുത്ത് പറയാതെ സുകുമാരൻ നായർ വിമർശിച്ചു.

സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 143ാമത് ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിലാണ് സുകുമാരൻ നായർ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. സംഘടനാ പ്രവർത്തനങ്ങൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിശദീകരിച്ചു. പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ അധ്യക്ഷനായിരുന്നു. നാളെ 7.30 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 10.45നു മന്നം ജയന്തി സമ്മേളനം ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാനായിരുന്നു മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചത്. മത സാമുദായിക സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചതിരുന്നെങ്കിലും യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ് എൻഎസ്എസ് അറിയിച്ചത്. ഭരണഘടനാ സംരക്ഷണത്തിനായി വിശാല സമിതി രൂപീകരിച്ച് എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

യോഗം ബിജെപിയും ബഹിഷ്‌കരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പ്രതിനിധികളും സാമൂഹിക സംഘടനാ നേതാക്കളും ഒത്തു ചേർന്ന യോഗം ആരംഭിച്ച് അൽപസമയത്തിനുള്ളിൽ തന്നെ ബിജെപി അംഗങ്ങൾ ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ഇത്തരമൊരു സർവകക്ഷി യോഗം വിളിക്കാൻ സർക്കാരിന് അധികാമില്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു ബിജെപി അംഗങ്ങളുടെ പ്രതികരണം. പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച് രാഷ്ട്രപതി ഒപ്പിട്ട് ഗസറ്റ് വിജ്ഞാപനം ഇറക്കി നിയമമായി മാറിയ ഒരു ഭരണഘടനാ ഭേദഗതിയാണിത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്താൻ രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നത് പോലെ കേരള സർക്കാർ ഇത്തരമൊരു യോഗം വിളിച്ചു ചേർക്കാൻ പാടില്ലാത്തതാണ്.

ഇത് ജനാധിപത്യ വിരുദ്ധമാണ്. അതുകൊണ്ട് വിളിച്ചു കൂട്ടിയ യോഗം പിരിച്ചു വിടണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാകാത്തതു കൊണ്ടാണ് യോഗം ബഹിഷ്‌കരിച്ചതെന്നാണ് ബിജെപി വക്താവ് എംഎസ് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാനെന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷി യോഗം പ്രഹസനമായി മാറിയെന്ന് ആരോപിച്ച് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കലും രംഗത്തെത്തിയിരുന്നു. നിയമത്തെ അനുകൂലിക്കുന്നവരെ പോലും ക്ഷണിച്ച യോഗത്തിൽനിന്ന് ദേശവ്യാപക പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന ചില രാഷ്ട്രീയപ്പാർട്ടികളെയും പ്രസ്ഥാനങ്ങളെയും മാറ്റിനിർത്തിയതോടെ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് വെളിവായിരിക്കുകയാണ്. ജനകീയപ്രതിഷേധങ്ങളെ പരാജയപ്പെടുത്താനും ഭിന്നിപ്പിച്ച് വഴിതിരിച്ചുവിടാനുമുള്ള ദുഷ്ടലാക്കിന്റെ ഭാഗമാണ് ചാപിള്ളയായ ഈ സർവകക്ഷിയോഗമെന്നും റോയ് അറയ്ക്കൽ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP