Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുറ്റപത്രം സമർപ്പിച്ച ശേഷം എസ്‌പി കെ.ജി.സൈമൺ ഉള്ളടക്കം മാധ്യമങ്ങൾക്ക് വിളമ്പിയത് ശരിയായില്ല; ഇത്തരം വീരവാദങ്ങൾ കൊണ്ട് കേസിൽ പ്രതിക്ക് ശിക്ഷ കിട്ടുമെന്ന് ആരും വിശ്വസിക്കേണ്ട; തന്റെ കക്ഷിയെ രക്ഷിച്ചെടുക്കാനുള്ള വഴികൾ കുറ്റപത്രത്തിൽ ഉണ്ടാവുമെന്നാണ് ഉറച്ച വിശ്വാസമെന്നും അഡ്വ.ബി.എ.ആളൂർ

കുറ്റപത്രം സമർപ്പിച്ച ശേഷം എസ്‌പി കെ.ജി.സൈമൺ ഉള്ളടക്കം മാധ്യമങ്ങൾക്ക് വിളമ്പിയത് ശരിയായില്ല; ഇത്തരം വീരവാദങ്ങൾ കൊണ്ട് കേസിൽ പ്രതിക്ക് ശിക്ഷ കിട്ടുമെന്ന് ആരും വിശ്വസിക്കേണ്ട;  തന്റെ കക്ഷിയെ രക്ഷിച്ചെടുക്കാനുള്ള വഴികൾ കുറ്റപത്രത്തിൽ ഉണ്ടാവുമെന്നാണ് ഉറച്ച വിശ്വാസമെന്നും അഡ്വ.ബി.എ.ആളൂർ

പ്രകാശ് ചന്ദ്രശേഖർ

കണ്ണൂർ: രാജ്യ ശ്രദ്ധയാകർഷിച്ച സൗമ്യ കേസ്സിൽ കേരള പൊലീസിന്റെ വീഴ്ച സുപ്രീ്ം കോടതി നിരീക്ഷിച്ചിരുന്നെന്നും സമാനമായ അവസ്ഥയായിരിക്കും കൂടത്തായി കേസ്സിലും ഉണ്ടാവുകയെന്നും അഡ്വ.ബി.എ.ആളൂർ. ഈ കേസ്സിൽ തന്റെ കക്ഷിയെ രക്ഷിച്ചെടുക്കുന്നതിനുള്ള വഴികൾ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ ഉണ്ടാവുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റപത്രം സമർപ്പിച്ച ശേഷം അതിന്റെ ഉള്ളടക്കം മാധ്യമങ്ങൾക്കുമുമ്പിൽ വിളമ്പിയ അന്വേഷണ സംഘം മേധാവിയുടെ നടപടി ഉചിതമായില്ലെന്നും ഇത്തരം വീരവാദങ്ങൾകൊണ്ട് കേസ്സിൽ പ്രതി ശിക്ഷിക്കപ്പെടുമെന്ന് ആരും വിശ്വസിക്കേണ്ടെന്നും ആളൂർ കൂട്ടിച്ചേർത്തു.

കൂടത്തായി കേസ്സിൽ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത് പരമാവധി ജാഗ്രതയോടെയായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.ഡി ജി പി യുടെ ഓഫീസ് പരിശോധിച്ച് പിഴവുകളില്ലന്നുറപ്പാക്കിയശേമാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്.
കേസ്സിൽ നിർണ്ണായകമായേക്കാവുന്ന ചില വസ്തുതകൾ ഇപ്പോഴും ചാരം മൂടി കിടക്കുന്നുണ്ട്.തക്കസമയത്ത് ഇത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളിൽ ഒട്ടുമിക്കതും കോടതിയിൽ പിടവള്ളിയാവുമെന്നാണ് വിശ്വസിക്കുന്നത്. ആളൂർ വ്യക്തമാക്കി.

കൂടത്തായി കേസ്സിൽ മുഖ്യപ്രതി ജോളിക്കുവേണ്ടി കഴിഞ്ഞ ദിവസം കോടതിയിലെത്തിയത് അഡ്വ. ആളൂരായിരുന്നു.നേരത്തെ ജോളി ആളൂരിനെ വക്കാലത്ത് ഏൽപ്പിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും കുടുംബാംഗങ്ങൾ ഇത് നിഷേധിച്ചിരുന്നു.ഈ സാഹചര്യത്തിൽ ജോളിക്കുവേണ്ടി കോടതിയിൽ ഹാജരായത് മറ്റൊരു അഭിഭാഷകനായിരുന്നു.ഇതോടെ കേസ്സിൽ വക്കാലത്ത് ഏറ്റെടുത്തതായുള്ള ആളൂർ അസ്സോസീയേറ്റിനെ പ്രതിനിധീകരിച്ചെത്തിയ അഭിഭാഷകരുടെ വെളിപ്പെടുത്തലിൽ പരക്കെ സംശയമുയർന്നിരുന്നു.പിന്നീട് ആഴ്ചകൾക്കുശേഷം ജോളി കേസ്സിൽ ആളൂർ നേരിട്ട് കോടതിയിൽ ഹാജരായതോടെയാണ് ഇത് സംബന്ധിച്ച് പ്രചരിച്ചിരുന്ന ഊഹോഭോഗങ്ങൾക്കും അഭ്യൂഹങ്ങൾക്കും വരാമമായത്.

കൂടത്തായി കേസ്സിൽ കുറ്റപത്രം സമർപ്പിക്കാൻ പോലും പൊലീസിനാവില്ലന്നായിരുന്ന നേരത്തെ മാധ്യമങ്ങളെ കണ്ടപ്പോൾ ആളൂരിന്റെ പ്രധാനപരിഹാസം.പൊലീസ് കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഈ വാദം പൊളിഞ്ഞു.പ്രതിയെ രക്ഷിച്ചെടുക്കുമെന്നുള്ള ആളൂരിന്റെ ഇപ്പോഴത്തെ വാദം എത്രകണ്ട് ഫലവത്താവുമെന്ന് കണ്ടറിയണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP