Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജ്വാലയുടെ മുഖത്ത് ചുംബിച്ച് വിഷ്ണു വിശാൽ; പുതുവത്സരാശംസകൾ നേർന്ന് ചിത്രങ്ങൾ പുറത്ത് വിട്ടത് ജ്വാല ഗുട്ട; പ്രണയത്തിലാണോ എന്ന അഭ്യൂഹങ്ങൾക്ക് അറുതിയായെന്ന് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ജ്വാലയുടെ മുഖത്ത് ചുംബിച്ച് വിഷ്ണു വിശാൽ; പുതുവത്സരാശംസകൾ നേർന്ന് ചിത്രങ്ങൾ പുറത്ത് വിട്ടത് ജ്വാല ഗുട്ട; പ്രണയത്തിലാണോ എന്ന അഭ്യൂഹങ്ങൾക്ക് അറുതിയായെന്ന് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

 

പുതുവർഷത്തിൽ പുറത്തു വരുന്നത് ഒരു താരപ്രണയത്തിന്റെ വ്യക്തമായ സൂചനകളാണ്. തെന്നിന്ത്യൻ നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോൾ ഇരുവരുടേയും പ്രണയം ഉറപ്പിക്കുന്ന ന്യൂഇയർ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.പുതുവത്സര ആശംസകൾ നേർന്ന് ജ്വാല ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ഇരുവരുടെയും ആരാധകർ ചർച്ച ചെയ്യുന്നത്. ഒരുമിച്ചാണ് ഇരുവരും പുതുവർഷത്തെ വരവേറ്റത്. ജ്വാലയുടെ മുഖത്ത് ചുംബിക്കുന്ന വിഷ്ണുവിനെയാണ് ചിത്രത്തിൽ കാണുന്നത്.

വിഷ്ണുവിന് ന്യൂഇയർ ആശംസകൾ നേർന്ന് ജ്വാലതന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മൈ ബേബി, ഹാപ്പി ന്യൂഇയർ എന്നാണ് ജ്വാല കുറിച്ചത്. കൂടാതെ പുതിയ തുടക്കം എന്ന അടിക്കുറിപ്പിൽ ഇൻസ്റ്റഗ്രാമിൽ വിഷ്ണുവിനൊപ്പമുള്ള മറ്റൊരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഒന്നിച്ചുള്ള പുതുവർഷ ചിത്രങ്ങൾ പുറത്തുവന്നതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം.

കഴിഞ്ഞ വർഷം താരത്തിന്റേതായി പുറത്തിറങ്ങിയ രാക്ഷസൻ വൻ വിജയമായിരുന്നു. അതിനിടെയാണ് ഭാര്യ രജനി നടരാജുമായും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നതായി താരം വ്യക്തമാക്കിയത്. തുടർന്ന് വിഷ്ണുവിനെക്കുറിച്ച് നിരവധി ഗോസിപ്പുകളും പ്രചരിച്ചു. നടി അമല പോളുമായി പ്രണയത്തിലാണെന്നും ഉടൻ വിവാഹം ഉണ്ടാകുമെന്നുമായിരുന്നു ഒരു പ്രചരണം. എന്നാൽ ഇതിനെതിരേ രൂക്ഷമായ ഭാഷയിലാണ് വിഷ്ണു പ്രതികരിച്ചത്.

വിഷ്ണുവും ജ്വാലയും പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഒടുവിൽ കുറച്ച് നാളുകൾക്ക് മുൻപ് പ്രതികരണവുമായി വിഷ്ണു വിശാൽ രംഗത്ത് തന്നെ രംഗത്ത് വന്നിരുന്നു. തങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നുവെന്നും പ്രണയത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നുമായിരുന്നു വിഷ്ണു അന്ന് പറഞ്ഞത്. താനിപ്പോൾ സിനിമയ്ക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP