Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഖിലേഷ് ഒരു മാസം പാക്കിസ്ഥാനിൽ താമസിച്ച് ഹിന്ദു ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കണം; അപ്പോൾ പാക്കിസ്ഥാനിലെ ഹിന്ദുക്കൾ നേരിടുന്ന അതിക്രമങ്ങൾ എന്തൊക്കെയാണെന്ന് അദ്ദേഹത്തിന് മനസിലാകും; ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയോടും പാക്കിസ്ഥാനിൽ പോടാ എന്നു പറഞ്ഞ് ബിജെപി നേതാവ്

അഖിലേഷ് ഒരു മാസം പാക്കിസ്ഥാനിൽ താമസിച്ച് ഹിന്ദു ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കണം; അപ്പോൾ പാക്കിസ്ഥാനിലെ ഹിന്ദുക്കൾ നേരിടുന്ന അതിക്രമങ്ങൾ എന്തൊക്കെയാണെന്ന് അദ്ദേഹത്തിന് മനസിലാകും; ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയോടും പാക്കിസ്ഥാനിൽ പോടാ എന്നു പറഞ്ഞ് ബിജെപി നേതാവ്

സ്വന്തം ലേഖകൻ

 ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയോടും പാക്കിസ്ഥാനിൽ പോടാ.. വിളി. എൻ.പി.ആറിനെയും എൻ.ആർ.സിയെയും എതിർത്തു സംസാരിച്ചതിന്റെ പേരിലാണ് അഖിലേഷ് യാദവിനോട് പാക്കിസ്ഥാനിൽ പോകാൻ ബിജെപി നേതാവ് നിർദ്ദേശി്ചത്. ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങിന്റേതാണ് ഈ നിർദ്ദേശ്. സമാജ്വാദി പാർട്ടി മേധാവി കുറച്ച് ദിവസം പാക്കിസ്ഥാനിൽ പോയി ജീവിക്കണമെന്നാണ് സിങിന്റെ ആവശ്യം.

''അഖിലേഷ് ഒരു മാസം പാക്കിസ്ഥാനിൽ താമസിച്ച് ഹിന്ദു ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കണം, അപ്പോൾ പാക്കിസ്ഥാനിലെ ഹിന്ദുക്കൾ നേരിടുന്ന അതിക്രമങ്ങൾ എന്തൊക്കെയാണെന്ന് അദ്ദേഹത്തിന് മനസിലാകും,'' സംസ്ഥാന ബിജെപി മേധാവി പറഞ്ഞു. എൻ.പി.ആറും എൻ.ആർ.സിയും രാജ്യത്തെ ദരിദ്രർക്കും ന്യൂനപക്ഷങ്ങൾക്കും എതിരാണെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. കൂടാതെ താൻ എൻ.പി.ആർ അപേക്ഷ പൂരിപ്പിക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കിയിരുന്നു.

''എൻ.പി.ആറിൽ ഒരു തെറ്റുമില്ല, കാരണം ഇത് ആധാർ കാർഡ് അല്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ് പോലുള്ള രേഖകൾ ഹാജരാക്കിയും അതല്ലെങ്കിൽ പ്രദേശവാസികളായ മൂന്ന് പേർ സാക്ഷ്യപ്പെടുത്തുകയോ ചെയ്താൽ പോലും നടപടിക്രമങ്ങൾ അനായാസം പൂർത്തിയാക്കാൻ കഴിയുന്നതാണ്.'' സിങ് പറഞ്ഞു.

അഖിലേഷ് യാദവ് തന്റെ പാർട്ടി പ്രവർത്തകരെ അവഗണിക്കുകയും കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും സിങ് ആരോപിച്ചു. ഭേദഗതി ചെയ്ത പൗരത്വ നിയമം ദരിദ്രർക്കെതിരെയല്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും സിങ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP