Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോയി തോമസിനെ ഭാര്യ ജോളി കൊലപ്പെടുത്തിയത് കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകി; സയനൈഡ് എത്തിച്ചതിനും വ്യാജരേഖ ചമച്ചതിനും എം എസ് മാത്യുവും പ്രജികുമാറും മനോജും പ്രതിപ്പട്ടികയിൽ; 246 സാക്ഷികളുള്ള കേസിൽ മാപ്പു സാക്ഷികളായി ആരുമില്ല; അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചത് 1800 പേജുകളുള്ള കുറ്റപത്രം; സംതൃപ്തിയോടെയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി കെ.ജി സൈമൺ

റോയി തോമസിനെ ഭാര്യ ജോളി കൊലപ്പെടുത്തിയത് കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലർത്തി നൽകി; സയനൈഡ് എത്തിച്ചതിനും വ്യാജരേഖ ചമച്ചതിനും എം എസ് മാത്യുവും പ്രജികുമാറും മനോജും പ്രതിപ്പട്ടികയിൽ; 246 സാക്ഷികളുള്ള കേസിൽ മാപ്പു സാക്ഷികളായി ആരുമില്ല; അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചത് 1800 പേജുകളുള്ള കുറ്റപത്രം; സംതൃപ്തിയോടെയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി കെ.ജി സൈമൺ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഭർത്താവ് റോയി തോമസിനെ സൈനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അന്വേഷണ സംഘം ആദ്യ കുറ്റപത്രം സമർപ്പിച്ചത്. റോയിയെ കൊലപ്പെടുത്തിയത് കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലർത്തിയാണെന്ന് കുറ്റപത്രം പറയുന്നു. നാല് പ്രതികളും 246സാക്ഷികളുമുള്ള കേസിൽ 1800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. കേസിൽ ആരും മാപ്പുസാക്ഷികളില്ല. ജോളി, എം എസ് മാത്യു, പ്രജികുമാർ, മനോജ് എന്നിവരാണ് പ്രതികൾ. കൊലപാതകം ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, വിഷം കൈവശം വെയ്ക്കൽ എന്നിവയാണ് കുറ്റങ്ങൾ. താമരശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

 ഒക്ടോബർ 11നാണ് പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷണം തുടങ്ങിയത്. ഏറെ കുപ്രസിദ്ധി നേടിയ കേസ് ആയതിനാൽ തന്നെ പഴുതുകളെല്ലാം അടച്ചു കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. സംതൃപ്തിയോടെയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് എസ്‌പി കെ ജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞു.

ഒന്നാം പ്രതി ജോളി ഉൾപ്പെടെ നാല് പ്രതികളാണ് കേസിലുള്ളത്. റോയി തോമസിന്റെ ബന്ധു എം എസ് മാത്യു രണ്ടാം പ്രതിയും, താമരശ്ശേരിയിലെ സ്വർണ്ണപ്പണിക്കാരനായ പ്രജുകുമാർ മൂന്നാം പ്രതിയും സിപിഎം മുൻ പ്രാദേശിക നേതാവ് മനോജ് നാലാം പ്രതിയുമാണ്.

ഇരുന്നൂറിലധികം സാക്ഷികളുടെ മൊഴി എടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. അറസ്റ്റ് നടന്നത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കും ഇത് ഒഴിവാക്കാൻ കൂടിയാണ് കുറ്റപത്രം സമയബന്ധിതമായി പൂർത്തിയാക്കി സമർപ്പിക്കുന്നത്. കൊലപാതകത്തിൽ മാത്യുവിനും പ്രജുകുമാറിനും വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടാണ് മനോജിനെ പ്രതിയാക്കിയിരിക്കുന്നത്.

കുറ്റപത്രം ഫയലിൽ സ്വീകരിച്ച ശേഷം ഇത് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് അയയ്ക്കും. വിചാരണ നടത്തേണ്ടത് എവിടെയെന്ന് തീരുമാനിക്കേണ്ടത് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങളായതിനാൽ ജില്ലാ സെഷൻസ് കോടതികളിൽ ഒന്നിലാകും വിചാരണ. റോയ് തോമസിനെ ഭാര്യ ജോളി ഭക്ഷണത്തിൽ സയനൈഡ് ചേർത്തുകൊലപ്പെടുത്തിയെന്നാണ് കേസ്.

2011 സെപ്റ്റംബർ 30നായിരുന്നു സംഭവം. സയനൈഡ് എത്തിച്ച ബന്ധു എം.എസ്.മാത്യു, സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഭർതൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനായി വ്യാജ ഒസ്യത്ത് തയാറാക്കാൻ ജോളിയെ സഹായിച്ച സിപിഎം കട്ടാങ്ങൽ മുൻ ലോക്കൽ സെക്രട്ടറി കെ.മനോജ് കുമാറിനെ നാലാം പ്രതിയായും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

266 സാക്ഷികളേയും കേസുമായി ബന്ധപ്പെട്ട്‌വിസ്തരിക്കും. 322 രേഖകളാണ് പൊലീസ്ഇതുമായി ബന്ധപ്പെട്ട്‌കോടതിയിൽ സമർപ്പിച്ചത്. കേസിൽ ഡി.എൻ.എ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമൺ പറഞ്ഞു. ജോളിക്ക് വേണ്ടി വ്യാജരേഖ ചമച്ചതും വിൽപത്രത്തിൽ ഒപ്പിട്ടതും മനോജാണ്. വിചാരണക്ക്പ്രത്യേക കോടതി വേണമെന്ന ആവശ്യത്തിൽ പിന്നീട് നിലപാട്അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബികോം, എംകോം, യുജിസി നെറ്റ് സർട്ടിഫിക്കറ്റുകൾ എൻഐടി ഐഡി കാർഡ് എന്നിവ ജോളി വ്യാജമായുണ്ടാക്കിയതാണെന്നും എസ്‌പി പറഞ്ഞു. 322 ഡോക്യുമെന്റ്‌സും 22 മെറ്റീരിയൽ ഒബ്‌ജെക്ട്‌സും സമർപ്പിച്ചു. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോളിയുടെ വീട്ടിൽ നിന്ന് സയനൈഡ് കിട്ടയതും കേസിൽ സഹായകമായെന്ന് എസ് പി കെ ജി സൈമൺ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP