Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സക്‌സസാകാതെ പോയ പ്രണയങ്ങൾ; അടുത്ത ബന്ധുവുമായുണ്ടായ രണ്ടാം വിവാഹവും അധികകാലം നീണ്ടുനിന്നില്ല; തമിഴ്‌നാട്ടിലെ ചേരിയിൽ മകനൊപ്പം കഴിഞ്ഞ നടിക്ക് തുണയായത് നടികർസംഘം നേതാവ് വിശാലിന്റെ സന്മനസ്; ജീവിതം തീരാദുരിതത്തിലാതോടെ വീടും കുടുംബവും നഷ്ടമായി; നടി ചാർമിള തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ; ചികിത്സാ സഹായത്തിന് പോലും ഗത്യന്തരമില്ലെന്ന് ആശുപത്രി അധികൃതരും; മലയാളത്തിന്റെ പ്രിയ നടിയുടെ ദയനീയ ജീവിതം കരയിപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്നിരുന്ന നടി ചാർമിള സഹായിക്കാനാരുമില്ലാതെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയതായി റിപ്പോർട്ടുകൾ. അസ്ഥിരോഗത്തെ തുടർന്നാണ് ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ യെ പ്രവേശിപ്പിച്ചത്. എന്നാൽ അവരുടെ കയ്യിൽ പണമില്ലെന്നും സഹായിക്കാൻ കൂടെ ആരുമില്ലെന്നുമാണ് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

45 കാരിയായ നടി ചെന്നൈയിലാണ് താമസം. താരം സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. പത്ത് വയസുകാരൻ മകനും പ്രായമായ അമ്മയ്ക്കുമൊപ്പം ഒറ്റമുറിവീട്ടിലാണ് താമസം എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. സിനിമയിൽ അവസരം തന്നു സഹായിക്കണം എന്ന് ചാർമിള അഭ്യർത്ഥിച്ചതോടെ കുറച്ചു സിനിമകളിലേക്ക് താരത്തെ വിളിച്ചിരുന്നു. ദുൽഖർ നായകനായി എത്തിയ വിക്രമാദിത്യനിലൂടെയാണ് ചാർമിള മലയാളത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല. തമിഴിൽ ഇവൻ വേറ മാദിരി, ജീനിയസ് എന്നീ തമിഴ് സിനിമയിലും അഭിനയിച്ചു.

മോഹൻലാൽ ഉൾപ്പെടെ നിരവധി മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് ചാർമിള. 2006 ൽ സോഫ്റ്റ് വെയർ എൻജിനീയർ രാജേഷുമായി ചാർമിള വിവാഹിതയായി. എന്നാൽ 2014ൽ വിവാഹമോചനം നേടി. തുടർന്ന് നടൻ കിഷോർ സത്യയുമായി രണ്ടാം വിവാഹം കഴിഞ്ഞെങ്കിലും ഈ ബന്ധവും അധിക നാൾ നീണ്ടുനിന്നില്ല. തമിഴ് നടൻ വിശാലാണ് ചാർമിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നത്.

2017ൽ ഷൂട്ടിങ്ങിനിടയിൽ ദേഹാസ്വാസ്ഥം അനുഭവപ്പെട്ട നടിയെ ആശുപത്രിയിൽ പ്രവേശിപഗ്പിച്ചതും വാർത്തയായിരുന്നു. നിതിൻ കെ നായർ സംവിധാനം ചെയ്യുന്ന പത്താം ക്ലാസിലെ പ്രണയം എന്നസിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് താരത്തെ ആശുപത്രിയിൽ ്പ്രവേശിപ്പിച്ചത്. തമിഴ്‌നാട്ടിലെ ഓല മേഞ്ഞ ചെറിയ പുരകളും ഓടിട്ട വീടുകളുമുള്ള ഒരു കൊച്ചു തെരുവിൽ രണ്ടു മുറികളുള്ള ഒരു കുഞ്ഞു വീട്ടിൽ അമ്മയോടും മകനോടുമൊപ്പം ജീവിതം കഴിച്ചു കൂട്ടി വരികയായിരുന്നു താരം. ചെറിയ വീട്ടിൽ ഹാളിൽ നിലത്ത് പായ വിരിച്ചാണ് താൻ കിടക്കുന്നതെന്നും ചാർമിള വെളിപ്പെടുത്തുന്നു.

കഴിഞ്ഞ വർഷം ഒരു മലയാളം വനിതാ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഉണ്ടായ മൂന്നു പ്രണയങ്ങളും അവ സമ്മാനിച്ച പരാജയങ്ങളുമാണ് തന്നെ ഇന്നത്തെ അവസ്ഥയിൽ കൊണ്ടെത്തിച്ചതെന്നും നടിയുടെ തുറന്നു പറച്ചിൽ. സഹോദരിയുടെ സുഹൃത്തും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിനു ശേഷം മകനോടൊപ്പം ചാർമിള പുതിയ ജീവിതം തുടങ്ങുകയായിരുന്നു. രോഗബാധിതയായ അമ്മയും ചാർമിളയക്കൊപ്പമാണ് കഴിയുന്നത്.

മകൻ ജൂഡ് അഡോണിസ് ഇങ്ങനെയല്ല ജീവിക്കേണ്ടത്. എന്റെ പിടിപ്പുകേടാണ് അവന്റെ ജീവിതം കൂടി തകർത്തത്. ഒൻപതു വയസ്സായി മോന്. വല്ലപ്പോഴും അവന്റെ അച്ഛൻ ഓൺലെനായി ഓർഡർ ചെയ്തു കൊടുക്കുന്ന പിസ മാത്രമാണ് അവന്റെ ആകെയുള്ള സന്തോഷം.

തമിഴ് നടൻ വിശാലിന്റെ കാരുണ്യം കൊണ്ട് അവന്റെ സ്‌കൂൾ ഫീസ് മുടങ്ങുന്നില്ലെന്നും- ചാർമിള മുൻപ് ഒരു മാധ്യമത്തിനോട് നടത്തിയ വെളിപ്പെടുത്തലോടെയാണ് താരത്തിന്റെ ദയനീയ അവസ്ഥ പുറംലോകം അറിഞ്ഞത്. മലയാളത്തിലും തമിഴിലുമൊക്കെയായി 65 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ അമ്പതോളം സിനിമകളിൽ നായികയായിരുന്നു. ഒരുപാട് പണം കയ്യിൽ കിട്ടി. എന്നാൽ വേണ്ട പോലെ സൂക്ഷിക്കാൻ കഴിഞ്ഞില്ല. അതിനാൽ തന്നെ പണത്തിനായി ഇപ്പോഴും ഏറെ കഷ്ടപ്പെടുന്നുണ്ട് ചാർമിള അഭിമുഖത്തിൽ വെൡപ്പെടുത്തിയിരുന്നു.

ഒരുപാട് പണം കയ്യിൽ വന്നിരുന്നു. അന്ന് അടിച്ചുപൊളിച്ചു നടന്നു. സിനിമയിൽ നിന്നു സമ്പാദിച്ചതെല്ലാം ഭർത്താവിനൊപ്പം ആഘോഷിച്ചു തീർത്തുവെന്നും വിവാഹമോചനത്തിനു ശേഷം ജീവിക്കാൻ ഒരു മാർഗവും ഇല്ല എന്ന അവസ്ഥ ആയെന്നും ചാർമിള പറയുന്നു. ഒരുമകനുണ്ട്. അവന്റെ പഠനച്ചെലവ് നോക്കുന്നത് നടൻ വിശാലാണ്. തമിഴിലെ താര സംഘടനയായ നടികർ സംഘം അത്യാവശ്യം പണം നൽകി സഹായിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തുന്നു.

നടൻബാബു ആന്റണിയുമായിട്ടുണ്ടായ പ്രണയത്തിന്റെ പേരിൽ ഏറെ വിവാദത്തിലും താരം പെട്ടിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ജോൺ ബ്രിട്ടാസ് അലവതാരകനായ ജെ.ബി ജംഗ്ഷൻ എന്ന പരിപാടിയിലാണ് താരം ഇതിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരുന്നത്. ചാർമിളയെ സ്‌നേഹിച്ചിരുന്നില്ല എന്ന ബാബു ആന്റണിയുടെ വാദം തള്ളിയാണ് ചാർമിള ജെ.ബി ജംഗ്ഷനിൽ പ്രതികരിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP