Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചിട്ടി ഏജന്റുമായി ചേർന്ന് ആമിന നടത്തിയത് 5.36 കോടി രൂപയുടെ തട്ടിപ്പ്; ചെറായി ബ്രാഞ്ചിലെ കാഷ്യർ സസ്‌പെൻഷനിലായത് വിരമിക്കാൻ മൂന്നുനാൾ ബാക്കി നിൽക്കെ; അന്വേഷണം കൂടുതൽ പേരിലേക്ക്

ചിട്ടി ഏജന്റുമായി ചേർന്ന് ആമിന നടത്തിയത് 5.36 കോടി രൂപയുടെ തട്ടിപ്പ്; ചെറായി ബ്രാഞ്ചിലെ കാഷ്യർ സസ്‌പെൻഷനിലായത് വിരമിക്കാൻ മൂന്നുനാൾ ബാക്കി നിൽക്കെ; അന്വേഷണം കൂടുതൽ പേരിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ചിട്ടി ഏജന്റുമായി ചേർന്ന് തട്ടിപ്പ് നടത്തിയ കെഎസ്എഫ്ഇ ജീവനക്കാരിക്ക് വിരമിക്കുന്നതിന് മുന്നുനാൾ മുമ്പ് സസ്‌പെൻഷൻ. 5.36 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കെഎസ്എഫ്ഇ ചെറായി ബ്രാഞ്ചിലെ കാഷ്യർ ആമിന മീതിൻകുഞ്ഞിനെയാണ് കഴിഞ്ഞ 28ന് സസ്പെന്റ് ചെയ്തത്. ആലുവ ഗവ. ആശുപത്രി കവലയിലുള്ള ബ്രാഞ്ചിലെ ഒരു ഏജന്റുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഡിസംബർ 31ന് സർവീസിൽ നിന്ന് വിരമിക്കാനിരുന്ന ആമിനയെ 28ാം തീയതി വൈകീട്ടാണ് സസ്പെൻഡ് ചെയ്ത് ഉത്തരവ് ഇറങ്ങിയത്. ആലുവ ബ്രാഞ്ചിൽ കാഷ്യറായി ജോലി ചെയ്യുമ്പോഴാണ് തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.

ആലുവ പറവൂർ കവലയിൽ സ്വകാര്യ സ്ഥാപനം നടത്തിയിരുന്ന കൊടകര സ്വദേശി മുരളിയും തട്ടിപ്പിൽ പങ്കാളിയാണെന്ന് സംശയിക്കുന്നു. ഇയാൾ ഒളിവിലാണെന്നും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നാതായുമാണ് റിപ്പോർട്ടുകൾ. തൃശ്ശൂർ കെഎസ്എഫ്ഇ ഹെഡ് ഓഫീസിൽ നിന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആലുവ സീനത്ത് കവല, എടയപ്പുറം, ആലങ്ങാട് എന്നിവിടങ്ങളിലെ മൂന്നുപേർ നൽകിയ പരാതിയെ തുടർന്ന് കെഎസ്എഫ്ഇ നടത്തിയ അന്വേഷണത്തിലാണ് 5.36 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയത്. ഇതിൽ 3.40 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത് റവന്യു റിക്കവറി നടപടി പൂർത്തിയാക്കിയ സ്ഥലത്തിന്റെ ആധാരം ഉപയോഗിച്ചാണ്.

അത്യാവശ്യക്കാർക്ക് വായ്പ ശരിയാക്കി നൽകുന്ന സ്ഥാപനമാണ് മുരളി നടത്തിയിരുന്നത്. അതിനൊപ്പം കെഎസ്എഫ്ഇ ചിട്ടി ഏജൻസിയുമുണ്ട്. വായ്പ ലഭിക്കുന്നതിനായി സമീപിക്കുന്നയാളിൽ നിന്ന് ആധാരം വാങ്ങിയ ശേഷം ഉടമ അറിയാതെ വലിയ തുകയുടെ ചിട്ടിയിൽ ചേരുന്നവരുടെ ഈടായി കെഎസ്എഫ്ഇയിൽ നൽകും. ചിറ്റാളന്മാരുമായി ചേർന്നാണ് തട്ടിപ്പ്. വേഗത്തിൽ ചിട്ടി വിളിച്ചെടുത്ത ശേഷം പണം തിരിച്ചടയ്ക്കാതിരിക്കും. തുടർന്ന് കെഎസ്എഫ്ഇയിൽനിന്ന് റവന്യു റിക്കവറി നോട്ടീസ് ലഭിക്കുമ്പോഴേ ആധാരത്തിന്റെ ഉടമ തട്ടിപ്പ് അറിയുകയുള്ളൂ. പറവൂർ കെഎസ്എഫ്ഇ ബ്രാഞ്ചിനു കീഴിൽ ഏജന്റായി പ്രവർത്തിക്കവേ ക്രമക്കേടിനെ തുടർന്ന് പുറത്താക്കപ്പെട്ടയാളാണ് മുരളി. പിന്നീട് സ്വാധീനം ചെലുത്തി ആലുവയിൽ ഏജൻസി തരപ്പെടുത്തുകയായിരുന്നു.

സസ്പെൻഷനിലായ ജീവനക്കാരി നാല് കൊല്ലമായി, തട്ടിപ്പ് നടന്ന ആലുവ ബ്രാഞ്ചിൽ ജോലി ചെയ്തു വരികയാണെന്ന് കെഎസ്എഫ്ഇ ആലുവ ശാഖാ മാനേജർ പറഞ്ഞു. തട്ടിപ്പ് നടന്നതായി സംശയം വന്നതിനെ തുടർന്നാണ് ഇവരെ ചെറായിയിലേക്ക് മാറ്റിയത്. തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. കെഎസ്എഫ്ഇ വകുപ്പ് തലത്തിൽ വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും തുടർ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പിൽ കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP