Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആയിഷ റെന്ന അഭിപ്രായം പൊരേല് പോയി പറഞ്ഞാ മതി! പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് നടക്കാനിരുന്ന സംയുക്ത പ്രക്ഷോഭത്തിൽ നിന്നും ജാമിഅ മില്ലിയ വിദ്യാർത്ഥിനിയെ ഒവിവാക്കി; യുഡിഎഫ് ഭരിക്കുന്ന വാഴക്കാട് പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിൽ റെന്ന പടിക്ക് പുറത്തായത് സിപിഎം പ്രവർത്തകർ ബഹിഷ്‌ക്കരിക്കുമെന്ന് അറിയിച്ചതോടെ; അസഹിഷ്ണുത കാണിക്കുകയും തന്റെ നേരെ ആക്രോശിക്കുകയും അല്ല വേണ്ടതെന്നും പ്രതികരിച്ച് ആയിഷ

ആയിഷ റെന്ന അഭിപ്രായം പൊരേല് പോയി പറഞ്ഞാ മതി! പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് നടക്കാനിരുന്ന സംയുക്ത പ്രക്ഷോഭത്തിൽ നിന്നും ജാമിഅ മില്ലിയ വിദ്യാർത്ഥിനിയെ ഒവിവാക്കി; യുഡിഎഫ് ഭരിക്കുന്ന വാഴക്കാട് പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിൽ റെന്ന പടിക്ക് പുറത്തായത് സിപിഎം പ്രവർത്തകർ ബഹിഷ്‌ക്കരിക്കുമെന്ന് അറിയിച്ചതോടെ; അസഹിഷ്ണുത കാണിക്കുകയും തന്റെ നേരെ ആക്രോശിക്കുകയും അല്ല വേണ്ടതെന്നും പ്രതികരിച്ച് ആയിഷ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സംഘടിപ്പിക്കുന്ന സംയുക്ത പ്രക്ഷോഭ പരിപാടിയിൽ നിന്നും ആയിഷ റെന്ന പടിക്ക് പുറത്ത്. മലപ്പുറത്ത് വാഴക്കാട് പഞ്ചായത്ത് സംഘടിപ്പിക്കാനിരുന്ന പരിപാടിയിൽ നിന്നാണ് ജാമിഅ മില്ലിയ സർവകലാശാലാ വിദ്യാർത്ഥിനി ആയിഷ റെന്നയെ ഒഴിവാക്കിയത്. ആയിഷയുള്ള പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സിപിഐ.എം അംഗങ്ങൾ അറിയിച്ചതോടെയാണ് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ആയിഷയെ ഒഴിവാക്കിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

നേരത്തേ മലപ്പുറം കൊണ്ടോട്ടിയിൽ നടന്ന പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ നടത്തിയ പ്രസ്താവനയിൽ ആയിഷ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സിപിഐ.എം പ്രവർത്തകർ വേദിയിൽ പ്രതിഷേധിച്ചത് ഏറെ വിവാദമായിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമർത്തിക്കൊണ്ട് പിണറായി സർക്കാർ ജയിലിൽ വെച്ചിട്ടുള്ള വിദ്യാർത്ഥികളെയും മറ്റുള്ളവരെയും വിട്ടയക്കണമെന്ന ആയിഷയുടെ പ്രസ്താവനയാണ് അവരെ രോഷാകുലരാക്കിയത്. തനിക്കെതിരെ സിപിഐ.എം പ്രവർത്തകരുടെ ഭാഗത്തുനിന്നു മോശം പ്രതികരണമാണുണ്ടായതെന്ന് ആയിഷ പിന്നീട് പറഞ്ഞിരുന്നു.

പ്രതിഷേധക്കാരെ ജയിലിൽ അടച്ച സംസ്ഥാന സർക്കാരിനെതിരെ പറഞ്ഞതു തന്റെ നിലപാടാണെന്നും അതിൽ അസഹിഷ്ണുത കാണിക്കുകയും തന്റെ നേരെ ആക്രോശിക്കുകയും അല്ല വേണ്ടതെന്നും ആയിഷ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. 'എന്റെ അഭിപ്രായം ഞാൻ എന്റെ വീട്ടിൽ പോയി പറഞ്ഞിരുന്നു എന്നുണ്ടെങ്കിൽ ഞാൻ ഒരിക്കലും ഈ പൊസിഷനിൽ നിൽക്കില്ല. അങ്ങനെയൊരു പ്രതിഷേധത്തിനു മുൻപിൽ ഞാൻ നിൽക്കില്ല. അതു ഞാൻ പുറത്തു പറയുന്നതുകൊണ്ടും ആളുകളെ അതുവെച്ചു സമീപിക്കുന്നതു കൊണ്ടും മാത്രമാണ് ഞാൻ ഇവിടെ നിൽക്കുന്നത്.

ഇതുപോലുള്ള ഹേറ്റ് കാമ്പയിനുകളും ആക്രോശങ്ങളും നമ്മൾ മുന്നോട്ടുനയിക്കുന്ന സമരത്തിന്റെ ലക്ഷ്യസ്ഥാനത്തു നിന്നും നമ്മളെ വഴിതിരിച്ചുവിടാനുള്ള ചില ശ്രമങ്ങളായേ ഞാൻ കാണുന്നുള്ളൂ. ഭരണഘടന നമുക്കു മുന്നോട്ടു വെച്ചുതന്നിട്ടുള്ള ചില അവകാശങ്ങളുണ്ട്. അതു നമുക്കു തന്ന അവകാശങ്ങളാണ്. അതു വഴിതിരിച്ചുവിടാൻ ശ്രമിക്കുന്ന സർക്കാരുകൾക്കെതിരെയാണു നമ്മൾ സമരം ചെയ്യുന്നത്,' ആയിഷ പറഞ്ഞിരുന്നു.

കേരളത്തിൽ പൗരത്വ നിയമഭേദഗതിക്ക് എതിരെ ചില മുസ്ലിം സംഘടനകൾ അടക്കം ഡിസംബർ 17-ന് കേരളത്തിൽ നടത്തിയ ഹർത്താലിന് മുന്നോടിയായി പലരെയും കരുതൽ തടങ്കലിലാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയെയാണ് അയ്ഷ വിമർശിച്ചതെന്നാണ് സൂചന. ഈ ഹർത്താലിൽ നിന്ന് മുസ്ലിം ലീഗും, സിപിഎമ്മും, കോൺഗ്രസുമടക്കമുള്ള പ്രധാന രാഷ്ട്രീയപാർട്ടികൾ പലതും വിട്ടു നിന്നിരുന്നു. എസ്ഡിപിഐ അടക്കമുള്ള പാർട്ടികളായിരുന്നു ഹർത്താലിന് പിന്നിൽ.

അയ്ഷ ഇത് പറഞ്ഞതിന് പിന്നാലെ വലിയ പ്രതിഷേധം സിപിഎം പ്രവർത്തകർ സദസ്സിൽ നിന്ന് ഉയർത്തി. അയ്ഷയെ സിപിഎം പ്രവർത്തകർ വേദിയിൽ കയറി തടഞ്ഞു. അയ്ഷ മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. വളരെ ബുദ്ധിമുട്ടിയാണ് സംഘാടകർ അയ്ഷയെ പ്രതിഷേധക്കാരിൽ നിന്ന് മാറ്റി നിർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP