Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചന്ദ്രയാൻ-3 ന് കേന്ദ്ര സർക്കാരിന്റെ അനുമതി; ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഗഗൻയാൻ ദൗത്യത്തിന് തെരഞ്ഞെടുത്തത് നാല് പേരെ; ചന്ദ്രയാൻ-3 പദ്ധതി അടുത്ത വർഷം വിക്ഷേപിച്ചേക്കുമെന്നും ഐ എസ് ആർ ഒ ചെയർമാൻ

ചന്ദ്രയാൻ-3 ന് കേന്ദ്ര സർക്കാരിന്റെ അനുമതി; ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഗഗൻയാൻ ദൗത്യത്തിന് തെരഞ്ഞെടുത്തത് നാല് പേരെ; ചന്ദ്രയാൻ-3 പദ്ധതി അടുത്ത വർഷം വിക്ഷേപിച്ചേക്കുമെന്നും ഐ എസ് ആർ ഒ ചെയർമാൻ

സ്വന്തം ലേഖകൻ

ബെംഗളൂരു: ചന്ദ്രയാൻ-3 ന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ. പദ്ധതിയുടെ പ്രവർത്തനങ്ങൾ രോഗമിച്ചുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിൽ മൂന്നാമത്തേതാണ് ചാന്ദ്രയാൻ 3.

ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിനായി നാല് പേരെ തിരഞ്ഞെടുത്തുതായും കെ.ശിവൻ കൂട്ടിച്ചേർത്തു. 2022 ഓടെയാകും ഗഗൻയാൻ ദൗത്യം നടത്തുക. ചുരുങ്ങിയത് ഏഴ് ദിവസം ആളുകളെ ബഹിരാകാശത്ത് താമസിപ്പിക്കാനാണ് ലക്ഷ്യം. ഗഗൻയാന്റെ പല സിസ്റ്റങ്ങളും പരീക്ഷിക്കേണ്ടതുണ്ട്. ക്രൂ പരിശീലനമാണ് ഈ വർഷത്തെ പ്രധാന പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാൻ-3 പദ്ധതി അടുത്ത വർഷം വിക്ഷേപിച്ചേക്കുമെന്നാണ് ഐ.എസ്.ആർ.ഒ ചെയർമാൻ പറഞ്ഞത്. ചന്ദ്രയാൻ-2 പദ്ധതി വൻ വിജയമായിരുന്നുവെന്നും അതേ സമയം വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിനായി തൂത്തുകുടിയിൽ 2300 ഏക്കർ സ്ഥലം ഏറ്റെടുത്തതായും കെ.ശിവൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP