Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എപ്പോഴും പുഞ്ചിരിക്കുന്ന പോപ്പിന്റെ മുഖം കോപം കൊണ്ട് ചുവന്നു; തിരിഞ്ഞു നടക്കവെ കയ്യിൽ പിടിച്ചു ശക്തമായി വലിച്ച സ്ത്രീയുടെ കൈക്കിട്ടടിച്ച് പോപ്പ് ഫ്രാൻസിസ്: കുട്ടികളെ സ്നേഹിക്കാൻ പോയ പോപ്പിനെ സ്ത്രീ സ്നേഹിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്

എപ്പോഴും പുഞ്ചിരിക്കുന്ന പോപ്പിന്റെ മുഖം കോപം കൊണ്ട് ചുവന്നു; തിരിഞ്ഞു നടക്കവെ കയ്യിൽ പിടിച്ചു ശക്തമായി വലിച്ച സ്ത്രീയുടെ കൈക്കിട്ടടിച്ച് പോപ്പ് ഫ്രാൻസിസ്: കുട്ടികളെ സ്നേഹിക്കാൻ പോയ പോപ്പിനെ സ്ത്രീ സ്നേഹിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്

മറുനാടൻ ഡെസ്‌ക്‌

വത്തിക്കാൻ സിറ്റി: പുതുവത്സരത്തിൽ തന്നെ കാണാനെത്തിയ തീർത്ഥാടകരെ ആശിർവദിച്ച് കൊണ്ടിരിക്കെ പോപ്പിന്റെ കയ്യിൽ കടന്നു പിടിച്ച് വലിച്ച സ്ത്രീക്ക് നേരെ കോപം ചൊരിഞ്ഞ് പോപ്പ് ഫ്രാൻസിസ്. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ തടിച്ചു കൂടിയ ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട പോപ്പ് കുട്ടികളെ സ്നേഹിച്ചും അവരുടെ തലയിൽ കൈവെച്ച് ആശിർവാദം ചൊരിഞ്ഞും പോകുന്നതിനിടയിലാണ് ഒരു സ്ത്രീ പോപ്പിന്റെ കയ്യിൽ കടന്നു പിടിച്ചത്.

മുന്നോട്ട് നടന്ന പോപ്പിന്റെ കൈകളിൽ കടന്നു പിടിച്ച സ്ത്രീയുടെ കൈകളിൽ നിന്നും വിടുവിക്കാൻ പോപ്പ് ശ്രമിച്ചെങ്കിലും കയ്യിൽ പിടിച്ച് പിന്നോട്ട് വലിക്കുകയാണ് സ്ത്രീ ചെയ്തത്. എന്തോ പോപ്പിനോട് പറഞ്ഞു കൊണ്ട് ശക്തമായി കയ്യിൽ പിടിച്ചു വലിച്ച് അടുപ്പിച്ചു. എന്നാൽ ആ യുവതിയുടെ പ്രവൃത്തിയിൽ പോപ്പിന് അടക്കാനാവാത്ത കോപമാണ് തോന്നിയത്. ഇതോടെ എപ്പോഴും പുഞ്ചിരിക്കുന്ന പോപ്പിന്റെ മുഖം കോപം കൊണ്ട് ചുവക്കുകയും ചെയ്തു. അരുതെന്ന് പറഞ്ഞിട്ടും തന്റെ കയ്യിൽ പിടിച്ച് ശക്തമായി വലിച്ച സ്ത്രീയുടെ കൈക്കിട്ട് പോപ്പ് അടിക്കുകയും ചെയ്തു. കോപത്തോടെ സംസാരിച്ചിട്ടും സ്ത്രീ പിടിവിടാതായതോടെയാണ് പോപ്പ് ഇവരുടെ കൈകളിൽ അടിച്ചത്.

വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലാണ് സംഭവം നടന്നത്. ഒരു കുട്ടിയെ തൊട്ട് ആശിർവദിച്ച ശേഷം തിരിഞ്ഞു നടക്കുമ്പോഴാണ് സംഭവം. പെട്ടെന്ന് ദേഷ്യം വന്നെങ്കിലും പൊടുന്നനെ തന്നെ പോപ്പ് തന്റെ കോപം നിയന്ത്രിച്ചു. മറ്റ് തീർത്ഥാടകർക്ക് നേരെ നീങ്ങുകയും ചെയ്തു. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന സർവീസിൽ ന്യൂ ഇയർ രാത്രിയിൽ പോയ വർഷത്തിന് നന്ദി പറയാനുള്ള പ്രാർത്ഥനയ്ക്കും തീർത്ഥാടകരെ കാണാനുമാണ് എത്തിയത്.

പോപ്പ് തന്റെ പ്രാർത്ഥനയ്ക്ക് ശേഷം തീർത്ഥാടകരോട് കൂടുതൽ സ്നേഹമുള്ളവരാകാൻ ശീലിക്കണമെന്നും പാലങ്ങളാണ് നിർമ്മിക്കേണ്ടത്, അല്ലാതെ മതിലുകളല്ലെന്നും പോപ്പ് പറഞ്ഞു. ഏറ്റവും മോശം വ്യക്തിയെ അടക്കം ദൈവം എല്ലാവരെയും സ്നേഹിക്കുന്നതായും പോപ്പ് തന്റെ സന്ദേശത്തിൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP