Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിർത്തിക്ക് അപ്പുറത്തെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമിക്കാൻ അവകാശമുണ്ട്; പാക് പിന്തുണയോടെയുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിന് പുതിയ സേനാതന്ത്രങ്ങളാണ് ആസൂത്രണം ചെയ്യുന്നത്; പാക്കിസ്ഥാന് മുന്നറിയിപ്പുമായി പുതുതായി ചുമതലയേറ്റ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ; 370ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടു; സംഘർഷങ്ങളും ഭീകരരുടെ ഇടപെടലുകളും കുറഞ്ഞതായും മുകുന്ദ് നരവനെ; മൂന്നു സേനാവിഭാഗങ്ങളുടെയും തലപ്പത്ത് സഹപാഠികൾ

അതിർത്തിക്ക് അപ്പുറത്തെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമിക്കാൻ അവകാശമുണ്ട്; പാക് പിന്തുണയോടെയുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിന് പുതിയ സേനാതന്ത്രങ്ങളാണ് ആസൂത്രണം ചെയ്യുന്നത്; പാക്കിസ്ഥാന് മുന്നറിയിപ്പുമായി പുതുതായി ചുമതലയേറ്റ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ; 370ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടു; സംഘർഷങ്ങളും ഭീകരരുടെ ഇടപെടലുകളും കുറഞ്ഞതായും മുകുന്ദ് നരവനെ; മൂന്നു സേനാവിഭാഗങ്ങളുടെയും തലപ്പത്ത് സഹപാഠികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ. അതിർത്തിക്ക് അപ്പുറമുള്ള ഭീകര കേന്ദ്രങ്ങൾക്കെതിരെ പൊടുന്നനെയുള്ള ആക്രമണങ്ങൾ നടത്താൻ ഇന്ത്യക്ക് അവകാശമുണ്ടെന്നാണ് കരസേന മേധാവിയായി ചുമതലയേറ്റ ശേഷം ജനറൽ മനോജ് മുകുന്ദ് നരവനെ വ്യക്തമാക്കിയത്. പാക്കിസ്ഥാനെതിരെയുള്ള മുന്നറിയിപ്പായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാക് പിന്തുണയോടെയുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിന് പുതിയ സേനാതന്ത്രങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. പാക്കിസ്ഥാൻ ഭീകരർക്ക് സഹായം നൽകുന്നത് അവസാനിപ്പിക്കാത്തിടത്തോളം ഭീകരകേന്ദ്രങ്ങളെ ആക്രമിക്കുന്നതിന് അവകാശമുണ്ടെന്നും നരവനെ പറഞ്ഞു.

ചൈനീസ് അതിർത്തിയിലെ ഏതു സുരക്ഷ വെല്ലുവിളിയും നേരിടാൻ തയാറാണ്. ഇതിനായി കരസേനയുടെ പോരാട്ടശേഷി വർധിപ്പിക്കുമെന്നും അദ്ദേഹം വാർത്ത ഏജൻസിക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. 370ാം വകുപ്പ് റദ്ദാക്കിയതിനുശേഷം കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ട്. സംഘർഷങ്ങളും ഭീകരരുടെ ഇടപെടലുകളും കുറഞ്ഞിട്ടുണ്ട്. സംയുക്ത സൈനിക മേധാവിയുടെ നിയമനം മൊത്തം സൈനിക സംവിധാനത്തിൽതന്നെ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി (സി.ഡി.എസ്.)നിയമിതനായ ജനറൽ ബിപിൻ റാവത്തും ഇന്നു രാവിലെ ചുമതലയേറ്റു. സൗത്ത് ബ്ലോക്കിൽ അദ്ദേഹത്തിനായി ഓഫീസ് സജ്ജീകരിച്ചു. പ്രതിരോധമന്ത്രാലയത്തിൽ പുതുതായി രൂപവത്കരിച്ച സൈനികകാര്യവകുപ്പിന്റെ സെക്രട്ടറിയും സി.ഡി.എസ്. ആയിരിക്കും. സൈനികകാര്യ വകുപ്പ് രൂപവത്കരിച്ചു കൊണ്ടാണ് ചൊവ്വാഴ്‌ച്ച ഉത്തരവിറങ്ങിയത്. പുതിയ മേധാവിയുടെ കീഴിൽ കരസേന കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് സ്ഥാനമൊഴിഞ്ഞ കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഗാർഡ് ഓഫ് ഓണറിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യം നേരിടുന്ന സുരക്ഷാഭീഷണിയെല്ലാം നേരിടാൻ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്നുവർഷം തന്നെ പിന്തുണച്ച സേനാംഗങ്ങൾക്കും കുടുംബങ്ങൾക്കും റാവത്ത് നന്ദി പറഞ്ഞു.

ഇനി 13 ലക്ഷം പേരുള്ള കരസേനയെ നരവനെ നയിക്കും. വിരമിച്ചശേഷം ആദ്യ സംയുക്തസേന മേധാവിയായി നിയമിതനായ ജന. ബിപിൻ റാവത്തിനു പിന്നാലെയാണ് സൈനിക ഉപമേധാവിയായിരുന്ന നരവനെ സേനയിൽ ഒന്നാമനാകുന്നത്. സൈന്യത്തിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കൽ, കശ്മീരിലെ അതിർത്തി കടന്നുള്ള ഭീകരവാദം തടയൽ, ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ കരുത്ത് വർധിപ്പിക്കൽ തുടങ്ങിയവയാകും നരവനെക്കു മുന്നിലുള്ള പ്രധാന ദൗത്യങ്ങൾ.

നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), ഇന്ത്യൻ സൈനിക അക്കാദമി എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. നേരത്തേ സൈന്യത്തിന്റെ ഈസ്‌റ്റേൺ കമാൻഡ് മേധാവിയായിരുന്നു. നരവനെ ചുമതലയേറ്റതോടെ, മൂന്നു സേനാവിഭാഗങ്ങളിലെയും തലവന്മാർ (നാവികസേന-അഡ്‌മിറൽ കരംബീർ സിങ്), (വ്യോമസേന-ആർ.കെ.എസ്. ഭദൗരിയ) എൻ.ഡി.എയിലെ 56ാം ബാച്ചുകാരായി. 37 വർഷത്തെ സേവനകാലയളവിനിടയിൽ നരവനെ സൈന്യത്തിന്റെ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിൽ സമാധാനദൗത്യങ്ങളും പെടും.

ജമ്മു-കശ്മീരിൽ 'രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയന്' നേതൃത്വം നൽകി. കിഴക്കൻ മേഖലയിലും പ്രവർത്തിച്ചു. ശ്രീലങ്കയിലെ ഇന്ത്യൻ സമാധാനദൗത്യസേനയുടെ ഭാഗമായിരുന്നു. മ്യാന്മറിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷെയായി മൂന്നു വർഷം പ്രവർത്തിച്ചു. ജമ്മു-കശ്മീരിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് സേനാമെഡലും 'അസം റൈഫിൾസ്' ഐ.ജിയെന്ന നിലയിൽ നാഗാലാൻഡിൽ നടത്തിയ പ്രവർത്തനങ്ങൾക്കായി വിശിഷ്ട സേവാമെഡലും പിന്നീട് അതിവിശിഷ്ട സേവാമെഡലും ലഭിച്ചു.

മഹാരാഷ്ട്ര സ്വദേശിയാണ് ജനറൽ നരവണെ. 1980 ജൂണിൽ സിഖ് ലൈറ്റ് ഇൻഫന്ററി റെജിമെന്റിന്റെ ഏഴാം ബറ്റാലിയനിലാണ് അദ്ദേഹം സേവനമാരംഭിച്ചത്. ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നടക്കം പരിശീലനം നേടിയ നരവണെ കരസേനാ ഉപമേധാവിയാവുംമുമ്പ് ചൈനയുമായുള്ള ഏകദേശം 4000 കിലോമീറ്റർ വരുന്ന അതിർത്തി കാക്കുന്ന കിഴക്കൻ കമാൻഡിന്റെ തലവനായിരുന്നു. മ്യാന്മാറിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷെ, ജമ്മുകശ്മീർ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയൻ കമാൻഡർ എന്നീ നിലകളിലും പ്രവർത്തിച്ചു. ശ്രീലങ്കയിലെ സമാധാനസേനയുടെ ഭാഗവുമായിരുന്നു. അസം റൈഫിൾസ് (നോർത്ത്) ഇൻസ്‌പെക്ടർ ജനറലെന്ന നിലയിൽ നാഗാലാൻഡിൽ നടത്തിയ മികച്ച പ്രവർത്തനത്തിന് വിശിഷ്ട സേവാ മെഡലും സ്‌ട്രൈക്ക് ഫോഴ്സ് കമാൻഡറെന്ന നിലയിൽ അതിവിശിഷ്ട സേവാ മെഡലും ലഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP