Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം - രജിസ്‌ട്രേഷൻ ആരംഭിച്ചു

പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം - രജിസ്‌ട്രേഷൻ ആരംഭിച്ചു

സ്വന്തം ലേഖകൻ

ടി ജീവനക്കാരുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ PQFF - 2019 ലേക്കുള്ള രെജിസ്‌ട്രേഷൻ ആരംഭിച്ചു. IT ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി തുടർച്ചയായ എട്ടാം വർഷമാണ് ക്വിസ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രധാന IT കേന്ദ്രങ്ങളായ ടെക്‌നോപാർക്, ഇൻഫോപാർക് , സൈബർപാർക് എന്നിവിടങ്ങളിലടക്കം ഏതാണ്ട് 600ൽ പരം IT കമ്പനികളിലെ ഒരു ലക്ഷത്തിലധികം ഐ ടി ജീവനക്കാരിൽ നിന്നുള്ള സംവിധായക പ്രതിഭകൾക്കായി ആണ് ഈയൊരു വേദി. 2020 ജനുവരി 6 ആണ് ചിത്രങ്ങൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി.

തിരഞ്ഞെടുക്കപ്പെട്ട ഹ്രസ്വ ചിത്രങ്ങൾ ജനുവരി 11,12 തീയതികളിൽ ടെക്‌നോപാർക്കിൽ വച്ച് പ്രദർശിപ്പിക്കും. വിഖ്യാത ചലച്ചിത്ര നിരൂപകൻ ശ്രീ. M F തോമസ് PQFF 2019 ന്റെ ജൂറി അധ്യക്ഷൻ ആകും. അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള പ്രശസ്ത യുവ സംവിധായകൻ ശ്രീ സജിൻ ബാബു, നാഷണൽ അവാർഡ് വിന്നർ ശ്രീമതി ഷൈനി ജേക്കബ് ബെഞ്ചമിൻ എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ. ജനുവരി 12 നു വൈകുന്നേരം 6 മണിക്ക് ടെക്നോപാർക്കിൽ വച്ച് അവാർഡുകൾ പ്രഖ്യാപിക്കും.

അവാർഡ്ദാന ചടങ്ങുകൾ കൊച്ചി ഇൻഫോപാർക്കിൽ വച്ച് നടക്കും. പുരസ്‌കാരം നേടിയ ചിത്രങ്ങളുടെ പ്രദർശനവും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്.

ഐ ടി ജീവനക്കാർ സംവിധാനം ചെയ്ത 200ൽ പരം ഹ്രസ്വ ചിത്രങ്ങൾ മുൻവർഷങ്ങളിലായി ക്വിസയിൽ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ പ്രഗത്ഭരായ ഷാജി N കരുൺ , വിനീത് ശ്രീനിവാസൻ, അടൂർ ഗോപാലകൃഷ്ണൻ, ശ്യാമപ്രസാദ്, .ജയരാജ്,.ദിലീഷ് പോത്തൻ, അമൽ നീരദ് തുടങ്ങിയവരാണ് പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവത്തിന്റെ പുരസ്‌ക്കാര ദാനത്തിനു കഴിഞ്ഞ വർഷങ്ങളിൽ എത്തിയത്.

അവാർഡിനും പ്രശസ്തിപത്രത്തിനും പുറമെ, ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മികച്ച നടൻ, നടി, ഛായാഗ്രാഹകൻ, എഡിറ്റർ എന്നിവർക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ടാവും.

നിർമ്മിക്കപ്പെടുന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ IT ജീവനക്കാരൻ ആയിരിക്കണം എന്നതാണ് PQFF-2019ൽ പങ്കെടുക്കാനുള്ള പ്രധാന മാനദണ്ഡം. മുൻവർഷങ്ങളിൽ ക്വിസയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളും പരിഗണിക്കപ്പെടുകയില്ല.

നിയമാവലിയെ കുറിച്ച് കൂടുതൽ അറിയുവാൻ
http://www.prathidhwani.org/Qisa19 സന്ദർശിക്കുക.
സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ബന്ധപ്പെടുക :
അഭിലാഷ് കെ പി ( ഫെസ്റ്റിവൽ ഡയറക്ടർ) - 9496370831

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP