Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാട്ടിൽ പറഞ്ഞത് കോയമ്പത്തൂരിലെ കുറിയർ ബിസിനസ്സിന്റെ കഥ; കാറോട്ടിക്കാൻ കൊണ്ടു പോകുന്ന കൂട്ടുകാരനെ റൂമിൽ കിടത്തിയുറക്കി ഒറ്റയ്ക്ക് ബൈക്കിൽ കറങ്ങിയത് മോഷണത്തിന്; ഭവനേ ഭേദനവും കവർച്ചയും മാല മോഷണവും സ്ത്രീകളെ ആക്രമിക്കലും പതിവ് രീതികൾ; സിസിടിവിയിൽ കുടുങ്ങി തമിഴ്‌നാട് പൊലീസിന്റെ വലയിലായപ്പോൾ ഞെട്ടിയത് എടപ്പാളുകാരും; മുഹമ്മദ് മുസ്തഫ കള്ളന്മാരിൽ വ്യത്യസ്തനാകുമ്പോൾ

നാട്ടിൽ പറഞ്ഞത് കോയമ്പത്തൂരിലെ കുറിയർ ബിസിനസ്സിന്റെ കഥ; കാറോട്ടിക്കാൻ കൊണ്ടു പോകുന്ന കൂട്ടുകാരനെ റൂമിൽ കിടത്തിയുറക്കി ഒറ്റയ്ക്ക് ബൈക്കിൽ കറങ്ങിയത് മോഷണത്തിന്; ഭവനേ ഭേദനവും കവർച്ചയും മാല മോഷണവും സ്ത്രീകളെ ആക്രമിക്കലും പതിവ് രീതികൾ; സിസിടിവിയിൽ കുടുങ്ങി തമിഴ്‌നാട് പൊലീസിന്റെ വലയിലായപ്പോൾ ഞെട്ടിയത് എടപ്പാളുകാരും; മുഹമ്മദ് മുസ്തഫ കള്ളന്മാരിൽ വ്യത്യസ്തനാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

എടപ്പാൾ: തമിഴ്‌നാട്ടിൽ മോഷണക്കേസിൽ പിടിയിലായ പ്രതി മുഹമ്മദ് മുസ്തഫ എടപ്പാളുകാർക്ക് ബിസിനസ്സുകാരൻ. നാട്ടുകാരെ മുഴുവൻ പറഞ്ഞ് പറ്റിച്ചായിരുന്നു മുസ്തഫയുടെ ജീവിതം. കാളാച്ചാലിലെ വാടകവീട്ടിലാണ് താമസം. കുറിയർ സർവീസ് ഉൾപ്പെടെയുള്ള ബിസിനസുകളാണ് കോയമ്പത്തൂരിൽ നടത്തുന്നതെന്നാണ് സുഹൃത്തുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. ഇടയ്ക്ക് ബിസിനസ് ആവശ്യത്തിനെന്ന പേരിൽ സുഹൃത്തുക്കളുടെ കാറുമായി പോകാറുമുണ്ട്.

കഴിഞ്ഞ ദിവസം പതിവുപോലെ സുഹൃത്തിന്റെ കാറുമായി കോയമ്പത്തൂരിലേക്ക് പോയി. ഒരാഴ്ച കഴിഞ്ഞും തിരികെ എത്തിയില്ല. സുഹൃത്ത് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് കള്ളി പുറത്തായത്. അന്വേഷണം നടത്തി വരുന്നതിനിടെയാണ് തമിഴ്‌നാട് പൊലീസിൽ പിടിയിലായ വിവരം അറിയുന്നത്. മോഷണത്തിനിടെ മുസ്തഫ നടത്തിയ ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റതായി തിരുച്ചിറപ്പള്ളി പൊലീസ് ചങ്ങരംകുളം പൊലീസിനോട് പറഞ്ഞു. ഇവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണെന്നും ഇവർ പറഞ്ഞു. ഇതോടെയാണ് മുസ്തഫയിലെ വില്ലനെ എടപ്പാളുകാർ തിരിച്ചറിയുന്നത്.

മുസ്തഫയുടെ പേരിൽ തമിഴ്‌നാട്ടിൽ 150 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തായ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു സുഹൃത്തിന്റെ കാറിൽ ഒരാഴ്ച മുൻപാണ് മുസ്തഫയും സുഹൃത്തും കോയമ്പത്തൂരിലേക്ക് പോയത്. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് കാറിന്റെ ഉടമയായ സുഹൃത്ത് ചങ്ങരംകുളം പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അറസ്റ്റ്. തമിഴ്‌നാട്ടിലെ നാമക്കൽ, തിരുച്ചിറപ്പള്ളി ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മുസ്തഫയുടെ പേരിൽ ഭവനഭേദനം, കവർച്ച, മാല മോഷണം, പിടിച്ചുപറി, അക്രമം തുടങ്ങിയ കേസുകൾ നിലവിലുണ്ടെന്നും 3 കിലോ സ്വർണം ഇത്തരത്തിൽ കവർന്നതായും പൊലീസ് അറിയിച്ചു.

തമിഴ്‌നാട്ടിൽ കുറിയർ സർവീസ് നടത്തുകയാണെന്നാണ് മുസ്തഫ നാട്ടിൽ പറഞ്ഞിരുന്നത്. പോകുമ്പോൾ കാർ ഓടിക്കുന്നതിനായി സുഹൃത്തിനെയും ഒപ്പം കൂട്ടും. സുഹൃത്തിനെ ലോഡ്ജിലാക്കി ഒറ്റയ്ക്ക് ബൈക്കിൽ കറങ്ങിയാണ് മോഷണം. 4 ദിവസത്തിനുശേഷം നാട്ടിലേക്ക് മടങ്ങും. മോഷ്ടിച്ച സ്വർണം എടപ്പാൾ, ചങ്ങരംകുളം, പൊന്നാനി, കുറ്റിപ്പുറം, വളാഞ്ചേരി എന്നിവിടങ്ങളിലെ ജൂവലറികളിലാണ് വിറ്റിരുന്നത്. തിരുച്ചിറപ്പള്ളി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഒരു കടയിൽ കവർച്ച നടത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽനിന്ന് ലഭിച്ചതോടെയാണ് പ്രതി പിടിയിലായത്. പ്രതിയുമായി ചങ്ങരംകുളത്തെയും എടപ്പാളിലെയും ജൂവലറികളിൽ തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിലുള്ള സുഹൃത്തിന് മോഷണങ്ങളുമായി ബന്ധമില്ലെന്നാണ് സൂചന.

എടപ്പാൾ, പൊന്നാനി, ചങ്ങരംകുളം, കുറ്റിപ്പുറം, വളാഞ്ചേരി മേഖലകളിലെ ജൂവലറികളിലാണ് മോഷ്ടിച്ച ആഭരണങ്ങൾ വിൽപന നടത്തിയതെന്നാണ് മുഹമ്മദ് മുസ്തഫ പൊലീസിനെ അറിയിച്ചത്. ഇതേ തുടർന്ന് തിരുച്ചിറപ്പള്ളിയിൽനിന്നുള്ള പൊലീസ് സംഘം ഇന്നലെ പ്രതിയുമായി ചങ്ങരംകുളത്തെയും എടപ്പാളിലെയും ഏതാനും ജൂവലറികളിലെത്തി തെളിവെടുപ്പ് നടത്തിയത്. ആഭരണങ്ങൾ തിരികെ നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടതോടെ ഉടമകൾ വെട്ടിലായി. ഉടമകളെ ചങ്ങരംകുളം സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു.

ചില ഉടമകൾ പഴയ ഫയലുകൾ പരിശോധിച്ച് ആഭരണം മാറ്റി വാങ്ങുകയായിരുന്നെന്ന് തെളിയിക്കുന്ന രേഖകൾ ഇവർക്ക് കൈമാറിയിട്ടുണ്ട്. വിവരം പ്രചരിച്ചതോടെ മറ്റു മേഖലകളിലെ ചില ജൂവലറികളിൽ തെളിവെടുപ്പിനായി സംഘം എത്തിയെങ്കിലും ജൂവലറികൾ അടച്ചിട്ട നിലയിലായിരുന്നു. അങ്ങനെ എടപ്പാളിൽ മുസ്തഫ വില്ലനാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP