Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്‌ളാറ്റ് നിർമ്മാണത്തിന് ഇനി പുതിയ മാനദണ്ഡങ്ങൾ; കേരളാ റിയൽ എസ്‌റ്റേറ്റ് അഥോറിറ്റി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; എട്ട് അപ്പാർട്ട്‌മെന്റിൽ കൂടുതലുള്ള കെട്ടിടം; 500 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള റിയൽ എസ്റ്റേറ്റ് പദ്ധതി എന്നിവയ്ക്ക് രജിസ്‌ട്രേഷൻ നിർബന്ധം; നിയമം ലംഘിച്ചാൽ മൂന്ന് വർഷം തടവും പിഴയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഫ്‌ളാറ്റ് നിർമ്മാണം ഇനി പുതിയ മാനദണ്ഡങ്ങൾ. കേരളാ റിയൽ എസ്‌റ്റേറ്റ് അഥോറിറ്റി (കെറെറ) ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ അടിമുടി മാറ്റമാണ് റിയൽ എസ്‌റ്റേറ്റ് ഇടപാടുകളിൽ കൊണ്ടുവരാനൊരുങ്ങുന്നത്. 

ഇതിനകം രജിസ്റ്റർ ചെയ്ത പ്രോജക്ടുകളുടെയും ഏജന്റുമാരുടെയും സർട്ടിഫിക്കറ്റുകളും ഇന്നു വിതരണം ചെയ്യും.8 അപ്പാർട്‌മെന്റിൽ കൂടുതലുള്ള കെട്ടിടം, 500 ചതുരശ്ര മീറ്ററിലോ അതിൽ കൂടുതൽ ഭൂമിയിലോ ഉള്ള റിയൽ എസ്റ്റേറ്റ് പദ്ധതി എന്നിവ അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. റിയൽ എസ്റ്റേറ്റ് ഏജന്റുമാരും രജിസ്റ്റർ ചെയ്യണം. നിയമ ലംഘനങ്ങളെക്കുറിച്ച് [email protected] എന്ന ഇമെയിൽ വഴി പരാതി നൽകാം. തിരുവനന്തപുരം സ്വരാജ് ഭവനിലാണു റെറയുടെ ആസ്ഥാനം. ഫോൺ നമ്പർ 04712313045.

പ്രമോട്ടർമാർ ചെയ്യേണ്ടത്

്‌വിൽപന കരാറുകൾ ഔദ്യോഗിക ഫോമിൽ മാത്രം.

ഉപഭോക്താക്കൾ നൽകിയ മുൻകൂർ തുകയുടെ 70% പ്രത്യേക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം

3 മാസം കൂടുമ്പോൾ പദ്ധതിയുടെ പുരോഗതിയും ബുക്കിങ് വിവരങ്ങളും ഓൺലൈൻ വഴി അറിയിക്കണം

വിൽപന നടത്തി 5 വർഷം വരെ നിർമ്മാണത്തകരാറുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം.

ഭൂരിഭാഗം യൂണിറ്റുകളുടെ വിൽപന നടന്ന് 3 മാസത്തിനകം ഉടമകളുടെ അസോസിയേഷൻ രൂപവൽക്കരിക്കണം. അതുവരെ സേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കണം.

കൈമാറുന്നതുവരെയുള്ള ഇൻഷുറൻസ് ചുമതല ഏറ്റെടുക്കണം.

ഉടമകൾക്ക് ഒക്യുപൻസി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ രേഖകളുടെയും പകർപ്പ് നൽകണം.

പദ്ധതി വൈകുന്നതിന് ഉൾപ്പെടെ ഉടമകൾക്കു നഷ്ടപരിഹാരം നല്കണം.

പ്രമോട്ടർമാർ ചെയ്യാൻ പാടില്ലാത്തത്

വിൽപനക്കരാർ ഒപ്പിടുന്നതുവരെ ആകെ തുകയുടെ 10 ശതമാനത്തിൽ കൂടുതൽ മുൻകൂർ വാങ്ങരുത്

നിർമ്മാണഘട്ടം പൂർത്തിയായതിന്റെ സർട്ടിഫിക്കറ്റ് ഇല്ലാതെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മുൻകൂർ തുക പിൻവലിക്കരുത്.

ഉടമകളുടെ അംഗീകാരമില്ലാതെ പ്ലാനിലോ ഘടകങ്ങളിലോ മാറ്റം വരുത്തരുത്.

ഉടമകൾക്കുള്ള അധികാരങ്ങൾ

പ്ലാൻ, ലേ ഔട്ട് ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് വാങ്ങാം.

നിർമ്മാണപുരോഗതിയുടെ സമയക്രമം രേഖാമൂലം വാങ്ങാം.

വിൽപനക്കരാറിലെ നിബന്ധനകൾ തെറ്റിച്ചാൽ നഷ്ടപരിഹാരം ഈടാക്കാം

പരാതി നൽകാൻ

റെറ വെബ്‌സൈറ്റിലെ ഫോം എം പൂരിപ്പിച്ച് 1000 രൂപ ഡിഡി സഹിതം പരാതി നൽകാം. നഷ്ടപരിഹാരം ഈടാക്കാൻ ഫോം എൻ ആണ് സമർപ്പിക്കേണ്ടത്.

റെറ തീരുമാനത്തിനെതിരായ പരാതികൾ കേരള റിയൽ എസ്റ്റേറ്റ് അപലേറ്റ് ട്രിബ്യൂണലിനു നൽകാം.

പിഴ ഇങ്ങനെ

1. രജിസ്റ്റർ ചെയ്യാത്ത പദ്ധതികൾപ്രൊജക്ട് തുകയുടെ 10 ശതമാനം വരെ. പിഴവ് ആവർത്തിച്ചാൽ 3 വർഷം തടവ്.

2. റജിസ്‌ട്രേഷൻ സമയത്ത് തെറ്റായ വിവരം നൽകൽ പ്രോജക്ട് തുകയുടെ 5 ശതമാനം വരെ

3. രജിസ്റ്റർ ചെയ്യാത്ത റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്ക് വീഴ്ച വരുത്തുന്ന ഓരോ ദിവസത്തിനും 10000 രൂപവീതം.

4. റെറ നിർദേശങ്ങൾ പാലിക്കാത്ത പ്രമോർട്ടർമാർ, ഏജന്റുമാർ, ഉപഭോക്താക്കൾപ്രോജക്ട് തുകയുടെ 5 ശതമാനം വീതം പ്രതിദിനം.

5. അപ്പലേറ്റ് ട്രിബ്യൂണൽ നിർദേശങ്ങൾ പാലിക്കാത്ത പ്രമോട്ടർമാർ, ഏജന്റുമാർ, ഉപഭോക്താക്കൾ പ്രോജക്ട് തുകയുടെ 10 ശതമാനം

റെറ നടപടികൾ

റജിസ്‌ട്രേഷൻ അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനം

പരാതികളിൽ 2 മാസത്തിനകം തീരുമാനം

കേരള റിയൽ എസ്റ്റേറ്റ് അഥോറിറ്റി

500 ചതുരശ്ര മീറ്ററോ 8 അപ്പാർട്ട്‌മെന്റിൽ കൂടുതലോ ഉള്ള എല്ലാ പദ്ധതികളും രജിസ്റ്റർ ചെയ്യണം.

നിലവിൽ പണി തുടങ്ങിയവയ്ക്ക് ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ മാർച്ച് 31നകം രജിസ്റ്റർ ചെയ്യണം.

റജിസ്‌ട്രേഷൻ ഇല്ലാതെ റിയൽഎസ്റ്റേറ്റ് വിൽപന നടത്താനോ പരസ്യം ചെയ്യാനോ പാടില്ല.

ഫീസ്

പ്ലോട്ട് വികസനം ലേ ഔട്ട് ഏരിയക്കു ചതുരശ്രമീറ്ററിന് 10 രൂപ നിരക്കിൽ,

പണി നടക്കുന്ന പ്രൊജക്ട്‌ലേ ഔട്ട് ഏരിയയ്ക്ക് ചതുരശ്രമീറ്ററിന് 10 രൂപ, ഫ്‌ളോർ ഏരിയയ്ക്ക് 25 രൂപ തോതിൽ

പുതിയ പ്രൊജക്ട്‌ലേ ഔട്ട് ഏരിയക്ക് ചതുരശ്രമീറ്ററിന് 10 രൂപ, ഫ്‌ളോർ ഏരിയയ്ക്ക് 50 രൂപ തോതിൽ.

കൊമേഴ്‌സ്യൽ പ്രൊജക്ട്‌ലേ ഔട്ട് ഏരിയക്ക് ചതുരശ്രമീറ്ററിന് 10 രൂപ, ഫ്‌ളോർ ഏരിയയ്ക്ക് 100 രൂപ തോതിൽ.

റിയൽ എസ്റ്റേറ്റ് ഏജന്റ് 25000 രൂപ.

റിയൽ എസ്റ്റേറ്റ് കമ്പനി2,50000 രൂപ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP