Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറു ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരമുള്ള കൊടുമുടികൾ കയറിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി പൂർണ; 18-ാം വയസിൽ മൗണ്ട് വിൻസൻ മാസിഫും കീഴടക്കി ഹൈദരാബാദുകാരി

ആറു ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരമുള്ള കൊടുമുടികൾ കയറിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി പൂർണ; 18-ാം വയസിൽ മൗണ്ട് വിൻസൻ മാസിഫും കീഴടക്കി ഹൈദരാബാദുകാരി

സ്വന്തം ലേഖകൻ

ഹൈദരാബാദ്: 18-ാം വയസ്സിൽ അന്റാർട്ടിക്ക ഭൂഖണ്ഡത്തിലെ മൗണ്ട് വിൻസൻ മാസിഫ്  (4987 മീറ്റർ) കീഴടക്കി പൂർണ മാളവത്ത്. ഇതോടെ ആറു ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരമുള്ള കൊടുമുടികൾ കയറിയ ഏറ്റവും പ്രായം കുറഞ്ഞ ആദിവാസി വനിതയെന്ന നേട്ടമാണു ഹൈദരാബാദുകാരിയായപൂർണയെ തേടി എത്തിയിരിക്കുന്നത്.

2014ൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് പൂർണ എവറസ്റ്റ് കൊടുമുടി കീഴടക്കിയത്, ആ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന ബഹുമതിയും പൂർണയ്ക്കു ലഭിച്ചിരുന്നു.

ആഫ്രിക്കയിലെ കിളിമഞ്ചാരോ (2016), യൂറോപ്പിലെ മൗണ്ട് എൽബ്രസ് (2017), തെക്കേ അമേരിക്കയിലെ മൗണ്ട് അകോൻകാഗ്വ (2019), ഓഷ്യാന മേഖലയിലെ മൗണ്ട് കാർട്‌സ്‌നെസ് (2019) എന്നിവയാണ് വിൻസൻ മാസിഫ് കൊടുമുടിക്കു മുൻപേ പൂർണയ്ക്കു മുൻപിൽ തലകുനിച്ചത്.

ഗ്ലോബൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാം വഴി തിരഞ്ഞെടുക്കപ്പെട്ട് യുഎസിലെ മിനസോട്ട സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദപഠനം നടത്തുകയാണു പൂർണ. തെലങ്കാന സർക്കാരിന്റെയും പൊതുജനങ്ങളുടെയും സാമ്പത്തിക സഹായത്തോടെയാണ് 'അന്റാർട്ടിക്ക അഡ്വെഞ്ചർ' സാധ്യമായത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP