Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജനുവരി അഞ്ചിന് ശബരിമലയിൽ; ദർശനത്തിനെത്തുന്നത് നെടുമ്പാശേരിയിലെത്തിയ ശേഷം കരമാർഗമോ വ്യോമമാർഗമോ യാത്ര; പാണ്ടിത്താവളത്തിലെ ജലസംഭരണിക്ക് മുകളിൽ ഹെലിപാട് തയ്യാറാക്കാൻ നെട്ടോട്ടമോടി പൊലീസ്; സുരക്ഷയ്ക്കായി 1397 പൊലീസുകാരെ അധികമായും നിയമിച്ചു ; ആദ്യമായി ഇന്ത്യൻ രാഷ്ട്രപതി ശബരിമലയിലെത്തുമ്പോൾ അതീവ സുരക്ഷയിൽ സന്നിധാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടുത്ത മാസം ശബരിമല ദർശനം നടത്തും. ജനുവരി അഞ്ചിന് കൊച്ചിയിൽ നിന്നാകും രാഷ്ട്രപതി ശബരിമലയിലേക്ക് പോവുക. രാഷ്ട്രപതിയുടെ സന്ദർശനത്തെ കുറിച്ച് രാഷ്ട്രപതി ഭവൻ ദേവസ്വം ബോർഡുമായി ടെലിഫോണിൽ ആശയ വിനിമയം നടത്തി. അഞ്ചിന് കൊച്ചിയിലെത്തി ആറിന് ദർശനം തടത്താൻ തടസ്സമില്ലെന്ന് കാര്യം ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.

മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന് രണ്ടാം ദിവസവും ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ്. മിനിറ്റിൽ 70 മുതൽ 75 പേരെ വരെയാണ് പതിനെട്ടാം പടിയിലൂടെ കടത്തിവിടുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് കൂടുതൽ. സുരക്ഷക്കായി 1397 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

തിരക്ക് നിയന്ത്രണാതീതമാകാതിരിക്കാൻ ദർശനവും അഭിഷേകവും കഴിഞ്ഞ ശേഷം ഭക്തർ എത്രയും വേഗം മടങ്ങണമെന്നാണ് പൊലീസിന്റെ അഭ്യർത്ഥന. എന്നാൽ കൊച്ചിയിൽ നിന്ന് റോഡ് മാർഗമാണോ രാഷ്ട്രപതി സന്നിധാനത്ത് എത്തുക എന്നത് സംബന്ധിച്ച യാതൊരു റിപ്പോർട്ടും പുറത്ത് വിട്ടിട്ടില്ല. അതേ സമയം മുന്നൊരുക്കങ്ങൾ തിടുക്കത്തിലാക്കി ദേവസ്വം ബോർഡും വിവിധ സേനാ വിഭാഗങ്ങളും. ഞായറാഴ്ച കേരളാ സന്ദർശനത്തിനെത്തുന്ന രാഷ്ട്രപതി ശബരിമല ദർശനം നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് അദേഹത്തെ സ്വീകരിക്കാൻ ദേവസ്വം ബോർഡും സേനാ വിഭാഗങ്ങളും മുന്നൊരുക്കങ്ങൾ ധൃതഗതിയിലാക്കിയിരിക്കുന്നത്.

നിലവിൽ ലഭിക്കുന്ന വിവരമനുസരിച്ച് തിങ്കളാഴ്ച ഉച്ചയോടെയാകും രാഷ്ട്രപതി ശബരിമലയിലെത്തുക. ഇതാദ്യമായാണ് ഒരിന്ത്യൻ രാഷ്ട്രപതി ശബരിമലയിൽ ദർശനത്തിനെത്തുന്നതെന്ന പ്രത്യേകതയും രാം നാഥ് കോവിന്ദിന്റെ സന്ദർശനത്തിനുണ്ട്. രാഷ്ട്രപതി എത്തുന്നതിന്റെ ഭാഗമായി വൻ സുരക്ഷാ സംവിധാനങ്ങളാകും ശബരിമലയിലടക്കം ഒരുക്കുക. നിലയ്ക്കൽ, ശരംകുത്തി, പാണ്ടിത്താവളം എന്നിവിടങ്ങളിലാണ് നിലവിൽ ഹെലിപാഡ് സംവിധാനങ്ങൾ ഉള്ളത്. പാണ്ടിത്താവളത്തെ പുതിയ ജലസംഭരണിയുടെ മേൽത്തട്ട് അടിയന്തിര സാഹചര്യങ്ങളിൽ ഹെലിപാഡായി ഉപയോഗിക്കാവുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഇവിടെയാകും രാഷ്ട്രപതി എത്തുന്ന ഹെലികോപ്റ്റർ ഇറങ്ങുകയെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ഇവിടെ കോപ്ടർ ഇറക്കണമെങ്കിൽ ജലസംഭരണിക്ക് സമീപത്തെ നിരവധി മരങ്ങൾ മുറിച്ചു നീക്കണ്ടതായും മറ്റ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടതായും വരും. മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് സന്നിധാനത്തടക്കം വൻതോതിലുള്ള ഭക്തജന തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ രാഷ്ട്രപതിക്ക് വിപുലമായ സുരക്ഷയൊരുക്കുക എന്ന അതികഠിനമായ വെല്ലുവിളി കൂടി സേനകൾക്ക് മുമ്പിൽ നിലനിൽക്കുന്നുണ്ട്. രാഷ്ട്രപതി എത്തിയാൽ തീർത്ഥാടകർക്ക് ശനിയാഴ്ച മുതൽക്കേ കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യവുണ്ടാകും.

2020 ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2.50 ന് മകര സംക്രമ പൂജ നടക്കും. വൈകുന്നേരം 6.30 ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. തുടർന്ന് പൊന്നമ്പലമേട്ടിലെ മകരവിളക്ക്. മകരവിളക്ക് ഉത്സവത്തിന് ശേഷം 21നാണ് നട അടക്കുക.കഴിഞ്ഞ 27-നാണ് ശബരിമല ദർശനം നടത്തുവാനുള്ള ആഗ്രഹം രാഷ്ട്രപതിയുടെ ഓഫീസ് പത്തനംതിട്ട കളക്ടറുടെ ഓഫീസിനെ അറിയിച്ചത്.

ഈ കാര്യം 28ന് സന്നിധാനത്ത് ചേർന്ന മകരവിളക്ക് അവലോകന യോഗത്തിൽ ജില്ലാ കളക്ടർ നൂഹ് അറിയിച്ചു. വരാനുള്ള സാധ്യത കുറവാണെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.എന്നാൽ, രാഷ്ട്രപതിയുടെ ഓഫീസ് സന്ദർശനം നടത്തുവാനുള്ള തീരുമാനം ഇന്നാണ് ഔദ്യോഗികമായി അറിയിച്ചത്. രാഷ്ട്രപതിയുടെ വരവ് കണക്കിലെടുത്ത് വരും ദിവസങ്ങളിൽ ശക്തമായ സുരക്ഷാവലയത്തിൽ ആയിരിക്കും സന്നിധാനവും പരിസരവും.

രാഷ്ട്രപതിയുടെ വരവോടെ ശബരിമലയിലെത്തുന്ന ഏറ്റവും വലിയ വി.വി.ഐ.പിയാകും അദ്ദേഹം. മണ്ഡലകാലം അവസാനിക്കാൻ നാളുകൾ ബാക്കി നിൽക്കെ കനത്ത സുരക്ഷാ വലയമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 14000 ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് മണ്ഡലകാലം കണക്കിലെടുത്ത് പത്തനംതിട്ട മുതൽ പമ്പ സന്നിധാനം, എരുമേലി എന്നിവിടഭങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമേ സ്‌പെഷ്യൽ പൊലീസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ശബരിമല ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്തുക്കുമെന്ന് ബിജെപി ചേരിയിൽ നിന്ന് വളരെ നാളുകളായിട്ടുള്ള വാർത്തകൾ ഉയർന്നിരുന്നു. കഴിഞ്ഞ മണ്ഡലമാസം മോദി സന്നിധാനം സന്ദർശിക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ചേരി ശബരിമലയിലേക്ക് പ്രധാനമന്ത്രിയേയോ രാഷ്ട്രപതിയേയോ എത്തിക്കാനുള്ള നീക്കം ആരംഭിച്ചത്. ലോക്‌സഭാ തിരിഞ്ഞെടുപ്പിൽ കെ. സുരേന്ദ്രനായി വോട്ടു നേടാൻ മോദിയെ ശബരിമലയിലെത്തിക്കാനും ബിജെപി പാളയം ലക്ഷ്യമിട്ടിരുന്നു. മോദി ശബരിമല സന്ദർശനം നടത്തുന്നത് ബിജെപി.ക്ക് വലിയനേട്ടമാകുമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ശബരിമലയെ ദേശീയ തീർത്ഥാട കേന്ദ്രമായി പ്രഖ്യാപിക്കുന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം ഈ നീക്കം നടത്തിയത്. എ്ന്നാൽ പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ ഈ നീക്കത്തിന് സാധ്യതകൾ തെളിഞ്ഞിരുന്നില്ല. ബിജെപി അധ്യക്ഷനും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയുമായി അമിത് ഷായെ ശബരിമലയിലെത്തിക്കാനും നീക്കം നടത്തിയിരുന്നെങ്കിലും ഇതിന്റേയും സാധ്യതകൾ അടഞ്ഞിരുന്നു.

രാഷ്ട്രപതിയെ ശബരിമലയിലെത്തിക്കുമ്പോൾ വഴിതെളിയുന്നത് ദേശീയ തീർത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കുക എന്ന കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ സ്വപ്‌നം കൂടിയാണ്. കേരളഘടകത്തിനായി ചരട് വലിക്കാൻ വി. മുരളീധരൻ എംപിയും കേന്ദ്രത്തിൽ ചരട് വലി നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് രാ്ഷ്ട്രപതിയുടെ സന്ദർശനം എന്ന് കണക്കാക്കപ്പെടുന്നത്. രാഷ്ട്രപതി ശബരിമലയിൽ എത്തുന്നതും ബിജെപി ചേരിക്ക് പ്രതീക്ഷനൽകുകയാണ്. യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ബിജെപിക്ക് കേരളത്തിൽ മൈലേജ് നേടികൊടുത്തതും ശബരിമല വിധിയും യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ്.

വിഷയം വിശാല ബഞ്ചിന്റെ പരിഗണനയിലിരിക്കുമ്പോഴാണ് രാഷ്ട്രപതിയുടെ സന്ദർശനവും. മൗലിക അവകാശങ്ങളുടെ ലംഘനം ഒരു വശത്ത് പറയുമ്പോൾ ഒരു വശം പറയുന്നത് ക്ഷേത്രാചാരങ്ങളുടെ ചിട്ടകൾ കൂടിയാണ്. രാംനാഥ് കോവിന്ദിനെ ശബരിമലയിലെത്തിക്കുന്നതോടെ സ്ത്രീപ്രവേശന വിധിയുടെ കാര്യകാരണവും നേരിട്ട് ബോധ്യപ്പെടുത്താൻ സാധിക്കുമെന്നാണ് ബിജെപി ്പ്രതീക്ഷ വയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP