Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതുവർഷം പൊലിക്കും! ശുഭപ്രതീക്ഷയിൽ മോദി സർക്കാർ മുന്നോട്ട്; അടുത്ത അഞ്ച് വർഷം 102 ലക്ഷം കോടിരൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾ; മൂന്നുലക്ഷം കോടിയുടെ പദ്ധതികൾ കൂടി ഉടൻ; പദ്ധതിത്തുകയുടെ 39 ശതമാനം വീതം വഹിക്കുക കേന്ദ്രവും സംസ്ഥാനങ്ങളും ബാക്കി 22 ശതമാനം സ്വകാര്യ മേഖലയുമെന്ന് ധനമന്ത്രി; 2024-25 ഓടെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുമെന്ന് നിർമല സീതാരാമൻ

പുതുവർഷം പൊലിക്കും! ശുഭപ്രതീക്ഷയിൽ മോദി സർക്കാർ മുന്നോട്ട്; അടുത്ത അഞ്ച് വർഷം 102 ലക്ഷം കോടിരൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾ; മൂന്നുലക്ഷം കോടിയുടെ പദ്ധതികൾ കൂടി ഉടൻ; പദ്ധതിത്തുകയുടെ 39 ശതമാനം വീതം വഹിക്കുക കേന്ദ്രവും സംസ്ഥാനങ്ങളും ബാക്കി 22 ശതമാനം സ്വകാര്യ മേഖലയുമെന്ന് ധനമന്ത്രി; 2024-25 ഓടെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുമെന്ന് നിർമല സീതാരാമൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 2019ൽ സാമ്പത്തിക വളർച്ചയിൽ പിന്നോക്കം പോയെങ്കിലും പുതുവർഷം അങ്ങനെയാവില്ലെന്ന് ഉറച്ച പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ. സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരാനുള്ള പദ്ധതികളുടെ പുതിയ പ്രഖ്യാപനവുമായി ധനമന്ത്രി നിർമല സീതാരാമൻ എത്തി. അടുത്ത അഞ്ച് വർഷം സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിടുന്ന 102 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ മന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

അടിസ്ഥാന സൗകര്യമേഖലയിൽ, 100 ലക്ഷം കോടി നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ വാഗ്ദാനം ചെയ്തിരുന്നതായി നിർമല സീതാരാമൻ ഓർമിപ്പിച്ചു. നാലുമാസത്തിനിടെ, പ്രത്യേകം രൂപീകരിച്ച കർമസമിതി, 70 ഓളം നിക്ഷേപകരുമായി കൂടിയാലോചിച്ച് 102 ലക്ഷം കോടി മൂല്യമുള്ള പദ്ധതികൾ കണ്ടെത്തിയിരുന്നു. മറ്റൊരു മൂന്നു ലക്ഷം കോടിയുടെ പദ്ധതികൾ കൂടി ഇതിന്റെ കൂടെ ചേർക്കും. പദ്ധതിത്തുകയുടെ 39 ശതമാനം വീതം കേന്ദ്രവും സംസ്ഥാനങ്ങളും ബാക്കി 22 ശതമാനം സ്വകാര്യ മേഖലയും വഹിക്കും.

രണ്ടര ലക്ഷം കോടിയുടെ തുറമുഖ - വിമാനത്താവള പദ്ധതികൾ, 3.2 ലക്ഷം കോടിയുടെ ഡിജിറ്റൽ ഇൻഫ്രാ പ്രോജക്ടുകൾ, 16 ലക്ഷം കോടിയുടെ ജലസേചന പദ്ധതികൾ, ഗ്രാമീണ, കാർഷിക - ഭക്ഷ്യ സംസ്‌കരണ മേഖലയിലെ പദ്ധതികൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. മൊബിലിറ്റി പ്രോജക്റ്റുകൾ ഉൾപ്പെടെ 16 ലക്ഷം കോടിയുടെ പ്രോജക്റ്റുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷം കോടി രൂപയുടെ റോഡ്, 14 ലക്ഷം കോടി റെയിൽവേ പദ്ധതികളും 5 ലക്ഷം കോടിയുടെ ഊർജ്ജ പദ്ധതികളും അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് കീഴിൽ വരുന്നുണ്ട്. പുതിയ പദ്ധതികളിലൂടെ 2024-25 ഓടെ അഞ്ച് ട്രില്യൺ യു.എസ് ഡോളർ ജിഡിപി എന്ന ലക്ഷ്യം കൈകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി നിർമല സീതാരാമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയെ അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയാക്കി മാറ്റാനുള്ള കഠിനപ്രയത്‌നത്തിലാണ് കേന്ദ്രസർക്കാരെങ്കിലും, സാമ്പത്തിക മാന്ദ്യം തിരിച്ചടിയായി. മാന്ദ്യം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകൾ തളർച്ചയിലെത്തുന്നതിനും കാരണമായി. സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 4.5 ശതമാനത്തിലേക്കാണ് ചുരുങ്ങിയത്. ആറര വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കായിരുന്നു സെപ്റ്റംബറിലവസാനിച്ച രണ്ടാം പാദത്തിൽ രേഖപ്പെടുത്തിയത്. ഒന്നാം പാദത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്കാണ് ചുരുങ്ങിയത്.

രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലകളെല്ലാം വലിയ തളർച്ചയിലൂടെയാണ് കടന്നുപോകുന്നത്. കയറ്റുമതി, ഇറക്കുമതി, വ്യാപാര- കാർഷിക നിർമ്മാണ മേഖലയും എല്ലാം തളർച്ചയുടെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിക്കുന്ന ഓട്ടോ മൊബൈൽ, ധനകാര്യം, റിയൽ എസ്റ്റേറ്റ് മേഖലകളും മാന്ദ്യത്തിലാണ്.

വാഹന വിപണിയടക്കം 2019 ൽ അഭിമുഖീകരിച്ചത് ഏറ്റവും വലിയ പ്രതിസന്ധിയാണ്. ഉത്സവ സീസണിൽ പോലും രാജ്യത്തെ വാഹന നിർമ്മാണ കമ്പനികൾക്ക് ഉയർന്ന നേട്ടം കൊയ്യാൻ സാധിച്ചിട്ടില്ല. ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ വിൽപ്പന ഇടിഞ്ഞെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാന്യുഫാക്ചേഴ്സിന്റെ റിപ്പോർട്ട്. നവംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ വിൽപ്പനയിൽ 15.95 ശതമാനം ഇടിവാണ് വാഹന വിപണിയിൽ ഈ എട്ട് മാസം രേഖപ്പെടുത്തിയത്.

ബിഎസ് VI ന്റെ നിബന്ധനകൾ കർക്കനമാക്കിയതും വാഹന നിർമ്മാണ മേഖലയിലെ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമായി. പെട്രോൾ വിലയിലുണ്ടായ ചാഞ്ചാട്ടവും, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകർച്ചയുമെല്ലാം വാഹന വിപണിയെ ഒന്നാകെ പിടികൂടി. ഉത്സവ സീസൺ പ്രമാണിച്ച് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചതാണ് വാഹന വിപണി ഒക്ടോബറിൽ നേരിയ രീതിയിൽ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയത്. അതേസമയം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ ആകെ വാഹനവിൽപ്പനയിൽ 15.96 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP