Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിനിമയിൽ അവസരത്തിനായി കിടപ്പറ പങ്കിടണമെന്ന് ചിലർ നിർബന്ധിക്കുന്നു; സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും റിപ്പോർട്ട്; കുറ്റവാളികളെ മാറ്റി നിർത്താനുള്ള അധികാരമുൾപ്പെടുന്ന ട്രിബ്യൂണലിന് രൂപം നൽകണമെന്നും ശുപാർശ; സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ തുറന്നടിച്ച് ഹേമ കമ്മീഷൻ റിപ്പോർട്ട്; 300ലധികം പേജുകൾ വരുന്ന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാ മേഖലയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ. സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷനാണ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ലഹരി ഉപയോഗത്തെക്കുറിച്ചും നടിമാർ നേരിടുന്നപ്രശ്നങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഏകദേശം 300ലധികം പേജുകൾ വരുന്ന റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. ശക്തമായ നിയമ നടപടി അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ശക്തമായ നിയമ നടപടികളിലൂടെ മാത്രമേ സിനിമയിലെ അനീതികൾക്ക് പ്രശ്‌നപരിഹാരം സാധ്യമാവൂ. ശക്തമായ നിയമം കൊണ്ടുവരണമെന്നും ട്രിബ്യൂണൽ രൂപീകരിക്കണമെന്നും ശുപാർശ ചെയ്യുന്നു. കുറ്റവാളികളെ നിശ്ചിത കാലത്തേക്ക് സിനിമ മേഖലയിൽ നിന്ന് മാറ്റി നിർത്തണം ഇതിനുള്ള അധികാരവും ട്രൈബൂണലിന് നൽകണമെന്നും നിർദ്ദേശമുണ്ട്.

സിനിമയിൽ അവസരത്തിനായി കിടപ്പറ പങ്കിടണമെന്ന് ചിലർ നിർബന്ധിക്കുന്നെന്നാണ് വെളിപ്പെടുത്തൽ. അതേസമയം, മാന്യമായി പെരുമാറുന്ന പല പുരുഷന്മാരും സിനിമയിൽ ഉണ്ടെന്നും പല നടിമാരും കമ്മീഷനോട് വെളിപ്പെടുത്തി. പ്രമുഖരായ പലരും ഇപ്പോഴും സിനിമയിൽ അപ്രഖ്യാപിത വിലക്ക് നേരിടുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.സിനിമാ സെറ്റുകളിൽ മദ്യം മയക്കുമരുന്ന് ഉപയോഗമുണ്ടെന്നും കമ്മീഷൻ റിപ്പോർട്ടിൽ കണ്ടെത്തി. സിനിമാമേഖലയിലെ പരാതികൾ പരിഗണിക്കാൻ ട്രിബ്യൂണൽ വേണമെന്നാണ് കമ്മിഷന്റെ നിർദ്ദേശം.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഇതിന് പിന്നാലെ മീ ടു വെളിപ്പെടുത്തലുകൾ എന്നിവയ്ക്ക് പിന്നാലൊണ് സിനിമയിലെ വനിതാ കൂട്ടാ്മയ്മ രംഗത്തെത്തിയത്. പിന്നാലെ ലഹരി ഉപയോഗങ്ങളും വിവാദത്തിലായതോടെ മലയാള സിനിമയിലെ പ്രശ്‌നങ്ങൾ പഠിക്കാനും സംസ്ഥാന സർക്കാർ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ഷൈൻ ടോം ചാക്കോ അടക്കമുള്ള നടന്മാരുടെ ലഹരി ഉപയോഗം മുൻപ് മാധ്യമ വാർത്തയായിരുന്നു. ഷെയിൻ നിഗം പ്രശ്‌നം വിവാദത്തിലായപ്പോഴും സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെടുത്തി വാർത്തകൾ എത്തിയിരുന്നു. ഇൗ പശ്ചാത്തലത്തലാണ് ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് എത്തുന്നത്.

കഴിഞ്ഞ ഏപ്രിൽ 11ന് ഡബ്യു.സി.സി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ട് സമർപിച്ച പാരാതിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ഹേമ അടങ്ങുന്ന കമ്മീഷനെ നിയമിച്ച് സിനിമയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ ഉത്തരവിടുന്നത്. തൊഴിൽ സുരക്ഷയും മതിയായ വേതനവും ഉറപ്പാക്കാൻ നടപടി വേണമെന്ന് ശുപാർശയിൽ പറയുന്നു.

രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരം ഒരു കമ്മീഷൻ. കൊച്ചിയിൽ നടിക്ക് എതിരെ ആക്രമണം ഉണ്ടായ ശേഷം ആയിരുന്നു സംസ്ഥാന സർക്കാർ കമ്മീഷനെ വെച്ചത്. മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ വുമൺ ഇൻ സിനിമ കളക്ടീവിന്റെ പ്രധാന ആവശ്യമായിരുന്നു ഇത്. ജസ്റ്റിസ് ഹേമക്കു പുറമെ നടി ശാരദ, കെ.ബി.വത്സല കുമാരി എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP