Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിഷയത്തിൽ ഗവർണർക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാനുള്ള സഹിഷ്ണുത ഇല്ലാത്തവരാണ് പ്രധാനമന്ത്രി മോദിക്ക് അസഹിഷ്ണുതയാണെന്ന് പറയുന്നത്; പൗരത്വം നിയമം ഭരണഘടന പ്രകാരം പാർലമെന്റിന്റെ കീഴിലുള്ള യൂണിയൻ ലിസ്റ്റിൽ പെടുന്നതാണെന്നും അതിൽ സംസ്ഥാനങ്ങൾക്ക് ഒരു റോളുമില്ലെന്നും കേന്ദ്ര നിയമമന്ത്രി; അക്രമങ്ങൾ വച്ച് പൊറുപ്പിക്കില്ലെന്നും രവിശങ്കർ പ്രസാദ്

വിഷയത്തിൽ ഗവർണർക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാനുള്ള സഹിഷ്ണുത ഇല്ലാത്തവരാണ് പ്രധാനമന്ത്രി മോദിക്ക് അസഹിഷ്ണുതയാണെന്ന് പറയുന്നത്; പൗരത്വം നിയമം ഭരണഘടന പ്രകാരം പാർലമെന്റിന്റെ കീഴിലുള്ള യൂണിയൻ ലിസ്റ്റിൽ പെടുന്നതാണെന്നും അതിൽ സംസ്ഥാനങ്ങൾക്ക് ഒരു റോളുമില്ലെന്നും കേന്ദ്ര നിയമമന്ത്രി; അക്രമങ്ങൾ വച്ച് പൊറുപ്പിക്കില്ലെന്നും രവിശങ്കർ പ്രസാദ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ പൗരത്വം നിയമം ഭരണഘടന പ്രകാരം പാർലമെന്റിന്റെ കീഴിലുള്ള യൂണിയൻ ലിസ്റ്റിൽ പെടുന്നതാണെന്നും അതിൽ സംസ്ഥാനങ്ങൾക്ക് ഒരു റോളുമില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. നിയമം നടപ്പിലാക്കില്ലെന്നതടക്കം നിലപാട് സ്വീകരിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യം വിവരമുള്ള മെച്ചപ്പെട്ട നിയമോപദേശകരാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

നിയമത്തിനെതിരേ കേരളനിയമസഭ പാസാക്കിയ പ്രമേയത്തിന് പ്രത്യേകയൊന്നമില്ല. നിയമസഭയിൽ ബിജെപി എംഎൽഎ ഒ. രാജഗോപാൽ സ്വീകരിച്ച നിലപാടാണ് ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നത്. അതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്. കേരള ഗവർണർക്കെതിരേ ചരിത്ര കോൺഗ്രസിൽ ചരിത്രകാരൻ ഇർഫാൻ ഹബീബ് നടത്തിയ കൈയേറ്റ ശ്രമം അപലപനീയമാണ്. വിഷയത്തിൽ ഗവർണർക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാനുള്ള സഹിഷ്ണുത ഇല്ലാത്തവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അസഹിഷ്ണുതയാണെന്ന് പറയുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാരിനേയും നിയമത്തിനേയും എല്ലാം എതിർക്കാനും ഭരണഘടനപരമായി വിമർശിക്കാനും എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ, അടുത്തനാളുകളായി കാണുന്നത് അക്രമം മാത്രമാണ്. അതു വച്ചുപൊറുപ്പിക്കില്ല. എതിർപ്പിൽ നിന്ന് പെട്ടന്നൊരു ദിവസം അക്രമം പൊട്ടിപ്പുറപ്പെടുന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഡൽഹിയിലും മുംബൈയിലും അടക്കം നടക്കുന്ന പ്രതിഷേധങ്ങളിൽ കേൾക്കുന്ന മുദ്രാവാക്യമാണ് ആസാദി വേണം എന്നത്. ആരിൽ നിന്നാണ് ഇവർക്ക് സ്വാതന്ത്ര്യം വേണ്ടത്. ഇന്ത്യ ഒരു സ്വതന്ത്രരാജ്യമാണ്. ഇനി ഞങ്ങളിൽ നിന്നാണ് സ്വാതന്ത്ര്യം വേണ്ടതെങ്കിൽ ജനാധിപത്യ പരമായി തെരഞ്ഞെടുപ്പിൽ മത്സരിക്കൂ, വിജയിക്കൂ, പ്രധാനമന്ത്രിയാകൂ. അതാണ് വേണ്ടതെന്നും രവിശങ്കർ പ്രസാദ് വിശദീകരിച്ചു.

പൗരത്വ നിയമം ആവശ്യപ്പെട്ടതും പലപ്പോഴും നടപ്പാക്കിയതും കോൺഗ്രസാണ്. അന്നൊന്നും ഒരു എതിർപ്പും ഉണ്ടായിട്ടല്ല. പൗരത്വ നിയമത്തിന് ഇന്ത്യയിലെ പൗരന്മാരുമായി ഒരു ബന്ധവുമില്ല. എൻസിആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ആലോചന പോലും നടന്നിട്ടില്ലെന്നും ഇക്കാര്യം പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP