Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതുവർഷം ആദ്യമെത്തിയത് ന്യൂസിലൻഡിൽ'; 2020നെ വരവേറ്റ നഗരങ്ങളിൽ കരിബാവോയും സമോവയും; കരിമരുന്ന് വിസ്മയം ഒരുക്കി സ്‌കൈ ടവർ

മറുനാടൻ മലയാളി ബ്യൂറോ

വെല്ലിങ്ടൺ: പുതുവർഷം ആദ്യം പിറന്നത് ന്യുസിലൻഡിൽ.പുതുവർഷം ആദ്യമെത്തിയത് കരിബാവോയിലും സമോവയിലുമാണ്. ടോംഗോയിലും പുതുവർഷത്തെ സ്വാഗതം ചെയ്തു. രാജ്യത്ത് ഉടനീളം ന്യൂയർ ആഘോഷങ്ങൾ തകർക്കുകയാണ്. കാർഡ്രോണ താഴ്‌വരിയിൽ പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കുന്ന പുതുവത്സര പരിപാടികളാണ് നടക്കുന്നത്.

ന്യൂയോർക്ക് സ്‌കൈ ടവറിൽ കൂറ്റൻ കരിമരുന്ന് വിസ്മയവും ന്യൂയറിന്റെ ഭാഗമായി ഒരുക്കിയിരുന്നു. 12 പേരടങ്ങുന്ന ടീം മാസങ്ങൾ ചെലവിട്ടാണ് ഈ ഫയർവർക്ക് ഒരുക്കിയത്, സ്‌കൈടവറിന്റെ ആറുപത്തിനാലാം നിലയിൽ നിന്നുമാണ് കരിമരുന്ന് പ്രകടനങ്ങൾക്ക് തുടക്കം കുറിച്ചത്.

നഗരങ്ങൾ മുഴുവൻ സംഗീത വിസ്മയവും ഒപ്പം തന്നെ വർണശോഭിതവുമായി കഴിഞ്ഞു. ഓക്ക്‌ലാൻഡ് മ്യൂസിയവും ആദ്യമായി ആഘോഷങ്ങളിൽ പങ്കുചേരും, കാരണം ഇത് പുതുവർഷത്തിൽ ആഘോഷിക്കുന്നതിനായി സന്ധ്യ മുതൽ പ്രഭാതം വരെ കത്തിക്കും.വൈകുന്നേരം 5 മുതൽ സിലോ പാർക്കിലും കരംഗ പ്ലാസയിലും ഫുഡ് ട്രക്കുകളും തത്സമയ വിനോദവുമുള്ള കുടുംബ സൗഹാർദ്ദ ഉത്സവങ്ങൾ ആതിഥേയത്വം വഹിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP