Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫഹദ് ഫാസിലിന് പിഴ ശിക്ഷ; ആക്ഷൻ ഹീറോയക്ക് ഏഴ് വർഷം തടവ് ഉറപ്പിക്കുന്ന കുറ്റപത്രവും; പുതുച്ചേരി വാഹന രജിസ്ട്രേഷൻ നികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപിയ്‌ക്കെതിരെ ഗുരുതര കുറ്റാരോപണവുമായി ക്രൈംബ്രാഞ്ച്; നികുതി വെട്ടിപ്പ് നടത്തിയത് വാടക കരാർ ഉൾപ്പെടെയുള്ള രേഖകൾ വ്യാജമായി ചമച്ച്; പി വൈ 01 ബി എ 999 എന്ന നമ്പർ ഔഡി കാറിന് സംഘടിപ്പിച്ചതിന് പിന്നിൽ ക്രിമിനൽ ബുദ്ധി; രാജ്യസഭാ എംപിയെ കുടുക്കാനുറച്ച് പിണറായി പൊലീസ്

ഫഹദ് ഫാസിലിന് പിഴ ശിക്ഷ; ആക്ഷൻ ഹീറോയക്ക് ഏഴ് വർഷം തടവ് ഉറപ്പിക്കുന്ന കുറ്റപത്രവും; പുതുച്ചേരി വാഹന രജിസ്ട്രേഷൻ നികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപിയ്‌ക്കെതിരെ ഗുരുതര കുറ്റാരോപണവുമായി ക്രൈംബ്രാഞ്ച്; നികുതി വെട്ടിപ്പ് നടത്തിയത് വാടക കരാർ ഉൾപ്പെടെയുള്ള രേഖകൾ വ്യാജമായി ചമച്ച്; പി വൈ 01 ബി എ 999 എന്ന നമ്പർ ഔഡി കാറിന് സംഘടിപ്പിച്ചതിന് പിന്നിൽ ക്രിമിനൽ ബുദ്ധി; രാജ്യസഭാ എംപിയെ കുടുക്കാനുറച്ച് പിണറായി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷൻ നികുതി വെട്ടിപ്പ് കേസിൽ നടനും ബിജെപിയുടെ രാജ്യസഭാ എംപി.യുമായ സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകൾ നിർമ്മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്ക് എതിരാണെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.

2010 ജനുവരി 27 നാണ് സുരേഷ് ഗോപിയുടെ പി വൈ 01 ബി എ 999 എന്ന നമ്പറിലുള്ള ഔഡി കാർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. നികുതി വെട്ടിക്കാനായി പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത അദ്ദേഹം പുതുച്ചേരിയിൽ താമസിച്ചുവെന്നതിന് വ്യാജരേഖകളും നിർമ്മിച്ചു. സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാർ ഉൾപ്പെടെയുള്ള രേഖകൾ വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

സുരേഷ് ഗോപി താമസിച്ചുവെന്ന് പറയുന്ന അപ്പാർട്ട്മെന്റിന്റെ ഉടമകൾ ഇതുവരെ അദ്ദേഹത്തെ നേരിൽക്കണ്ടിട്ടില്ലെന്ന് മൊഴി നൽകി. അപ്പാർട്ട്മെന്റിലെ അസോസിയേഷൻ ഭാരവാഹിയും ഇതേ മൊഴിയാണ് നൽകിയത്. രേഖകൾ സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകൻ തന്റെ വ്യാജ ഒപ്പും സീലുമാണ് ഉപയോഗിച്ചതെന്നും മൊഴി നൽകി.

ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം നൽകിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ മറ്റൊരു വാഹനത്തിന്റെ നികുതി വെട്ടിപ്പിലും ക്രൈംബ്രാഞ്ച് സംഘം ഉടൻതന്നെ കുറ്റപത്രം സമർപ്പിക്കും. കേസിൽ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പുതുച്ചേരിയിൽ സ്വന്തമായി കൃഷിയിടമുണ്ടെന്നും വാടക വീട്ടിലെ മേൽവിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്തതെന്നും സുരേഷ് ഗോപി മൊഴി നൽകി. ഇതെല്ലാം തെറ്റാണെന്ന് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

2010ലും രാജ്യസഭാ എംപിയായ ശേഷവും വാങ്ങിയ രണ്ടു കാറുകൾ പുതുച്ചേരിയിലെ വ്യാജ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത് മുപ്പത് ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരായ കേസ്. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ നൽകിയ നിർേദശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. 2010ൽ 80 ലക്ഷം രൂപ വില വരുന്ന ഓഡി കാറും രാജ്യസഭാംഗമായതിന് ശേഷം മറ്റൊരു ഓഡി കാറും പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തുവെന്നാണ് സുരേഷ് ഗോപിക്ക് എതിരായ കേസ്.

കാറിന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകൾ സുരേഷ് ഗോപി ഹാജരാക്കിയിരുന്നു. ക്രൈംബ്രാഞ്ച് എസ്‌പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്. താരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്. പുതുച്ചേരിയിൽ സ്വന്തമായി കൃഷി ഭൂമിയുണ്ടെന്നും അവിടെയുള്ള ആവശ്യത്തിനാണ് കാർ വാങ്ങിയതെന്നും തെളിയിക്കാൻ അവിടെ താമസിച്ചിരുന്ന വാടക വീട്ടിലെ മേൽവിലാസവും മറ്റും നൽകിയിരുന്നു. രജിസ്‌റ്റ്രേഷന്റെയും ഭൂമിയുടെയും രേഖകളും ഹാജരാക്കി.

നേരത്തെ, പരാതി ഉയർന്ന സമയത്ത് മോട്ടോർ വാഹനവകുപ്പിലും സുരേഷ് ഗോപി സമാനമൊഴിയും രേഖകളും ഹാജരാക്കിയിരുന്നു. 2010ലാണ് വാഹനം വാങ്ങിയതെങ്കിൽ ഹാജരാക്കിയത് 2014ലെ വാടക ചീട്ടായിരുന്നു. ഇതടക്കമുള്ള പൊരുത്തക്കേടുകൾ കണ്ടതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതും വഞ്ചനാകുറ്റം അടക്കം ചുമത്തി കേസെടുത്തതും. മൊഴി കൂടി എതിരായതിനാൽ കുറ്റപത്രത്തിലേക്ക് കാര്യങ്ങളെത്തിയെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

കുറ്റം ചുമത്താൻ ക്രൈംബ്രാഞ്ച് മേധാവിയാണ് അനുമതി നൽകിയത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. ഏഴ് വർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് ഓഡി കാറുകളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് 19.60 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. വ്യാജ മേൽവിലാസവും സീലും ഉപയോഗിച്ചാണ് പുതുച്ചേരിയിൽ റജിസ്‌ട്രേഷൻ ചെയ്തതെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഡിവൈ.എസ്‌പി ജോസി ചെറിയാന്റെ നേതൃത്വത്തിൽ തയാറാക്കിയ കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി അംഗീകാരം നൽകി.

സമാനമായ കേസിൽ ഉൾപ്പെട്ട നടൻ ഫഹദ് ഫാസിൽ പിഴത്തുക ഒടുക്കി കേസ് ഒത്തുതീർത്തിരുന്നു. നടി അമലാ പോളും പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തെങ്കിലും അവ തമിഴ്‌നാട്ടിലും മറ്റുമാണ് ഉപയോഗിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP