Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാനും എന്റെ പാപ്പാൻ ചേട്ടനും ഒന്ന് വിശ്രമിക്കട്ടെ! ഡോൺഡ് ഡിസ്റ്റർബ്! വിശ്രമിക്കുന്ന പാപ്പാന് കാവലായി മലയാലപ്പുഴ രാജൻ! കാവൽ നിന്ന് കുഴഞ്ഞപ്പോൾ പാപ്പാനൊപ്പം ഉറക്കവും; പാപ്പാന് ഒരു പോറൽ പോലും ഏൽക്കാതെ സമീപമായി രാജന്റെ സുഖനിന്ദ്ര പകർത്തിയത് ഏതോ ആനപ്രേമി; മലയാള പ്പുഴ രാജനും പാപ്പാൻ മണികണ്ഠനുമാണ് സോഷ്യൽ മീഡിയയിലെ താരങ്ങൾ!

മറുനാടൻ മലയാളി ബ്യൂറോ

നയോളം വരുന്ന ആനക്കാര്യങ്ങളാണ് നാട്ടിലെ ആനപ്രേമികളുടെ സ്ഥിരം സംസാരവിഷയങ്ങൾ. തലയെടുപ്പുള്ള കൊമ്പന്റെ കഥകൾ, പൂരത്തിത്തിലെ തലപൊക്ക മത്സരം, തുടങ്ങി ഒട്ടനവധി ആനക്കഥകൾ. ആനയും പാപ്പാനും തമ്മിലുള്ള സ്‌ഹേനബന്ധത്തിന്റെ കഥകളും ഈ രീതിയിൽ പാട്ടാണ്.

ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട മലയാലപ്പുഴ രാജന്റെയും പാപ്പാൻ മണികണ്ഠന്റേയും സ്‌ഹേനബന്ധം വിളിച്ചോതുന്ന ഒരു ്പൂർവ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, ഫേസ്‌ബുക്കിലെ ആനപ്രേമി ഗ്രൂപ്പുകളിൽ നിറഞ്ഞുനിൽക്കുന്ന മലയാലപ്പുഴ രാജന്റെയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ നേർചിത്രങ്ങളാണ്.

രാജനെ തളച്ച ശേഷം അൽപം നേരം മയങ്ങുകയാണ് മണികണ്ഠൻ. പ്രിയപ്പെട്ട പാപ്പാൻ ഉറങ്ങുമ്പോൾ ഏറെ നേരം വാത്സല്യത്തോടെ കൂടി തന്നെ രാജൻ കാവൽ നിൽക്കുന്നതും ചിത്രങ്ങളിൽ കാണാം. അൽപ സമയം കഴിയുമ്പോൾ മണികണ്ഠന് നന്നേ ഉറക്കം വരുന്നു. എന്നാ പിന്നെ ചേട്ടന്റെ കൂടെ കിടന്നേക്കാമെന്നായി രാജൻ. പാപ്പാൻ ഉറങ്ങുന്നതിന് അടുത്തേക്ക് ഒരു കരിയില പോലും അനങ്ങാത്ത രീതിയിൽ അതീവ ശ്രദഅധാലുവായിട്ടാണ് രാജൻ മണിക്ണ്ഠന്റെ സമീപം കിടക്കുന്നത്.

പാപ്പാൻ ഉറങ്ങുന്നതിന്റെ അടുത്ത് അയാളോട് ചേർന്ന് അവനും കിടന്നു. അപ്പോഴും മണികണ്ഠന്റെ ഉറക്കത്തിന് ഒരു കുറവും സംഭവിച്ചില്ല. ഒരു പോറൽ പോലും ഏൽപ്പിക്കാതെ തന്റെ പ്രിയപ്പട്ട പാപ്പാനൊപ്പം സുഖമായി രാജനും മയങ്ങുന്ന ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP