Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗൗരീശപട്ടത്ത മോഷണത്തിന് നിർബന്ധിത വിരമിക്കൽ; ഉന്നതരുടെ കാലു പിടിച്ച് തരംതാഴ്‌ത്തലായി നടപടി ഒതുക്കി തിരിച്ചു വരവ്; പമ്പയിൽ പിടിക്കപ്പെട്ടിട്ടും ശിക്ഷിക്കേണ്ടവർ ശ്രമിച്ചത് നടപടി ഒഴിവാക്കാൻ; ഗണപതിയുടെ ഭണ്ഡാരത്തിലെ കൈയിട്ട് വാരൽ ദൃശ്യ തെളിവായപ്പോൾ കൈവിട്ടെങ്കിലും വിശ്വസ്തനെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാനും ഗൂഡ നീക്കം; പുത്തൻപാലം രാജേഷിന്റെ കൂട്ടാളിയെ സോപാനം ഏൽപ്പിച്ചവർ ഭണ്ഡാരത്തിന്റെ താക്കോൽ നൽകിയത് കവർച്ചാ കേസ് പ്രതിക്ക്; വാസു വക്കീലിനെ വെട്ടിലാക്കി 'സഖാവ്' ജെ വി ബാബുവും

ഗൗരീശപട്ടത്ത മോഷണത്തിന് നിർബന്ധിത വിരമിക്കൽ; ഉന്നതരുടെ കാലു പിടിച്ച് തരംതാഴ്‌ത്തലായി നടപടി ഒതുക്കി തിരിച്ചു വരവ്; പമ്പയിൽ പിടിക്കപ്പെട്ടിട്ടും ശിക്ഷിക്കേണ്ടവർ ശ്രമിച്ചത് നടപടി ഒഴിവാക്കാൻ; ഗണപതിയുടെ ഭണ്ഡാരത്തിലെ കൈയിട്ട് വാരൽ ദൃശ്യ തെളിവായപ്പോൾ കൈവിട്ടെങ്കിലും വിശ്വസ്തനെ കേസിൽ നിന്ന് രക്ഷിച്ചെടുക്കാനും ഗൂഡ നീക്കം; പുത്തൻപാലം രാജേഷിന്റെ കൂട്ടാളിയെ സോപാനം ഏൽപ്പിച്ചവർ ഭണ്ഡാരത്തിന്റെ താക്കോൽ നൽകിയത് കവർച്ചാ കേസ് പ്രതിക്ക്; വാസു വക്കീലിനെ വെട്ടിലാക്കി 'സഖാവ്' ജെ വി ബാബുവും

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ഭണ്ഡാരത്തിലെ പണം മോഷ്ടിച്ച സംഭവത്തിൽ ദേവസ്വം അസിസ്റ്റന്റ് കമീഷണർ ജെ വി ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നത് ദേവസ്വം ബോർഡ് എന്ന ആക്ഷേപം ശക്തം. മുമ്പും കവർച്ച കേസിൽ പിടിക്കപ്പെട്ടിട്ടുള്ള ബാബുവും പമ്പയിലെത്തുമ്പോൾ ചർച്ചയാകുന്നത് ക്രിമിനൽ കേസ് പ്രതികൾ യഥേഷ്ടം സന്നിധാനത്തും ശബരിമലയിലും ജോലി ചെയ്യാനെത്തുന്നതിന്റെ വസ്തുതയാണ്. ശബരിമലയിൽ ക്രിമിനലുകളായ ദേവസ്വം ജീവനക്കാരില്ലെന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിന്റെ പ്രസ്താവനയിലെ കള്ളത്തരം പൊളിക്കുന്നതാണ് പുതിയ വിവാദവും. സോപനത്തെ നിയന്ത്രണം പുത്തൻപാലം രാജേഷിന്റെ കൂട്ടുപ്രതിയായ ആനയറ അജീഷിനെ ഏൽപ്പിച്ച വാസു ശബരിമലയിലേയും പമ്പയിലേയും ഭണ്ഡാരം നോക്കാൻ കൊണ്ടു വന്നത് കവർച്ചാകേസിൽ നടപടി നേരിട്ട ജെ വി ബാബുവിനെയാണ്. ബാബുവിന്റെ പണാപഹരണം ദേവസ്വം ബോർഡിൽ എല്ലാവർക്കും അറിയാവുന്നതാണ്. എന്നിട്ടും കള്ളനെ ഭണ്ഡാരത്തിന്റെ താക്കോൽ ഏൽപ്പിക്കുകയായിരുന്നു വാസു വക്കീൽ എന്ന ദേവസ്വം ബോർ്ഡ് പ്രസിഡന്റ്.

പമ്പ ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലെ പണമാണ് ഇത്തവണ ജെ വി ബാബു മോഷ്ടിച്ചത്. ജെ വി ബാബു പണം അപഹരിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതോടെ വിശ്വസ്തനെ വാസു കൈവിട്ടു. അപ്പോഴും ക്രിമിനൽ നടപടികളിൽ നിന്ന് രക്ഷിക്കുകയാണ് ചെയ്തത്. സാധാരണ ഭണ്ഡാരത്തിലെ മോഷണങ്ങൾ പിടിക്കപ്പെട്ടാൽ അപ്പോൾ തന്നെ ലോക്കൽ പൊലീസിനെ വിവരം അറിയിക്കും. എന്നാൽ ബാബുവിന്റെ കാര്യത്തിൽ ഇതൊന്നും സംഭവിച്ചില്ല. ഭണ്ഡാരത്തിലെ മോഷണം പിടിക്കപ്പെട്ടിട്ടും ഏഴ് ദിവസം പമ്പയിൽ തന്നെ ബാബു ജോലി നോക്കി. പിന്നീട് റിലീവ് ചെയ്ത് നാട്ടിലേക്ക് അയച്ചു. ദൃശ്യങ്ങൾ എത്തിയപ്പോൾ സസ്‌പെന്റ് ചെയ്തു. അപ്പോഴും കേസ് പമ്പാ പൊലീസിന് നൽകിയില്ല. പകരം ചടങ്ങിന് വേണ്ടി പത്തനംതിട്ട എസ് പിക്ക് പരാതി കൈമാറി. ഇത് കാരണം എഫ് ഐ ആർ ഇടുന്നതും വൈകുകയാണ്. ക്രിമിനൽ കേസ് ഒഴിവാക്കാനാണ് ഈ ഗൂഡ ബുദ്ധി ചെയ്തതെന്നാണ് ജീവനക്കാർ തന്നെ പറയുന്നത്. ക്രിമിനലുകളെ ദേവസ്വം ബോർഡ് വളർത്തുന്നതിന് തുല്യമാണിതെന്നും ജീവനക്കാർ ആരോപിക്കുന്നു. തിരുവിതാകൂർ ദേവസ്വം ബോർഡിലെ സിപിഎം അനുകൂല സംഘടനാ നേതാവാണ് ബാബു. അതുകൊണ്ട് കൂടിയാണ് ഇയാളെ രക്ഷിക്കാൻ ദേവസ്വം ബോർഡ് ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

ഭണ്ഡാരത്തിൽ നിന്നും പണം മോഷ്ടിച്ചു എന്ന ആരോപണത്തെ തുടർന്ന് ബാബുവിനെ സന്നിധാനം ഭണ്ഡാരം സ്‌പെഷ്യൽ ഓഫീസർ ആയി നിയമിച്ച ഉത്തരവ് നേരത്തെ ബോർഡ് റദ്ദാക്കിയിരുന്നു. ദേവസ്വം വിജിലൻസിന്റെ പ്രത്യേക പരിശോധനയും സി സി ദൃശ്യങ്ങളും കൂടി പരിശോധിച്ച ശേഷമാണ് ഇയാളെ സസ്പെൻഡ് ചെയ്യാൻ ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്. മണ്ഡലപൂജയ്ക്ക് ശബരിമല നട അടയ്ക്കുന്നതിന് രണ്ട് ദിവസം മുൻപാണ് പമ്പ ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നും 50,000 രൂപ ഇയാൾ മോഷ്ടിച്ചു എന്ന ആരോപണം ഉയർന്നത്. തുടർന്ന് ദേവസ്വം വിജിലൻസ് ആണ് അന്വഷണം നടത്തിയത്. ജെ വി ബാബു ഭണ്ഡാരത്തിൽ നിന്നും പണം അപഹരിക്കുന്നതിന്റെ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ദേവസ്വം വിജിലൻസ് ശേഖരിക്കുകയും സാക്ഷി മൊഴികൾ അടക്കം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് വിശ്വസ്തന കൈവിടേണ്ട അവസ്ഥ വാസുവിനുണ്ടായത്. വർഷങ്ങൾക്ക് മുമ്പ് ഗൗരീശപട്ടം സബ് ഗ്രൂപ്പ് ഓഫീസറായിരിക്കെയും ബാബുവിനെ മോഷണത്തിന് പിടിക്കപ്പെട്ടിരുന്നു.

വഴിപാടായി കിട്ടുന്ന തുക രജിസ്റ്ററിൽ എഴുതാതെ തട്ടിച്ചെടുക്കുകയായിരുന്നു അന്ന് ചെയ്തത്. ദേവസ്വം ഓഡിറ്റാണ് ഈ കളവ് കണ്ടെത്തിയത്. ഇതോടെ ഇയാളെ സസ്‌പെന്റ് ചെയ്തു. കൃത്രിമം കാട്ടിയതിന് തെളിവ് കിട്ടിയതോടെ സസ്‌പെന്റ് ചെയ്തു. വകുപ്പ് തല അന്വേഷണത്തിനൊടുവിൽ നിർബന്ധിത പെൻഷൻ നൽകാൻ ബോർഡ് തീരുമാനിച്ചു. ഇതിനെതിരെ ഇയാൾ അപ്പീൽ നൽകി. ഇത് പരിഗണിച്ച് ശിക്ഷ അഞ്ച് കൊല്ലത്തേക്കുള്ള തരംതാഴ്‌ത്തലായി. ഇതോടെ പറവൂരിൽ ജൂനിയർ സൂപ്രണ്ടായി വീണ്ടും ജോലിക്കെത്തി. പിന്നീട് വന്ന കമ്മീഷണറെ സ്വാധീനിച്ച് ശിക്ഷ ഒരു കൊല്ലമായി കുറയ്ക്കുകയും ചെയ്തു. ഇതോടെ പറവൂർ അസിസ്റ്റന്റ് കമ്മീഷണറായി. പിന്നീട് ഉള്ളൂരിലും എത്തി. ഇവിടെ നിന്നാണ് ശബരിമലയിൽ സ്‌പെഷ്യൽ ഓഫീസറുടെ ഡ്യൂട്ടിക്കെത്തുന്നത്. ക്രിമിനൽ കേസ് പ്രതികളൊന്നും ശബരിമലയിൽ ഡ്യൂട്ടിക്കെത്തരുതെന്നാണ് സർക്കാരിന്റെ പൊതു നിലപാട്. എന്നാൽ ഇത് തീർത്തും അട്ടിമറിക്കപ്പെട്ടു.

ഗൗരീശപട്ടത്തെ മോഷണത്തിൽ ദേവസ്വം ബോർഡിലെ നടപടികൾ തന്ത്രങ്ങളിലൂടെ ബാബു അട്ടിമറിച്ചെങ്കിലും കോടതിയിൽ ക്രിമനിൽ കേസ് നിലവിലുണ്ട്. ദേവസ്വം ബോർഡിന്റെ ശിക്ഷ ഏറ്റുവാങ്ങിയതു കൊണ്ട് തന്നെ ഈ ക്രിമിനൽ കേസിന് പ്രസക്തിയും ഏറെയാണ്. അതുകൊണ്ട് തന്നെ ബാബുവിനെതിരായ ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്നുമുണ്ട്. ഇത്തരത്തിലൊരു വ്യക്തിയെയാണ് ഭണ്ഡാരത്തിന്റെ ചുമതല ദേവസ്വം ബോർഡ് ഏൽപ്പിച്ചതും. വീണ്ടും മോഷണത്തിന് പിടിക്കപ്പെട്ടിട്ടും മൃദു സമീപനമാണ് ബോർഡ് ഈ വ്യക്തിക്കെതിരെ എടുക്കുന്നത്. സാധാരണ ജീവനക്കാരെ മോഷണത്തിന് പിടിച്ചാൽ ഉടൻ പൊലീസിനെ ഏൽപ്പിക്കും. ഇവിടെ അതുണ്ടാകാത്തതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. മോഷണത്തിനെ കൂടാതെ രണ്ട് തെറ്റുകളാണ് ഇയാൾ ചെയ്തതെന്ന് പുറത്തുവന്ന വീഡിയോയിലും വ്യക്തമാണ്.

ഭണ്ഡാരം സ്‌പെഷ്യൽ ഓഫീസർ എന്നത് പണം എണ്ണി തിട്ടപ്പെടുത്താനുള്ള ജോലിയല്ല. മറിച്ച് പണം എണ്ണി തിട്ടപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട ജോലിയാണ്. ഇതാണ് ലംഘിച്ച് പണം എണ്ണി തിട്ടപ്പെടുത്തുന്ന ജോലി ബാബു നേരിട്ട് ഏറ്റെടുത്തത്. പണം മോഷ്ടിക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിലെന്ന് വ്യക്തം. ഇങ്ങനെ എണ്ണി തിട്ടപ്പെടുത്തുമ്പോൾ മറ്റ് ജോലിക്കാർ പണം അപഹരിക്കുന്നുണ്ടോ എന്ന് നോക്കാൻ ആളില്ലാത്ത സ്ഥിതി വരും. ഇതും കളവിന് വഴിയൊരുക്കലാകും. ഇങ്ങനെ സ്വന്തം ഉത്തരവാദിത്തം മറന്നാണ് മോഷണത്തിന് ബാബു ശ്രമിച്ചത്. ഗൂഡ ലക്ഷ്യത്തോടെയാണ് ഇതെന്ന് വ്യക്തമായിട്ടും ഇയാൾക്കെതിരെ പമ്പ പൊലീസിൽ പരാതി നൽകാതെ എസ് പിക്ക് കത്തയച്ചത് ജീവനക്കാരിലും പ്രതിഷേധമുണ്ടാക്കുന്നുണ്ട്. ദേവസ്വം ബോർഡിന്റെ കത്ത് എസ് പി ഓഫീസിൽ നിന്ന് പമ്പ സ്റ്റേഷനിലെത്താതിരിക്കാനും നീക്കമുണ്ടെന്നാണ് സൂചന.

ശബരിമല അയ്യപ്പന്റെ തിരുനടയായ സോപാനത്ത് സുരക്ഷയൊരുക്കുന്നത് കുപ്രസിദ്ധ ഗുണ്ടയായ പുത്തൻപാലം രാജേഷിന്റെ കൂട്ടു പ്രതിയെന്ന വാർത്ത ദേവസ്വം ബോർഡിന് തലവേദനയായിരുന്നു. സന്നിധാനത്തെ പ്രത്യേക സുരക്ഷാ മേഖലയിൽ ഉണ്ടായ നിരവധി പരാതികളെ തുടർന്നാണ് ഈ സെക്യൂരിറ്റിക്കാരന്റെ പശ്ചാത്തലം പൊലീസ് അന്വേഷിച്ചത്. ആറ് കേസുകളിലെ പ്രതിയായിരുന്നു ഇയാളെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അത്യാധുനിക മൊബൈൽ ഫോണുമായി നടക്കുന്ന അജീഷിന് ഇത് മറ്റാരോ വാങ്ങി നൽകിയതാണെന്നും വ്യക്തമായി. ഇത് സന്നിധാനത്ത് എത്തുന്ന ഭക്തരിൽ നിന്ന് വാങ്ങിയാതാണെന്നും കണ്ടെത്തി. ദൂബായിൽ നിന്നാണ് ഈ ഫോൺ വാങ്ങിയിരിക്കുന്നത്. പൊലീസുകാരനെ ആക്രമിച്ചതിൽ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് അജീഷ്. ഇതിന് പിന്നാലെയാണ് ഭണ്ഡാരത്തിന്റെ ചുമതല കവർച്ചാ കേസിലെ പ്രതിക്ക് നൽകിയും ചർച്ചയാകുന്നത്.

സോപാനത്തെ നിയന്ത്രിക്കുന്ന സെക്യൂരിറ്റിക്കാരന്റെ ക്രിമിനൽ പശ്ചാത്തലം ഐബിയും സ്പെഷ്യൽ ബ്രാഞ്ചും അന്വേഷിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇയാളെ ആനയറ അജീഷ് എന്നാണ് അറിയപ്പെടുന്നത്. പുത്തൻപാലം രാജേഷ് പ്രതിയായ വധശ്രമക്കേസിലെ കൂട്ടുപ്രതിയായാണെന്നും മനസ്സിലായി. ശബരിമലയിൽ ക്രിമിനൽ കേസ് പ്രതികൾ ജോലിക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന നിർദ്ദേശം ദേവസ്വം ബോർഡിന് പൊലീസ് മുമ്പ് തന്നെ നൽകിയിരുന്നു. ഇതിൻ പ്രകാരം കടകളിലും കൊപ്രാകളത്തിലും ജോലിക്കെത്തുന്നവരെ പോലും പൊലീസ് നിരീക്ഷിക്കാറുണ്ട്. കേസുകൾ ഒന്നുമില്ലെന്ന് ഉറപ്പാക്കിയാണ് ഇവരെ ജോലി ചെയ്യാൻ അനുവദിക്കുന്നത്. എന്നാൽ ദേവസ്വം ബോർഡിലെ സ്ഥിര ജീവനക്കാരുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കാറില്ല. ഇതാണ് പുത്തൻപാലം രാജേഷിന്റെ സുഹൃത്തുക്കൾ പോലും സന്നിധാനത്ത് ജോലി നോക്കുന്ന സ്ഥിതിക്ക് കാരാണം.

മുമ്പ് ശബരിമലയിൽ താൽകാലിക ജീവനക്കാരനെ കാണാതായ സംഭവത്തിൽ പല ദുരൂഹതകളും ഉണ്ടായിരുന്നു. സന്നിധാനത്തെ ചില സെക്യൂരിറ്റി ജീവനക്കാർ അടിച്ചു കൊന്നതാണെന്നും സംശയമെത്തി. എന്നാൽ കാണാതായ ആൾ മരിച്ചെന്ന് ഉറപ്പിക്കാൻ പോലും പൊലീസിന് കഴിയാത്ത വിധമായിരുന്നു തെളിവ് നശീകരണം. പി എസ് സിയിലും മറ്റും ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് മുമ്പ് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാണ്. എന്നാൽ ദേവസ്വം ബോർഡിൽ ആർക്കും ജോലിക്ക് കയറാം. ഈ പഴുതുപയോഗിച്ചാണ് ക്രിമിനലുകൾ ദേവസ്വം ബോർഡിൽ ജീവനക്കാരനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP