Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'എന്റെ ഉമ്മാന്റെ പ്രായം 75. ഉമ്മ എന്നെ ചേർത്ത് പിടിച്ചു ചോദിച്ചു:'ന്റെ മനേ, ഞമ്മള് എവിടെപ്പോകും.. ഞാൻ പറഞ്ഞു ഉമ്മാ, ഭയക്കരുത്, കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും'; പൗരത്വ ഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച ഉമ്മയെ ആശ്വസിപ്പിച്ചത് എങ്ങനെയെന്ന് പറഞ്ഞ് സുന്നി വിഭാഗം നേതാവിന്റെ കുറിപ്പ്

'എന്റെ ഉമ്മാന്റെ പ്രായം 75. ഉമ്മ എന്നെ ചേർത്ത് പിടിച്ചു ചോദിച്ചു:'ന്റെ മനേ, ഞമ്മള് എവിടെപ്പോകും.. ഞാൻ പറഞ്ഞു ഉമ്മാ, ഭയക്കരുത്, കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും'; പൗരത്വ ഭേദഗതിയിൽ ആശങ്ക പ്രകടിപ്പിച്ച ഉമ്മയെ ആശ്വസിപ്പിച്ചത് എങ്ങനെയെന്ന് പറഞ്ഞ് സുന്നി വിഭാഗം നേതാവിന്റെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കാൻ ഒരുങ്ങുകയാണ്. വിഷയത്തിലുള്ള ആശങ്ക പരിഗണിച്ചു കൊണ്ടാണ് നിയമസഭ ഈ വിഷയത്തിൽ പ്രമേയം പാസാക്കുന്നത്്. ഇന്ത്യയിൽ ആദ്യമായാണ് ഒരു നിയമസഭയിൽ ഇത്തരമൊരു പ്രമേയം പാസാക്കുന്നത്. പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ഈ നീക്കത്തിന് മുസ്ലിം സമുദായത്തിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതിന് തെളിവായി ഒരു ഫേസ്‌ബുക്ക് കുറിപ്പും പുറത്തുവന്നു.

പൗരത്വ ഭേദഗതി നിയമത്തിൽ ജനങ്ങൾ അങ്ങേയറ്റം ആശങ്കയിലാണെന്നും ഇന്ത്യ നാളിതുവരെ പരിരക്ഷിച്ചുവന്ന മൂല്യങ്ങളെ തകർക്കുന്നതാണ് ഇത്തരമൊരു നിയമമെന്നും സുന്നി വിഭാഗം നേതാവ് മാളിയേക്കൽ സുലൈമാൻ സഖാഫി വ്യക്തമാക്കി. 75 വയസുള്ള തന്റെ ഉമ്മയുടെ ആശങ്ക പങ്കുവെച്ചുകൊണ്ടായിരുന്നു സുലൈമാൻ സഖാഫിയുടെ ഫേസ്‌ബുക്ക് കുറിപ്പ്. അതേസമയം പൗരത്വ ഭേഗതി നിയമത്തിനെതിരായ സമരം വെറും വെള്ളിയാഴ്ച പ്രക്ഷോഭങ്ങളായി മാത്രം മാറിപ്പോകരുതെന്നും പോരാളികൾ മതേതര സമൂഹത്തോട് ചേർന്നു നിൽക്കണമെന്നും സുലൈമാൻ സഖാഫി ഫേസ്‌ബുക്കിൽ എഴുതിയ മറ്റൊരു കുറിപ്പിൽ പറഞ്ഞു.

''എന്റെ ഉമ്മാന്റെ പ്രായം 75. ഉമ്മ എന്നെ ചേർത്ത് പിടിച്ചു ചോദിച്ചു:'ന്റെ മനേ, ഞമ്മള് എവടെപ്പോകും.. ഈ വയസ്സ് കാലത്ത് ജയിലിൽ കടന്ന് മരിക്കേണ്ടി വരുമോ?' ഉമ്മയോട് ഒന്നും പറയാനില്ല. അവർ ജനിച്ചത് ഏകദേശം 1944ൽ. പാസ്‌പോർട്ടുണ്ട്. വോട്ടർ ഐഡി ഉണ്ട്. റേഷൻ കാർഡിൽ പേരുണ്ട്. പക്ഷേ, ഇന്ത്യൻ പൗരത്വത്തിന് ഇത് മതിയോ? വ്യക്തമല്ല. '44ലെ ജനന സർട്ടിഫിക്കറ്റുണ്ടോ?' ഞാൻ ഉമ്മയോട് ചോദിച്ചു. അവർ കൈമലർത്തി. 'അന്നൊക്കെ ഇതൊക്കെ ഉണ്ടോ മനേ'...

അതായത്, ജനനം തെളിയിക്കാനാകാത്തതിനാൽ ഉമ്മ പുറത്ത്. ഇത് ഉമ്മമാരുടെ മാത്രം പ്രശ്‌നമാണോ? അല്ല. അമ്മമാരുടേയും പ്രശ്‌നമാണ്. ഉമ്മാന്റെ ആശങ്ക തീരുന്നില്ല.
'മനേ, അപ്പോ, മുസ്ലിങ്ങളെ പുറത്താക്കിയ നിയമം ഇങ്ങോട്ട് കൂടി വന്നാലോ?' ഞാൻ മിഴിച്ചു നിന്നു. പറയേണ്ടത് ഇതാണ്, ഉമ്മ അകത്ത്. അമ്മ പുറത്ത്. പക്ഷേ, അതെങ്ങനെ ഉമ്മയോട് പറയും? ഞാൻ പറഞ്ഞു: 'ഉമ്മാ, കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. ഇവിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഉമ്മാക്ക് സമാധാനമായി. ഉമ്മ ഉറങ്ങി''- ഇങ്ങനെയായിരുന്നു സുലൈമാൻ സഖാഫിയുടെ കുറിപ്പ്.

ഇന്ത്യയുടെ ആഭ്യന്തരമന്ത്രി വിശദീകരിക്കുന്നതൊന്നും പൊതു സമൂഹത്തിൽ ഏശാതെ പോകുന്നത് രാഷ്ട്രീയ പക്ഷപാതിത്തം കൊണ്ടല്ലെന്നും ഇന്ത്യ നാളിതുവരെ പരിരക്ഷിച്ചുവന്ന മൂല്യങ്ങളെ തകർക്കുന്നതാണ് നിയമം എന്നതിനാലാണെന്നും അദ്ദേഹം വിശദീകരിച്ചു. പോരാളികൾ മതേതര സമൂഹത്തോട് ചേർന്നു നിൽക്കുക. വെള്ളിയാഴ്ച പ്രക്ഷോഭങ്ങളായി നമ്മുടെ സമരങ്ങളെ കൊച്ചാക്കാൻ അനുവദിക്കരുത്. ഈ രാജ്യത്തിന്റെ മനസ്സ് മതേതരമാണ്. ഇന്ത്യ അതിജയിക്കും, തീർച്ച.- അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP