Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

"ഒരു രാജ്യം ഒരു റേഷൻ കാർഡ്"; കേരളത്തിൽ നിന്നു മാത്രമല്ല ഈ 11 സംസ്ഥാനങ്ങളിൽ നിന്നും നമുക്കിനി റേഷൻ വാങ്ങാം; ജനുവരിയോടെ എല്ലാ സംസ്ഥാനങ്ങളുടെയും റേഷൻ കാർഡ് വിശദാംശങ്ങൾ ഇനി ഒരൊറ്റ സെർവറിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ജനുവരി ഒന്നുമുതൽ കേരളത്തിനുപുറമേ രാജ്യത്തെ 11 സംസ്ഥാനത്തുനിന്ന് മലയാളികൾക്ക് റേഷൻ വാങ്ങാം. കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാണ, രാജസ്ഥാൻ, ജാർഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് മലയാളികൾക്ക് റേഷൻ വാങ്ങാനാകുക. 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' പദ്ധതിപ്രകാരമാണ് ഈ മാറ്റം. സമാനരീതിയിൽ മറ്റു സംസ്ഥാനക്കാർക്ക് കേരളത്തിൽനിന്നും റേഷൻ വാങ്ങാനാകും. നേരത്തെ കർണാടകയിൽ നിന്ന് കേരളീയർക്ക് റേഷൻ വിതരണം നടത്താൻ സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ പിന്നീട് മറ്റ് 10 സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകളും പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു.

2020 ഓടെ ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളുടെയും റേഷൻ കാർഡ് വിശദാംശങ്ങൾ ഒരൊറ്റ സെർവറിൽ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യയിലെ ഓരോ റേഷൻ കാർഡ് ഉടമയ്ക്കും രാജ്യത്തെ ഏത് റേഷൻ ഷോപ്പുകളിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയും.ജനുവരി 1 മുതൽ 11 സംസ്ഥാനങ്ങൾ കേരളത്തിലെ റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ വിതരണം ഉറപ്പാക്കും.

എന്നാൽ ഈ ആനുകൂല്യം മുൻഗണനാ വിഭാഗത്തിനും (ചുവപ്പ് കാർഡ്), എ.എ.വൈ. (മഞ്ഞക്കാർഡ്) വിഭാഗത്തിനും മാത്രമായിരിക്കും ലഭിക്കുക. പൂർണമായും ആധാർ അധിഷ്ഠിതമായി വിരലടയാളം സ്വീകരിച്ചായിരിക്കും റേഷൻ നൽകുന്നത് എന്നതുകൊണ്ടുതന്നെ റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. മുൻഗണനേതര വിഭാഗം (വെള്ളക്കാർഡ്), മുൻഗണനേതര സബ്‌സിഡി വിഭാഗം (നീലക്കാർഡ്) എന്നിവർക്ക് കേരളത്തിൽ നിന്നു മാത്രമേ റേഷൻ ലഭിക്കൂ. ജോലിക്കും മറ്റുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് താമസം മാറി പോയവർക്കാണ് ഈ മാറ്റം ഏറ്റവും പ്രയോജനകരം.

തങ്ങളുടെ റേഷൻ കാർഡിനെ ആധാറുമായി ബന്ധിപ്പിച്ച ആളുകൾക്ക് മാത്രമേ 'വൺ നേഷൻ വൺ റേഷൻ കാർഡിന്റെ' പ്രയോജനങ്ങൾ ലഭ്യമാകൂ. ഓരോ റേഷൻ ഷോപ്പും വിതരണം ചെയ്യുമ്പോൾ ഉപഭോക്താവിന്റെ വിരലടയാളം സ്‌കാൻ ചെയ്യണം. ഭഷ്യസുരക്ഷാ നിയമമനുസരിച്ച് റേഷൻ ഷോപ്പുകൾ അരി 3 രൂപയ്ക്കും ഗോതമ്പ് രണ്ട് രൂപയ്ക്കും പയർവർഗ്ഗങ്ങൾ 1 രൂപയ്ക്കും വിതരണം ചെയ്യുന്നു.

ചില സംസ്ഥാനങ്ങൾ റേഷൻ ഷോപ്പുകളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നു. അത്തരം സംസ്ഥാനങ്ങളിൽ കേരളീയർക്ക് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായോ അല്ലെങ്കിൽ കേന്ദ്രം നിശ്ചയിച്ച നിരക്കനുസരിച്ച് വാങ്ങാൻ കഴിയും.കേരളീയർക്കായി 11 സംസ്ഥാനങ്ങളിൽ നിന്ന് എളുപ്പത്തിൽ റേഷൻ ലഭിക്കുമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തതിനാൽ, മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി കുടിയേറിയ ആളുകൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP