Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജി.എസ്.ടിയിൽ കുരുങ്ങി ഹോട്ടലുകൾ; രജിസ്ട്രേഷനെടുക്കാത്ത 27,000 സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ച് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം: ഉപഭോക്താക്കളോട് ജി.എസ്.ടി എന്ന പേരിൽ പണം ഈടാക്കുമ്പോഴും ചരക്ക്-സേവന നികുതി രജിസ്ട്രേഷൻ എടുക്കാത്തത് 15,000 ഹോട്ടലുകൾ: അരിച്ചു പെറുക്കി എല്ലാവർക്കും പണി കൊടുക്കാൻ ഒരുങ്ങി ഇന്റലിജൻസ് വിഭാഗം

ജി.എസ്.ടിയിൽ കുരുങ്ങി ഹോട്ടലുകൾ; രജിസ്ട്രേഷനെടുക്കാത്ത 27,000 സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ച് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം: ഉപഭോക്താക്കളോട് ജി.എസ്.ടി എന്ന പേരിൽ പണം ഈടാക്കുമ്പോഴും ചരക്ക്-സേവന നികുതി രജിസ്ട്രേഷൻ എടുക്കാത്തത് 15,000 ഹോട്ടലുകൾ: അരിച്ചു പെറുക്കി എല്ലാവർക്കും പണി കൊടുക്കാൻ ഒരുങ്ങി ഇന്റലിജൻസ് വിഭാഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭക്ഷണം കഴിക്കാൻ ചെറിയ കടകളിൽ കയറിയാൽ പോലും ജി.എസ്.ടി എന്ന പേരിൽ നമ്മളോട് പണം ഈടാക്കാറുണ്ട്. അപ്പോൾ വലിയ ഹോട്ടലുകളുടെ കാര്യം പറയേണ്ടതില്ലല്ലോ.ബില്ലിൽ ജിഎഎസ്ടി ചാർജ് കണ്ട് പലപ്പോഴും നമ്മുടെ കണ്ണ് തള്ളാറുമുണ്ട്. എന്നാൽ ജി.എസ്.ടി എന്ന് പറഞ്ഞ് നമ്മളോട് പണം ഈടാക്കുമ്പോഴും സംസ്ഥാനത്ത് പ്രവർ്തതിക്കുന്ന അനേകായിരം ഹോട്ടലുകൾ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടില്ല എന്നതാണ് വാസ്തവം. സംസ്ഥാനത്ത് ചരക്ക്-സേവന നികുതി രജിസ്ട്രേഷൻ എടുക്കാതെ പ്രവർത്തിക്കുന്നത്് 15,000 ഹോട്ടലുകളാണ്.

ഈ ഹോട്ടലുകൾക്ക് അടക്കം ചരക്ക്-സേവന നികുതി (ജി.എസ്.ടി.) യിൽ രജിസ്‌ട്രേഷനെടുക്കാത്ത, ഭക്ഷ്യവിൽപ്പന രംഗത്തെ 27,000 സ്ഥാപനങ്ങൾക്ക് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നോട്ടീസയച്ചു. സംസ്ഥാനത്തെ ഹോട്ടലുകളിൽ പത്തിലൊന്നുപോലും ജി.എസ്.ടി. രജിസ്‌ട്രേഷനെടുക്കുകയോ നികുതി നൽകുകയോ ചെയ്തിട്ടില്ലെന്നതാണ് പുതിയ കണ്ടെത്തൽ. ഇതേ തുടർന്നാണ് ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ചത്.

കേരളത്തിൽ ഒരുലക്ഷത്തോളം ഹോട്ടലുകൾ പ്രവർത്തിക്കുന്നതിൽ ഏറ്റവും കുറഞ്ഞത് 30,000 എണ്ണമെങ്കിലും രജിസ്റ്റർ ചെയ്യാൻ തക്കവണ്ണം വിറ്റുവരവുള്ളതാണെന്ന് ജി.എസ്.ടി. വകുപ്പ് വിലയിരുത്തുന്നു. എന്നാൽ, 3400 എണ്ണം മാത്രമാണ് ഇതുവരെ ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്തത്. ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാതെ പ്രവർതക്തിച്ച ഹോട്ടലുകൾ, കോൾഡ് സ്റ്റോറേജുകൾ, ഭക്ഷ്യ ഉത്പന്നങ്ങളുടെ മൊത്തവിതരണ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് ഇപ്പോൾ നോട്ടീസ് നൽകിയത്.

ഹോട്ടലുകളും കോൾഡ് സ്റ്റോറേജും സേവനനികുതിയാണ് നൽകേണ്ടത്. മൊത്തവിതരണ കേന്ദ്രങ്ങൾ ചരക്കുനികുതിയും. വർഷം 20 ലക്ഷം രൂപ വിറ്റുവരവുള്ള ഹോട്ടലുകൾ രജിസ്‌ട്രേഷനെടുക്കണം. അതായത്, വർഷം 320 ദിവസം പ്രവർത്തിക്കുന്ന ഒരു ഹോട്ടലിന് ദിവസം 6250 രൂപ വിറ്റുവരവുണ്ടെങ്കിൽ രജിസ്‌ട്രേഷനെടുത്ത് നികുതി നൽകണം. മറ്റുപല സംസ്ഥാനങ്ങളിലും ജി.എസ്.ടി. വന്നശേഷം ഹോട്ടലുകളുടെ രജിസ്‌ട്രേഷൻ ഇരട്ടിയായപ്പോഴും കേരളത്തിൽ മാത്രം കുറച്ച് ഹോട്ടലുകൾ മാത്രമാണ് രജിസ്ട്രേഷൻ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ കണക്കെടുപ്പിലാണ് ഹോട്ടലുകൾ കുടുങ്ങിയത്.

കണക്ക് ശേഖരിക്കാൻ പലവഴികളാണ് ജി.എസ്.ടി. വകുപ്പ് തേടിയത്. ഉബർ, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണവിതരണ ആപ്പ് ശൃംഖലകളിൽനിന്നു വിവരങ്ങൾ ശേഖരിച്ചതിൽ 600 എണ്ണം വിറ്റുവരവ് പരിധി കടന്നതാണെന്നു കണ്ടെത്തി. ലൈസൻസിനായി ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാ അഥോറിറ്റിയിൽ നൽകിയ വിവരങ്ങളും ശേഖരിച്ചു. വൈദ്യുതി, പാചകവാതകം എന്നിവയുടെ ഉപയോഗത്തിന്റെ കണക്കുമെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ വിറ്റുവരവ് കണക്കാക്കിയാണ് പല സ്ഥാപനങ്ങളെയും പൊക്കിയത്. ഇവരിൽ നിന്നും കനത്ത പിഴ ഈടാക്കിയേക്കും.

വർഷം 20 ലക്ഷം മുതൽ 1.5 കോടിവരെ വിറ്റുവരവുള്ള ഹോട്ടലുകൾ അഞ്ചുശതമാനം കോംപോസിറ്റ് നികുതിയാണ് നൽകേണ്ടത്. ഇത് ഉപഭോക്താക്കളിൽനിന്നു പിരിക്കാൻ പാടില്ല. 1.5 കോടി രൂപയിലധികം വിറ്റുവരവുള്ളവയ്ക്കും അഞ്ചുശതമാനം തന്നെ നികുതി. ഇത് ഉപഭോക്താക്കളിൽനിന്ന് പിരിക്കാം. എന്നാൽ രജിസ്ട്രേഷൻ എടുത്തില്ലെങ്കിലും കേരളത്തിലുള്ള എല്ലാ ഹോട്ടലുകളും ജിഎസ്ടി ഇനത്തിൽ ഉപഭോക്താക്കളിൽ നിന്നും കനത്ത തുക ഈടാക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രധാന വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP