Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടനിൽ എം1 അപകടത്തിൽ കൊല്ലപ്പെട്ടത് നോട്ടിങ്ഹാംകാരിയായ പ്രശസ്ത നർത്തകി; മൂന്നു കാറുകൾ കൂട്ടിയിടിച്ചു മരിച്ച 27കാരിയായ അലീഷാ ജെയിംസിന് ആദരാഞ്ജലികളോടെ ലോകം

ബ്രിട്ടനിൽ എം1 അപകടത്തിൽ കൊല്ലപ്പെട്ടത് നോട്ടിങ്ഹാംകാരിയായ പ്രശസ്ത നർത്തകി; മൂന്നു കാറുകൾ കൂട്ടിയിടിച്ചു മരിച്ച 27കാരിയായ അലീഷാ ജെയിംസിന് ആദരാഞ്ജലികളോടെ ലോകം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ക്രിസ്തുമസ് ദിനത്തിൽ എം1ൽ ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത് നോട്ടിങ്ഹാംകാരിയായ പ്രശസ്ത നർത്തകി. അലീഷ ജെയിംസ് എന്ന 27കാരിയാണ് മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. പാരീസിലെ മൗളിൻ റോഗിൽ നൃത്തം ചെയ്യാൻ ഭാഗ്യം ലഭിച്ച കലാകാരിയായിരുന്നു അലീഷാ ജെയിംസ്. എം1ൽ ബെഡ്ഫോർഡ്ഷെയറിന് തൊട്ടടുത്തായിട്ടായിരുന്നു അലീഷയുടെ ജീവൻ കവർന്ന അപകടം ഉണ്ടായത്. ക്രിസ്തുമസ് രാത്രി 11.45നായിരുന്നു അപകടം. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള കലാകാരന്മാർ അലീഷയുടെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

നൃത്തത്തിനോട് വല്ലാത്ത ഇഷ്ടമുണ്ടായിരുന്ന അലീഷ ലെയിൻ തിയറ്ററിലാണ് പരീശീലനം നേടിയത്. 27 വയസ്സിനുള്ളിൽ ലോകത്തിന്റെ പലഭാഗത്തും ഡാൻസ് അവതരിപ്പിക്കാനുള്ള ഭാഗ്യവും അലീഷയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇളം പ്രായത്തിൽ തന്നെ അപകടത്തിന്റെ രൂപത്തിൽ മരണം അവളഎ തേടി എത്തുകയായിരുന്നു. മൗളിൻ റോഗിലും നിരവധി ഫാഷൻ ഷോകൽലും അലീഷയുടെ നൃത്തം ഹരമായിട്ടുണ്ട്. അലീഷയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

മൂന്ന് കാറുകൾ അപകടത്തിൽപെട്ടത് എങ്ങിനെയാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അപകടത്തിന് സാക്ഷിയായവരോ അപകടത്തിന്റെ ദൃശഅയം ഡാഷ് കാമറയിൽ പതിഞ്ഞ ഡ്രൈവർമാരോ ഉണ്ടെങ്കിൽ പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. ക്രിസ്തുമസ് ദിനം തുടങ്ങാൻ 1512 മിനറ്റ് അവശേഷിക്കെ ആയിരുന്നു അലീഷയുടെ മരണകാരണമായ അപകടം ഉണ്ടായത്. എന്തെങ്കിലും വിവരം അറിയാവുന്നവർ ഉണ്ടെങ്കിൽ ബെഡ്ഫോർഡ് ഷെയർ പൊലീസിന്റെ ഓൺലൈൻ റിപ്പോർട്ടിങ് സെന്ററായ 101ൽ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP