Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

2020ൽ ബ്രിട്ടനിൽ എന്തൊക്കെ മാറ്റങ്ങൾ നടക്കും? ബോറിസ് ജോൺസന്റെ വമ്പൻ ഭൂരിപക്ഷം വഴി മാറുന്ന നിയമങ്ങളും നയങ്ങളും എന്തൊക്കെ?

2020ൽ ബ്രിട്ടനിൽ എന്തൊക്കെ മാറ്റങ്ങൾ നടക്കും? ബോറിസ് ജോൺസന്റെ വമ്പൻ ഭൂരിപക്ഷം വഴി മാറുന്ന നിയമങ്ങളും നയങ്ങളും എന്തൊക്കെ?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: 2019ലെ ബ്രിട്ടനിലെ ഭാഗ്യ നക്ഷത്രമാണ് ബോറിസ് ജോൺസൺ. ഡിസംബർ 12ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബോറിസ് ജോൺസൻ ബ്രിട്ടന്റഎ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ഗേൾഫ്രണ്ട് ക്യാരി സൈമണ്ടസുമായി ക്രിസ്തുമസ് അവധി ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് ബോറിസ് ജോൺസൺ.

കരീബിയനിലാണ് ഇത്തവണ ഇരുവരുടെയും ക്രിസ്തുമസ് ആഘോഷം. അവധിക്ക് ശേഷം നാട്ടിൽ തിരിച്ചെത്തുന്ന ബോറിസ് ജോൺഡസന് ജനുരവരി മുതൽ ചെയ്തു തുടങ്ങാൻ നിരവധി കാര്യങ്ങൾ ഉണ്ട്. തന്റെ സർക്കാർ രാജ്യ്തതിന്റെ വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നേരത്തെ തന്നെ ജോൺസൺ വ്യക്തമാക്കിയിരുന്നു. ബോറിസ് ജോൺസൺ അധികാരത്തിൽ എത്തിയതോടെ 2020ൽ ബ്രിട്ടനിൽ എന്തൊക്കെ മാറ്റങ്ങൾ നടക്കുമെന്നാണ് ജനം ഉറ്റു നോക്കുന്നത്. ജനുവരിയോടെ ജോൺസൻ നടപ്പിലാക്കി തുടങ്ങുമെന്ന് പറഞ്ഞ നിരവധി കാര്യങ്ങളാണ് പ്രധാനമന്ത്രിയെയും കാത്തിരിക്കുന്നത്.

ബ്രെക്സിറ്റ് എന്ന സുപ്രധാന തീരുമാനമാണ് ബോറിസ് ജോൺസനെ പ്രധാന മന്ത്രി പദത്തിലെത്തിച്ചത്. താൻ അധികാരത്തിൽ വന്നാൽ ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന് ബോറിസ് ജോൺസൺ നാളുകൾക്ക് മുന്നേ തന്നെ പ്രഖ്യാപിച്ചിരുന്നു. 2020 ജനുവരി 31നകം ബ്രെക്സിറ്റ് നടപ്പിലാക്കുമെന്നാണ് ജോൺസൻ തിരഞ്ഞെടുപ്പ് വേളയിൽ തന്നെ വ്യക്തമാക്കിയിരുന്നത്. ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന് തേരേസാ മേയും ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നെങ്കിലും അത് നടപ്പിൽ വരാതെ പോയി. അതിനാൽ തന്നെ ജനങ്ങൾ ബോറിസ് ജോൺസന്റെ വാഗ്ദാനത്തെ ഉറ്റു നോക്കുകയാണ്. ജനുവരി 31നകം ബ്രെക്സിറ്റ് എന്ന സുപ്രധാന തീരുമാനം നടപ്പിലാകുമോ എന്നതാണ് ജനം ഏറ്റവും കൂടുതൽ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

എൻഎച്ച്എസിനു വേണ്ടി ചിലവഴിക്കുന്ന തുക വർദ്ധിപ്പിക്കുമെന്നതാണ് ബോറിസ് ജോൺസന്റെ മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനം. ഇതിന് പുറമെ ജി.പി അപ്പോയിന്റ് മെന്റ്, നഴ്സസ് എന്നിവയ്ക്കു വേണ്ടിയും കൂടുതൽ തുക ചിലവഴിക്കുമെന്നും ജോൺസൺ ജനങ്ങളോടായി പറഞ്ഞിരുന്നു. ഓസ്ട്രേലിയൻ മാതൃകയിൽ പോയിന്റ് അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ സിസ്റ്റം മാറുമെന്നും പൊലീസുകാരുടെ എണ്ണം കൂട്ടുമെന്നതുമാണ് ബോറിസ് ജോൺസൻ ജനുവരിയിൽ ചെയ്യുമെന്ന് പറഞ്ഞ മറ്റ് ചില സുപ്രധാന കാര്യങ്ങൾ. പൊലീസുകാരുടെ എണ്ണം 20,000 ആയി ഉയർത്തുമെന്നാണ് ബോറിസ് ജോൺസൺ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ പറഞ്ഞിരുന്നത്.

പാവപ്പെട്ടവനും പണക്കാരനും പ്രായമായവർക്കും ചെറുപ്പക്കാർക്കുമെല്ലാം നല്ല ചികിത്സ ലഭിക്കത്തക്ക വിധം എൻഎച്ച്എസിൽ പണം നിക്ഷേപിക്കുമെന്നുമാണ് ജോൺസൺ വ്യക്തമാക്കിയിരുന്നത്. ഇതിന് പുറമേ വൻ പാരിസ്ഥിതിക പരിപാടികളിലൂടെ ബ്രിട്ടനെ ലോകത്തിലെ തന്നെ വൃത്തിയുള്ളതും ഹരിതാഭവവുമായതാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യയ്ക്കായി പണം നിക്ഷേപിക്കുമെന്നുനം തിരഞ്ഞെടുപ്പ് വേളയിൽ വാഗ്ദാനം ചെയ്തിരുന്നു. മെയിലാണ് മറ്റൊരു കാര്യം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 31ന് 75 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ സൗജന്യ ടിവി ലൈസൻസ് എക്സ്പെയറാകുമെന്നതാണ് മറ്റൊരു വാഗ്ദാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP