Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നൂറു കോടിയുടെ ടിഎൻടി ചിട്ടിതട്ടിപ്പിൽ ഉടമകളായ അച്ഛനും മക്കളും പിടിയിൽ; അനുഗ്രഹ എന്ന പേരിൽ കുറിക്കമ്പനി തുടങ്ങിയ ശേഷം ടിഎൻടി എന്നു പേരുമാറ്റി തട്ടിപ്പു നടത്തിയപ്പോൾ പണം പോയത് ആയിരങ്ങൾക്ക്; പ്രതികളെ പൊക്കിയത് എറണാകുളത്ത് ഒളിവിൽ താമസിക്കുന്നതിനിടെ; പിരിച്ചെടുത്ത ചിട്ടിപ്പണം മുംബൈയിൽ ആരംഭിച്ച രാംജോതി ചിട്ടിയിലേക്ക് മാറ്റി നടത്തിയ തട്ടിപ്പ്; കുറുപ്പശേരി തോമസും മക്കളം ചേർന്നു നടത്തിയത് കൃത്യമായ മുന്നൊരുക്കങ്ങളോടെയുള്ള ചതി

നൂറു കോടിയുടെ ടിഎൻടി ചിട്ടിതട്ടിപ്പിൽ ഉടമകളായ അച്ഛനും മക്കളും പിടിയിൽ; അനുഗ്രഹ എന്ന പേരിൽ കുറിക്കമ്പനി തുടങ്ങിയ ശേഷം ടിഎൻടി എന്നു പേരുമാറ്റി തട്ടിപ്പു നടത്തിയപ്പോൾ പണം പോയത് ആയിരങ്ങൾക്ക്; പ്രതികളെ പൊക്കിയത് എറണാകുളത്ത് ഒളിവിൽ താമസിക്കുന്നതിനിടെ; പിരിച്ചെടുത്ത ചിട്ടിപ്പണം മുംബൈയിൽ ആരംഭിച്ച രാംജോതി ചിട്ടിയിലേക്ക് മാറ്റി നടത്തിയ തട്ടിപ്പ്; കുറുപ്പശേരി തോമസും മക്കളം ചേർന്നു നടത്തിയത് കൃത്യമായ മുന്നൊരുക്കങ്ങളോടെയുള്ള ചതി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: നൂറു കോടിയിലേറെ രൂപയുടെ ചിട്ടി തട്ടിപ്പു കേസിൽ ടിഎൻടി കമ്പനി ഉടമകളായ അച്ഛനും മക്കളും അറസ്റ്റിൽ. എറണാകുളം കുഞ്ഞിത്തൈ കുറുപ്പശേരി തോമസ് (64), മക്കളായ ടെൽസൺ (44), നെൽസൺ (42) എന്നിവരെയാണ് ഒല്ലൂർ പൊലീസ് പിടികൂടിയത്. എറണാകുളത്താണു പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവർക്കെതിരെ അഞ്ഞൂറിലേറെ കേസുകൾ ഉണ്ട്. അനുഗ്രഹ എന്ന പേരിൽ കുറിക്കമ്പനി തുടങ്ങിയ ശേഷം ടിഎൻടി എന്നു പേരുമാറ്റി തട്ടിപ്പു നടത്തി മുങ്ങിയെന്നാണു കേസ്. മുംബൈയിലാണു കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇരിങ്ങാലക്കുട ആസ്ഥാനമാക്കിയായിരുന്നു പ്രവർത്തനം. പരാതികൾ പ്രവഹിച്ചതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.

തൃശൂർ, പാലക്കാട് ജില്ലകളിലെ ഒട്ടേറെപ്പേർ തട്ടിപ്പിനിരയായി. മുംബൈയിലും പ്രതികൾ തട്ടിപ്പു നടത്തിയിരുന്നു. രാംജ്യോതി കുറീസ് എന്നപേരിലാണു ഇവിടെ തട്ടിപ്പ്. പത്ത് പാർട്ണർമാരാണ് കമ്പനിക്ക് ഉള്ളതെന്നാണ് സൂചന. നേരത്തെ കുറിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ ഗുരുവായൂരിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇടപാടുകാരിൽനിന്ന് ഈടായി വാങ്ങിയ തുകയെഴുതിയതും, അല്ലാത്തതുമായ 9,000 ത്തോളം ചെക്കുകളും ഉടമ്പടിയെഴുതിയതും അല്ലാത്തതുമായ 4500ളം വരുന്ന മുദ്രപത്രങ്ങളും ആണ് കണ്ടെടുത്തത്. ഈ തട്ടിപ്പു സംബന്ധിച്ച വാർത്ത നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു.

കൃത്യമായ മുന്നൊരുക്കങ്ങളോടെയുള്ള ചതി

ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ടി.എൻ.ടി കുറികമ്പനി അടച്ചുപൂട്ടിയത് കൃത്യമായ മുന്നൊരുക്കത്തോടെയെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. കമ്പനി ഉടമകളെല്ലാം മറ്റു സ്ഥലങ്ങളിൽ പുതിയ പേരിൽ കുറികമ്പനികൾ ആരംഭിച്ച് ടി.എൻ.ടിയിൽനിന്നുള്ള പണം ഈ സ്ഥാപനങ്ങളിലേക്ക് മാറ്റിയിട്ട ശേഷമാണ് മുങ്ങിയത്. 40ശാഖകളുള്ള ടിഎൻടി യുടെ കുന്നംകുളം ശാഖയിൽ മാത്രം ഫെബ്രുവരി വട്ടമെത്തിയതും, കുറിവിളിച്ചവർക്കും നൽകേണ്ടിയിരുന്നത് രണ്ട് കോടിയിലേറെ രൂപയാണ്. വിശ്വസ്ഥരായ ചില ജീവനക്കാരെ മുംബൈയിൽ ആരംഭിച്ച രാംജോതി ചിറ്റിയിലേക്ക് മാറ്റിയതിന് ശേഷമാണ് സ്ഥാപനത്തിന് പൂട്ടിയത്. നൂറ് കണക്കിന് കളക്ഷൻ ഏജന്റുമാരാണ് പ്രശ്നത്തിൽ അകപ്പെട്ടത്. എന്നാൽ, ഇപ്പോൾ തട്ടിപ്പിന്റെ വ്യാപ്തി നൂറ് കോടിയോളം വരും.

കമ്പനിയക്ക് ആകെയുള്ള 11 ഉടമകളിൽ ആറു പേർ ചേർന്ന് രണ്ട് കമ്പനികൾ നടത്തുന്നതായാണ് കമ്പനി രജിസ്ട്രാറിൽ നിന്നും ലഭ്യമായ വിവരം. ചങ്ങരംകുളം ആസ്ഥാനമായി പുതുതായി ആരംഭിച്ച ധനംജാൽ എന്ന പേരിലുള്ള കുറി സ്ഥാപനത്തിന്റെ വിലസവും, മെയിൽ ഐ ഡിയുമെല്ലാം ടി.എൻ.ടിയുടെ പേരിലാണ് ഉള്ളത്. രണ്ടുപേർ അംഗങ്ങളായ രാം ജോതി ചിറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത് മുംബൈയിലാണ്. മുൻപ് കുന്നംകുളത്ത് അനുഗ്രഹ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് ടി.എൻ.ടി എന്ന് പേര് മാറ്റുകയായിരുന്നു.

ഇതും പല സ്ഥലങ്ങളിലും ഇടപാടുകാർക്ക് പണം നൽകാത്തതിനെ തുടർന്നാണെന്നും പറയപെട്ടിരുന്നു. കുന്നംകുളം ബ്രാഞ്ചിലെ മാനേജരായിരുന്ന ഒറ്റപാലം സ്വദേശിനിയായ യുവതിആത്മഹത്യ ശ്രമം നടത്തിയിരുന്നു. കുറി വിളിച്ചവർക്ക് പണം നൽകാൻ പല അവധികൾ പറഞ്ഞതിന് ശേഷമായിരുന്നു ഇവരുടെ ആത്മഹത്യ ശ്രമം. അന്ന് കളക്ഷൻ ജീവനക്കാർ മാനേജർക്കെതിരെ പൊലിസിൽ പരാതി നൽകിയെങ്കിലും കമ്പനി ഇടപെട്ട് അത് ഒത്തു തീർപ്പാക്കിയിരുന്നു. രണ്ടുമാസത്തിലേറെയായി കുറിവിളിച്ചവർക്കും, വട്ടമെത്തിയവർക്കും പണം നൽകാതെ സമയം നീട്ടികൊണ്ടുപോവുകയായിരുന്നുവെന്നാണ് പറയുന്നത്. പിന്നീടാണ് തട്ടിപ്പു വിവരം പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP