Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റേറ്റ് എത്രയാ ചേച്ചീ.. കൂടെ പോരുന്നോ.. എന്നു ചോദിച്ചു കാറിലും ബൈക്കിലും എത്തിയ യുവാക്കൾ; മദ്യപാനികളായവർ തടഞ്ഞു നിർത്തി പറഞ്ഞത് നിങ്ങൾ ഇപ്പോൾ പോകേണ്ട എന്ന്; സ്ത്രീകൾ രാത്രി നടക്കുന്നത് കണ്ട് ഇരുട്ടിൽ നിന്നും അപശബ്ദം ഉണ്ടാക്കി മറ്റു ചിലർ; നിർഭയദിനത്തിലെ 'പൊതുഇടം എന്റേതും' രാത്രി നടത്തത്തിൽ പങ്കാളികളായ സ്ത്രീകൾക്ക് നേരിടേണ്ടി വന്നത് ഭയപ്പെടുത്തുന്ന അനുഭവങ്ങൾ; അശ്ലീലപ്രദർശനം നടത്തിയതിനും പിറകേനടന്ന് ശല്യം ചെയ്തതിനും അറസ്റ്റിലായി രണ്ടു പേർ

റേറ്റ് എത്രയാ ചേച്ചീ.. കൂടെ പോരുന്നോ.. എന്നു ചോദിച്ചു കാറിലും ബൈക്കിലും എത്തിയ യുവാക്കൾ; മദ്യപാനികളായവർ തടഞ്ഞു നിർത്തി പറഞ്ഞത് നിങ്ങൾ ഇപ്പോൾ പോകേണ്ട എന്ന്; സ്ത്രീകൾ രാത്രി നടക്കുന്നത് കണ്ട് ഇരുട്ടിൽ നിന്നും അപശബ്ദം ഉണ്ടാക്കി മറ്റു ചിലർ; നിർഭയദിനത്തിലെ 'പൊതുഇടം എന്റേതും' രാത്രി നടത്തത്തിൽ പങ്കാളികളായ സ്ത്രീകൾക്ക് നേരിടേണ്ടി വന്നത് ഭയപ്പെടുത്തുന്ന അനുഭവങ്ങൾ; അശ്ലീലപ്രദർശനം നടത്തിയതിനും പിറകേനടന്ന് ശല്യം ചെയ്തതിനും അറസ്റ്റിലായി രണ്ടു പേർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾക്ക് രാത്രിയാത്ര എന്നത് ഇപ്പോഴും ഭീതിപ്പെടുത്തുന്ന അനുഭവം തന്നെയാണ്. എന്നാൽ, പൊതു ഇടങ്ങളിൽ ഭയമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാൻ സ്ത്രീകൾക്കും സാധിക്കണം എന്ന ഉദ്ദേശത്തിൽ സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് നിർഭയദിനത്തിൽ സംഘടിപ്പിച്ച 'പൊതുഇടം എന്റേതും' എന്ന രാത്രി നടത്തത്തിൽ പങ്കെടുത്ത സ്ത്രീകൾ നേരിട്ടതും ഞെട്ടിക്കുന്ന അനുഭവങ്ങളായിരുന്നു. ഒരു സ്ത്രീ രാത്രി ഇറങ്ങി നടന്നാൽ അത് പോക്കു കേസാണെന്ന് പറഞ്ഞ് ഒപ്പം കൂടുന്ന ചിന്താഗതിയുള്ളവർ ധാരാളമുണ്ട് എന്നാണ് രാത്രി നടത്തത്തിൽ പങ്കാളികളായവർ അഭിപ്രായപ്പെട്ടത്. പരിപാടിക്കിടെ സ്ത്രീകളെ ശല്യപ്പെടുത്തിയ അഞ്ചുപേരിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

കോട്ടയത്ത് മൂന്നും കാസർകോട്ട് രണ്ടും തിരുവനന്തപുരത്ത് ഒരു സംഭവുമാണുണ്ടായത്. തിരുവനന്തപുരത്തെ വർക്കലയിൽ സ്ത്രീകൾക്കുനേരെ അശ്ലീലപ്രദർശനം നടത്തിയ ആളെയാണ് പിടികൂടിയത്. കാസർകോട്ട് പിറകേനടന്ന് ശല്യംചെയ്തയാളെയും പിടികൂടി പൊലീസിലേൽപ്പിച്ചു. ഈ രണ്ട് സംഭവത്തിലുമാണ് കേസെടുത്തത്. കാസർകോട്ട് ഒരാൾ കാറിൽ സ്ത്രീകളെ പിന്തുടരുകയും കോട്ടയത്ത് ശല്യപ്പെടുത്താനുള്ള ശ്രമവുമാണ് നടന്നത്.

മാർച്ച് എട്ടുവരെ ആഴ്ചതോറും രാത്രി നടത്തം സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മുൻകൂട്ടി അറിയിക്കാതെയും പരിപാടി സംഘടിപ്പിക്കും. അടുത്തഘട്ടത്തിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടെ പേരും വിവരങ്ങളും ഫോട്ടോ സഹിതം പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു. 8000-ത്തോളം സ്ത്രീകളാണ് രാത്രി നടത്തത്തിൽ പങ്കെടുത്തത്. തൃശ്ശൂരിലാണ് കൂടുതൽ- 47 സ്ഥലങ്ങളിലായി 1020 സ്ത്രീകൾ. തിരുവനന്തപുരത്ത് 22 സ്ഥലങ്ങളിലായി 946, എറണാകുളത്ത് 27 സ്ഥലങ്ങളിലായി 856, കോട്ടയത്ത് 29 സ്ഥലങ്ങളിലായി 705, കാസർകോട്ട് ഒമ്പത് സ്ഥലങ്ങളിലായി 655, ആലപ്പുഴയിൽ 23 സ്ഥലങ്ങളിലായി 576, കണ്ണൂരിൽ 15 സ്ഥലങ്ങളിലായി 512 സ്ത്രീകളും രാത്രി നടന്നു. ബാക്കി ജില്ലകളിൽ 500-ന് താഴെയാണ് സ്ത്രീകളുടെ പങ്കാളിത്തം.

സംഘബലമില്ലാതെ റോഡിലൂടെ തനിച്ചു നടന്നു പോയ ഒരു സ്ത്രീക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവങ്ങളായിരുന്നു. നടന്നു തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ കൂടെ വരുന്നോ എന്നു ചോദിച്ചും ഓട്ടോറിക്ഷയിൽ കയറാൻ നിർബന്ധിച്ചും കഴുകന്മാർ വട്ടമിട്ട നിരവധി പേരെയാണ് സ്ത്രീകൾ കണ്ടത്. ഇവിടെ എങ്ങനെ സുരക്ഷിതമായി സ്ത്രീക്ക് പുറത്തിറങ്ങാൻ സാധിക്കുമെന്നാണ് പലരും ചോദിക്കുന്നത്. റേറ്റ് എത്രയാചേച്ചീ.. കൂടെ പോരുന്നു എന്ന ചോദിച്ചു ബൈക്കിലും കാറിലുമായി യുവാക്കൾ എത്തിയ അനുഭവവും ചിലർക്കുണ്ടായി.

ഓരോ സംഘത്തിനൊപ്പവും വകുപ്പ് ഉദ്യോഗസ്ഥരും മഫ്തിയിലുള്ള വനിതാ പൊലീസും ഉണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമുള്ള യാത്ര. പൂർണ സുരക്ഷിതത്വം ഉറപ്പു വരുത്തിയ യാത്രയിൽ പോലും പേടിപ്പെടുത്തുന്ന സംഭവങ്ങളുണ്ടായി. രണ്ടു പേരടങ്ങുന്ന സംഘം യാത്ര ചെയ്തതു കൊണ്ടു മാത്രമാണു പലർക്കും ധൈര്യം ചോർന്നു പോകാതിരുന്നത്. കൊല്ലത്ത് ദേശീയപാതയ്ക്കു പുറമെ, കൊച്ചു കൊച്ചു റോഡുകൾ ഈ യാത്രയ്ക്കായി തിരഞ്ഞെടുത്തിരുന്നു. അതിൽ പലയിടത്തും വെളിച്ചം നന്നേ കുറവ്. സമയം രാത്രിയേറെയായതിനാൽ ഈ ചെറിയ റോഡുകളോടു ചേർന്നുള്ള കടകളെല്ലാം അടച്ചിരുന്നു. മിക്ക വീടുകളിലെയും വെട്ടവും കെട്ടിരുന്നു. ഇടയ്‌ക്കെവിടെയെങ്കിലും തട്ടുകടകൾ മാത്രം അൽപദൂരത്തേക്കുള്ള വെളിച്ചം സമ്മാനിച്ചു.

മഫ്തിയിൽ പൊലീസ് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. സമീപത്തു കൂടി പോകുന്ന വാഹനങ്ങളിലുള്ളത് വൊളന്റിയർമാരോ പൊലീസോ ആണെന്നു കരുതി സമാധാനിച്ചു. എങ്കിലും യാത്ര ചെയ്ത സ്ത്രീകളിൽ അധികം ആശങ്ക കാണാനായില്ല. മുൻപിലും പുറകിലും ആളുണ്ടല്ലോ എന്ന ആശ്വാസമാകാം. ചിലർ കയ്യിൽ കരുതിയിരുന്ന മൊബൈലും ഇടയ്ക്കു തെളിക്കുന്നുണ്ടായിരുന്നു. ഇരുട്ടിൽ കൊച്ചുവർത്തമാനങ്ങൾ പറഞ്ഞു നടന്നത് ഒരു കൂട്ടരെ വല്ലാതെ പ്രകോപ്പിച്ചുവെന്നം സഞ്ചരിച്ചവർ പറയുന്നു. തെരുവു നായ ശല്യവും ഉണ്ടായിരുന്നതു.

ഇതിനിടെ മദ്യപിച്ചെത്തി, ബഹളമുണ്ടാക്കിയവരെയും കാണാായിയിരുന്നു. രാത്രിയാത്രയ്ക്കായി പോകുന്ന വഴിയിലായിരുന്നു അതിലൊന്ന്. ഒരു കട്ടൻ കുടിച്ചിട്ടു പോകാം എന്നു കരുതി തട്ടുകടയിൽ കയറിയ സമയത്താണ് മദ്യപാനികൾ എത്തി ബഹളം വെച്ചത്. മദ്യപിച്ചു ലക്കുകെട്ട നടന്നു നീങ്ങിയ ഒരാൾ ശല്യം ചെയ്യാനായി എത്തി. രണ്ടു പേരടങ്ങുന്ന സംഘത്തിനു നേരെ വന്നു പറഞ്ഞതിങ്ങനെ: 'നിങ്ങളിപ്പോൾ പോകണ്ട.' മദ്യപിച്ചു ലക്കുകെട്ട ആൾക്കു നിവർന്നു നിൽക്കാൻ പോലും കഴിയുന്നില്ല. പൊലീസ് എത്തിയാണ് ഇയാള മടക്കി അയച്ചത്. പൊലീസിന്റെ സുരക്ഷയോടെ ഒരു രാത്രിയാത്ര നടന്നെങ്കിലും സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങിയാൽ മോശം അനുഭവങ്ങളാണ് ഉണ്ടാക്കുന്നതെന്ന് വ്യത്തമാക്കുന്നതായിരുന്നു സാമൂഹ്യക്ഷേമ വകുപ്പു സംഘടിപ്പിച്ച പരിപാടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP