Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലാക്കാർഡുകളും മറ്റും നേരത്തെ തയ്യാറാക്കിയിരുന്നു; പ്രസംഗിക്കുന്നവരുടെ പട്ടികയിൽ ഇല്ലാതിരുന്ന പ്രൊഫ. ഇർഫാൻ ഹബീബ് ഭരണഘടനാവിമർശനം നടത്തിയതോടെയാണ് ഗവർണർക്ക് മറുപടി പറയേണ്ടിവന്നത്; ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്നത് ആസൂത്രിത പ്രതിഷേധമെന്ന് എം.ജി.എസ്.നാരായണൻ

പ്ലാക്കാർഡുകളും മറ്റും നേരത്തെ തയ്യാറാക്കിയിരുന്നു; പ്രസംഗിക്കുന്നവരുടെ പട്ടികയിൽ ഇല്ലാതിരുന്ന പ്രൊഫ. ഇർഫാൻ ഹബീബ് ഭരണഘടനാവിമർശനം നടത്തിയതോടെയാണ് ഗവർണർക്ക് മറുപടി പറയേണ്ടിവന്നത്; ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്നത് ആസൂത്രിത പ്രതിഷേധമെന്ന് എം.ജി.എസ്.നാരായണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂരിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്നത് ആസൂത്രിത പ്രതിഷേധമാണെന്ന് ചരിത്രകാരൻ എം.ജി.എസ് നാരായണൻ. പ്രസംഗിക്കുന്നവരുടെ പട്ടികയിൽ ചരിത്രകാരൻ ഇർഫാൻ ഹബീബ് ഇല്ലായിരുന്നു. പ്രൊഫ.ഹബീബ് ഭരണഘടനാ വിമർശനം നടത്തിയതോടെയാണ് തനിക്ക് എഴുതി തയ്യാറാക്കിയ പ്രസംഗത്തിന് പുറത്ത് നിന്ന് മറുപടി പറയേണ്ടി വന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.

പ്ലാക്കാർഡുകളും മറ്റും നേരത്തെ തയ്യാറാക്കിയിരുന്നു. പ്രതിഷേധം ആസൂത്രിതമാണ് എന്നാണ് തനിക്ക് മനസിലായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുഖത്ത് നോക്കി ചോദ്യങ്ങൾ ചോദിച്ചാൽ മൗനിയായിരിക്കാൻ തനിക്ക് കഴിയില്ലെന്നും, നിയമത്തെ എതിർത്താൽ അതിനെ സംരക്ഷിക്കേണ്ടത് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ഗവർണർ പറഞ്ഞിരുന്നു. ഗവർണറുടെ പ്രസംഗം തടസപ്പെടുത്തുകയും, സെക്യൂരിറ്റിയെ തള്ളിമാറ്റുകയും ചെയ്ത ഇർഫാൻ ഹബീബിനെതിരെ ഗവർണർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP