Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കൽ: അവസാന തീയതി വീണ്ടും നീട്ടി; സമയപരിധി നീട്ടിയത് 2020 മാർച്ച് 31 വരെ; നേരത്തെ സമയം അനുവദിച്ചിരുന്നത് ഡിസംബർ 31 വരെ; സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് സമയപരിധി നീട്ടുന്നത് ഇത് എട്ടാം തവണ; ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡ് ലഭിക്കുന്നതിനും ആധാർ നമ്പർ നിർബന്ധമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് കഴിഞ്ഞ സെപ്റ്റംബറിൽ

ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കൽ: അവസാന തീയതി വീണ്ടും നീട്ടി; സമയപരിധി നീട്ടിയത് 2020 മാർച്ച് 31 വരെ; നേരത്തെ സമയം അനുവദിച്ചിരുന്നത് ഡിസംബർ 31 വരെ; സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് സമയപരിധി നീട്ടുന്നത് ഇത് എട്ടാം തവണ; ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡ് ലഭിക്കുന്നതിനും ആധാർ നമ്പർ നിർബന്ധമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് കഴിഞ്ഞ സെപ്റ്റംബറിൽ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: പാൻ നമ്പറും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി അടുത്ത വർഷം മാർച്ച് വരെ നീട്ടി. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 31 നായിരുന്നു നേരത്തെ സമയപരിധി നിശ്ചയിച്ചിരുന്നത്.1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 139 എഎയിലെ രണ്ടാം ഉപവകുപ്പ് പ്രകാരം ആധാറും പാനും ബന്ധിപ്പിക്കാനുള്ള തീയതി ഡിസംബർ 31 ൽ നിന്ന് 2020 മാർച്ച് 31 ലേക്ക് നീട്ടി, അറിയിപ്പിൽ പറയുന്നു, ആദായ നികുതി വകുപ്പിന് വേണ്ടി നയം രൂപീകരിക്കുന്നത് സിബിഡിറ്റിയാണ്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്.

ഇത് എട്ടാം തവണയാണ് ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടുന്നത്. സെപ്റ്റംബർ 30 വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത് ഡിസംബർ 31 വരെ മൂന്നുമാസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡ് ലഭിക്കുന്നതിനും ആധാർ നമ്പർ നിർബന്ധമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ സെപ്റ്റംബറിൽ വ്യക്തമാക്കിയിരുന്നു. അവസാന തീയതിക്കകം ആധാറുമായി പാൻ ബന്ധിപ്പിക്കാത്തപക്ഷം പാൻ കാർഡ് അസാധുവാകുമെന്നാണ് സൂചന. പാൻ കാർഡുള്ള ഓരോ വ്യക്തിയും ആധാറും പാൻ കാർഡും ബന്ധിപ്പിക്കേണ്ടതുണ്ടെന്ന് മാർച്ച് 31 ന് ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വർഷം ആദ്യം പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കൽ നിർബന്ധമാക്കുന്ന ആദായനികുതി നിയമത്തിലെ 139 എഎ വകുപ്പ് സുപ്രീം കോടതി ശരിവെച്ചിരുന്നു.

അതേസമയം, പ്രവാസികൾ ഡിസംബർ 31-നുമുമ്പുതന്നെ പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്ന പ്രചാരണം ശരിയല്ലെന്ന് ഇന്ത്യൻ റവന്യൂ വകുപ്പിലെയും ഇന്ത്യൻ എംബസിയിലെയും ഉദ്യോഗസ്ഥർ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ തങ്ങൾ വിദേശത്താണ് എന്ന വിവരം പ്രവാസികൾ ബാങ്ക് അധികൃതരെ അറിയിക്കണം. ആധാർ കാർഡ് പ്രവാസികൾക്ക് അനുവദിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും നിർബന്ധമാക്കിയിട്ടില്ല. 183 ദിവസം ഇന്ത്യയിൽ തുടർച്ചയായി നിന്നാൽമാത്രമേ ആധാർ നിയമാവലി പ്രകാരം അനുവദിക്കാനാവു. ആധാറും പാൻ കാർഡുമുള്ള പ്രവാസികൾക്ക് അത് എളുപ്പത്തിൽ ബന്ധിപ്പിക്കാം. എന്നാൽ അത് നിർബന്ധമല്ല. ബന്ധിപ്പിക്കാൻ താത്പര്യമില്ലാത്തവരും ഇക്കാര്യം ബാങ്കിൽ അറിയിക്കണം. അവ്യക്തതകൾ ഒഴിവാക്കാൻ ഇതു സഹായിക്കും.

കാർഡുകൾ തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെന്നോർത്ത് പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ല. ആദായനികുതി നിയമത്തിന്റെ 139 എഎ വ്യവസ്ഥ പ്രവാസികൾക്ക് ബാധകമല്ല എന്നാണ് ലഭിച്ചിരിക്കുന്ന വിശദീകരണമെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.

ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് ഐഡന്റിഫിക്കേഷൻ നമ്പറാണ് പാൻ നമ്പർ. ഇത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളെ നികുതി വകുപ്പുമായി ബന്ധിപ്പിക്കുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ നമ്പർ.

പാൻ കാർഡ് നിർബന്ധം

വരുമാനം, നികുതിയിളവ്, നികുതി അടയ്ക്കൽ, നികുതി വരുമാനം തുടങ്ങിയ ഒരു നികുതിദായകന്റെ എല്ലാ സാമ്പത്തിക ഇടപാടുകളെയും കുറിച്ച് മനസ്സിലാക്കാൻ ഒരൊറ്റ പാൻ കാർഡ് മതി. അതുപോലെ മിക്ക ബാങ്കുകളിലും അക്കൗണ്ട് തുടങ്ങാനും ഇന്ത്യയിൽ നിക്ഷേപം നടത്താനും പാൻകാർഡ് നിർബന്ധമാണ്. ഒരു നികുതിദായകന്റെ ജീവിതത്തിലുടനീളം ആവശ്യമുള്ള ഒന്നാണ് പാൻ കാർഡ്.

ആധാറും പാനും ഓൺലൈനിൽ ബന്ധിപ്പിക്കുന്നത് എങ്ങനെ?

ആദായനികുതി വകുപ്പ്, എൻഎസ്ഡിഎൽ അല്ലെങ്കിൽ യുടിഐടിഎസ്എൽ എന്നിവയിൽ ഏതെങ്കിലും ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.'Linking Aadhaar' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മറ്റൊരു വിൻഡോ തുറക്കുക. അവിടെ നിങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്കുചെയ്യാൻ ആവശ്യപ്പെടും.

നിങ്ങളുടെ പേര്, ജനനത്തീയതി, ലിംഗഭേദം എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും നിങ്ങളുടെ ആധാർ കാർഡിലെ വിശദാംശങ്ങൾ ഉപയോഗിച്ച് സ്ഥിരീകരിക്കുക.നിങ്ങളുടെ ആധാർ കാർഡ് നമ്പർ സമർപ്പിച്ച് ക്യാപ്ച കോഡ് നൽകുക.'ലിങ്ക് ആധാർ' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

എസ്എംഎസ് വഴി

നിങ്ങളുടെ ഫോണിൽ നിന്ന് എസ്എംഎസായി UIDPAN <12-അക്ക ആധാർ നമ്പർ> <10-അക്ക പാൻ നമ്പർ> എന്ന് ടൈപ്പുചെയ്യുകനിങ്ങളുടെ ആധാർ കാർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് 567678 എന്ന നമ്പറിലേക്കാണ് SMS അയയ്‌ക്കേണ്ടത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP