Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒറ്റദിവസം..അരങ്ങിൽ 31 പ്രഭാഷകർ; എസൻഷ്യ-2019 അന്തർദേശീയ ശാസ്ത്ര സ്വതന്ത്ര ചിന്ത സെമിനാർ 31ന്; എറണാകുളം ടൗൺ ഹാളിൽ സെമിനാർ അരങ്ങേറുന്നത് എസൻസ് ക്ലബ്ബിന്റെ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച്; സി.രവിചന്ദ്രൻ അടക്കമുള്ളവർ പങ്കെടുക്കുന്ന നിർമതം-19 പൊതുസമ്പർക്ക പരിപാടിക്ക് പുറമേ മാസ്റ്റർമൈൻഡ് ക്വിസും; രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

ഒറ്റദിവസം..അരങ്ങിൽ 31 പ്രഭാഷകർ; എസൻഷ്യ-2019 അന്തർദേശീയ ശാസ്ത്ര സ്വതന്ത്ര ചിന്ത സെമിനാർ 31ന്; എറണാകുളം ടൗൺ ഹാളിൽ സെമിനാർ അരങ്ങേറുന്നത് എസൻസ് ക്ലബ്ബിന്റെ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച്; സി.രവിചന്ദ്രൻ അടക്കമുള്ളവർ പങ്കെടുക്കുന്ന നിർമതം-19 പൊതുസമ്പർക്ക പരിപാടിക്ക് പുറമേ മാസ്റ്റർമൈൻഡ് ക്വിസും; രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സ്വതന്ത്രചിന്ത കൂട്ടായ്മയായ എസ്സൻസ് ക്ലബ് അന്തർദേശീയ ശാസ്ത്ര സ്വതന്ത്ര ചിന്ത സെമിനാർ 'എസൻഷ്യ-2019' ഡിസംബർ 31ന് എറണാകുളം ടൗൺഹാളിൽ നടക്കും. എസൻസ് ക്ലബിന്റെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാറിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 31 പ്രഭാഷകർ വിഷയാവതരണം നടത്തും. എസ്സൻസിന്റെ സ്ഥാപനവാർഷികം എന്ന നിലയിലാണ് 2017 ഒക്ടോബറിലും 2018 ഡിസമ്പറിലും എറണാകുളം ടൗൺഹോളിൽവെച്ച് എസൻഷ്യ എന്ന സമ്മേളനം സംഘടിപ്പിച്ചത്. ഈ വർഷത്തെ എസെൻഷ്യ അതേ വേദിയിൽവെച്ച് 2019 ഡിസമ്പർ 31 ന് രാവിലെ 9 മണി മുതൽ രാത്രി 7:30 വരെ നടത്തുന്നു. ഇത്തവണത്തെ എസൻഷ്യ ഒറ്റ ദിവസ പരിപാടിയാണ്.

നിർമതം'19

രവിചന്ദ്രൻ സി, മാവൂരാൻ നാസർ, ഡോ കെ.എം ശ്രീകുമാർ, ധന്യ ഭാസ്‌കർ, ചന്ദ്രശേഖർ, ഡോ രാഗേഷ് ആർ, ജസ്റ്റിൻ വി എസ് എന്നിവരടക്കം കേരളത്തിന് അകത്തും പുറത്തുമുള്ള 19 പ്രഭാഷകർ പങ്കെടുക്കുന്ന എസെൻഷ്യ 2019 ൽ രാവിലെ 11 മണിക്ക് നിർമതരുടെ നിലപാടുകളും പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന നിർമതം'19 എന്ന പൊതു സമ്പർക്ക പരിപാടി ഉണ്ടായിരിക്കും. ജാമിത ടീച്ചർ, അയൂബ് പി.എം, മുൻ ക്രൈസ്തവ പുരോഹിതനായ ശ്രീ മാണി എന്നിവർക്കൊപ്പം മോഡറേറ്ററായി ഷിബു ഈരിക്കലും പങ്കെടുക്കുന്നു.

എസൻസ് മാസ്റ്റർമൈൻഡ് ക്വിസ്-19

ഉച്ചയ്ക്ക് 3 മണി മുതൽ esSENSE Mastermind Quiz'19 മത്സരത്തിന്റെ ഫൈനൽ നടക്കും. മേഖലാ മത്സരങ്ങളിലെ വിജയികൾ പങ്കെടുക്കുന്ന ഈ ഫൈനലിൽ ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 50000 രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനം 20000 രൂപ, മൂന്നാംസമ്മാനം 10000 രൂപ. നാലാം സമ്മാനം 5000 രൂപ. ഓഡിയൻസ് റൗണ്ടിൽ പങ്കെടുക്കുന്നവർക്കും സമ്മാനങ്ങളുണ്ടാവും. കഴിഞ്ഞകൊല്ലം എസൻസ് മെൽബൺ മെൽബണിൽ നടത്തിയ ക്വിസ് മത്സരത്തിന്റെ മാതൃകയിലാണ് ഈ മത്സരം. ഡോ. വൈശാഖൻ തമ്പി, ഡോ ദിലീപ് മാമ്പള്ളിൽ എന്നിവരായിരിക്കും ക്വിസ് മാസ്റ്റർമാർ. അനുപമ രാധാകൃഷ്ണൻ മോഡറേറ്റർ.

Quiz Reg Link :https://essenseglobal.com/office/manager/masterMindReg.php

രജിസ്‌ട്രേഷൻ

എസൻഷ്യ 19 ന്റെ രജിസ്‌ട്രേഷൻ ഫീ 200 രൂപയാണ് (ഉച്ചഭക്ഷണം, ചായ). രജിസ്റ്റർ ചെയ്യാൻ /സംഭാവന നൽകാൻ താല്പര്യപെടുന്നവർ താഴെക്കാണുന്ന ലിങ്ക് ഉപയോഗിക്കുക. ചരിത്രത്തിലെ ഏറ്റവും മികച്ച എസൻഷ്യയിൽ ൽ പങ്കെടുക്കാൻ ഏവരേയും ഡിസംബർ 31 ന് എറണാകുളം ടൗൺഹോളിലേക്ക് ക്ഷണിക്കുന്നു. essentia'19 Reg Link- https://essenseglobal.com/essentia19/

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP